x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ക്ക​യെ ല​ക്ഷ്യ​മി​ട്ട് ര​ണ്ടാം​ത​വ​ണ​യും ഹൂ​തി ആ​ക്ര​മ​ണ​ശ്ര​മം; ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ ത​ക​ർ‌​ത്ത​താ​യി സൗ​ദി വ്യോ​മ പ്ര​തി​രോ​ധ സേ​ന

വെബ് ഡെസ്‌ക്
Published: September 16, 2026 08:16 PM IST | Updated: September 16, 2026 08:16 PM IST

പ്രതീകാത്മക ചിത്രം

റി​യാ​ദ്: പ​ശ്ചി​മേ​ഷ്യ​യെ ഭീ​തി​യി​ലാ​ഴ്ത്തി വീ​ണ്ടും സം​ഘ​ർ​ഷം. സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​സ്‌​ലാം മ​ത വി​ശ്വാ​സി​ക​ളു​ടെ വി​ശു​ദ്ധ ന​ഗ​ര​മാ​യ മ​ക്ക​യെ ല​ക്ഷ്യ​മി​ട്ട് ഹൂ​തി​ക​ൾ ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണം ത​ക​ർ​ത്ത് സൗ​ദി റോ​യ​ൽ വ്യോ​മ പ്ര​തി​രോ​ധ സേ​ന.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് 6.50ഓ​ടെ ആ​യി​രു​ന്നു ആ​ക്ര​മ​ണം. എ​ന്നാ​ൽ മ​ക്ക​യു​ടെ വ്യോ​മാ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ച്ച​താ​യി സ​ഖ്യ​സേ​ന​യു​ടെ സം​യു​ക്ത സേ​ന ക​മാ​ൻ​ഡ് വ്യ​ക്ത​മാ​ക്കി.

ഹൂ​തി​ക​ൾ മ​ക്ക​യെ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണ​ശ്ര​മ​മാ​ണി​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സ​ഖ്യ​സേ​ന പ​റ​യു​ന്നു. അ​തേ​സ​മ​യം മ​ക്ക ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഹൂ​തി വി​മ​ത​രു​ടെ വാ​ദം.

Tags : Houthi Mecca attack AirDefenseForce conflict Attack AirStrike Defense

Recent News

Corehub Up