എം. ഗിരീഷ്
കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് സംഘർഷവുമായി ബന്ധപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘമാണ് ഗിരീഷിനെയും സിപിഎം ബ്രാഞ്ച് അംഗം സി.പി. ജലീലിനെയും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നവംബർ 16ന് നടന്ന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിനിടെ മുക്കം സ്വദേശി സിറാജുദ്ദീനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലാണ് നടപടി. ആകെ അഞ്ച് പ്രതികളുള്ള കേസാണിത്. അതേസമയം എം. ഗിരീഷിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ് ആരോപിച്ചു.
ഭരണസ്വാധീനം ഉപയോഗിച്ച് കള്ളക്കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് ബോധപൂർവം വേട്ടയാടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേസ് അവിശ്വസനീയമാണെന്നും ഇതിനു പിന്നിൽ കടുത്ത ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കി.
Tags : Arrest Police Case Cpim Kozhikode Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash