അൽ നസർ നാലാം ഗോൾ വഴങ്ങിയപ്പോൾ സാദിയൊ മാനെയും ക്രിസ്റ്റ്യാനൊ റൊണാൾഡോയും.
അബുദബി: എഎഫ്സി ചാമ്പ്യന്‍സ് ലീഗ് എലൈറ്റ് ഫുട്ബോളില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ അല്‍ നസര്‍ എഫ്സിയെ തകര്‍ത്തെറിഞ്ഞ് യുഎഇ ക്ലബ്ബായ അല്‍ ഐന്‍ എഫ്സി.
അബുദബിയില്‍ നടന്ന മത്സരത്തില്‍ 4-0നായിരുന്നു സൗദി ക്ലബ്ബായ അല്‍ നസര്‍ എഫ്സിയുടെ തോല്‍വി. മത്സരത്തില്‍ മുഴുവന്‍ സമയവും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ കളത്തില്‍ ഉണ്ടായിരുന്നെങ്കിലും അല്‍ നസര്‍ എഫ്സിക്ക് ഒരു ഗോള്‍പോലും മടക്കാന്‍ സാധിച്ചില്ലെന്നതാണ് ദയനീയം.
അതേസമയം, മറ്റൊരു സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ ഹിലാല്‍ എഫ്സി 2-1നു ഖത്തര്‍ സംഘമായ അല്‍ ഗറാഫ എഫ്സിയെ തോല്‍പ്പിച്ചു.
Tags : Nasr Ain AFCChampionLeague Football Sports