എളമരം കരീം
ന്യൂഡൽഹി: ഡിസംബർ ഒന്നിന് പാർലമെന്റ് മാർച്ച് പ്രഖ്യാപിച്ച് സിഐടിയു. കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് പാർലമെന്റ് മാർച്ചെന്ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം.
തൊഴിലാളികൾ നേരത്തെ നടത്തിയ സമരങ്ങളെ വെല്ലുവിളിച്ച് കേന്ദ്ര സർക്കാർ നടപടികളുമായി മുന്നോട്ട് പോകുന്ന പശ്ചാത്തലത്തിലാണ് പ്രക്ഷോഭമെന്ന് അദ്ദേഹം വ്യക്തമാക്കി. ലേബർ കോഡ്, തൊഴിലാളി സംഘടനകൾക്ക് എതിരായ കേന്ദ്ര നയങ്ങൾ, മിനിമം വേതന തത്വത്തിന് എതിരായ നടപടികൾ, കരാർ തൊഴിലാളിവത്കരണം എന്നിവയ്ക്ക് എതിരെയാണ് സമരമെന്ന് സിഐടിയു ജനറൽ സെക്രട്ടറി അറിയിച്ചു.
ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ഡൽഹി കേന്ദ്രീകരിച്ച് വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : CITU ElamaramKareem Parliament march NewsUpdate Headlines