Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ElamaramKareem

കേന്ദ്ര സാമ്പത്തിക വളർച്ചാകണക്ക്‌ വ്യാജം: എളമരം കരീം

ഏറ്റുമാനൂർ: സാമ്പത്തിക വളർച്ചയുടെ കള്ളക്കണക്കുണ്ടാക്കി കേന്ദ്ര സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന്‌ സിഐടിയു ദേശീയ ജനറൽ സെക്രട്ടറി എളമരം കരീം. സിഐടിയു ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

7. 5 ശതമാനം സാമ്പത്തിക വളർച്ചയെന്നാണ്‌ കേന്ദ്രം പറയുന്നത്‌. ഇതു കള്ളമാണെന്നും യഥാർഥത്തിൽ വളർച്ചയില്ലെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. കേന്ദ്ര സർക്കാരിനെതിരെ സിഐടിയു നേതൃത്വത്തിൽ ഒക്കുപൈ ഡൽഹി സമരം നടത്തും. തൊഴിലാളികൾ രാംലീല മൈതാനത്ത്‌ സംഘടിച്ച്‌ പാർലമെന്‍റിലേക്ക്‌ മാർച്ച്‌ ചെയ്യുമെന്ന് എളമരം കരിം പറഞ്ഞു.

ജില്ലാ പ്രസിഡന്‍റ് റെജി സഖറിയ അധ്യക്ഷത വഹിച്ചു. റെജി സഖറിയ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്‍റുമാരായ ലാലിച്ചൻ ജോർജ്, ഡി. സേതുലക്ഷ്മി, കെ. അനിൽകുമാർ, ജില്ലാ ട്രഷറർ വി.കെ. സുരേഷ്‌, സ്വാഗതസംഘം ചെയർമാൻ വി. ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.

സമ്മേളനം ഇന്ന് സമാപിക്കും. പുതിയ കമ്മിറ്റിയുടെയും ഭാരവാഹികളുടെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ് ഇന്നു നടക്കും.

 

 

Latest News

Corehub Up