Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SpeedingCar

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​റി​ടി​ച്ച് ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്; യു​വ​തി അ​റ​സ്റ്റി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്‌​പൂ​രി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​റി​ടി​ച്ച് ഏ​ഴ് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. സം​ഭ​വ​ത്തി​ൽ 32 കാ​രി​യാ​യ യു​വ​തി​യെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

നാ​ഗ്‌​പൂ​രി​ലെ ഗോ​രേ​വാ​ട​യി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ മ​റ്റൊ​രു കാ​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന മൂ​ന്ന് കു​ട്ടി​ക​ളെ​യും തു​ട​ർ​ന്ന് ഹ​രീ​ഷ് റാം​ഭൗ രേ​വ​ത്ക​ർ, ആ​ശി​ഷ് ന​ഖാ​ട്ടെ എ​ന്നി​വ​രെ​യും ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ​ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. നി​ല​വി​ൽ ഇ​വ​ർ ചി​കി​ത്സ​യി​ലാ​ണ്.

അ​പ​ക​ട​മു​ണ്ടാ​ക്കി​യ യു​വ​തി മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പൊ​ലി​സ് സം​ശ​യി​ക്കു​ന്നു. യു​വ​തി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ലു​ട​ൻ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തെ​യും പ​രി​സ​ര​ത്തെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up