ഈല്‍ മത്സ്യം
കൊച്ചി: അറബിക്കടലില്‍ കണ്ടെത്തിയ പുതിയ ഇനം ഈല്‍ മത്സ്യം ഇനി സിഎംഎഫ്ആര്‍ഐയുടെ പേരില്‍ അറിയപ്പെടും. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആര്‍ഐ) ഗവേഷകര്‍ക്ക് കൊല്ലം തീരത്തുനിന്ന് ഏകദേശം 300 മീറ്റര്‍ ആഴക്കടലിലാണു മീനിനെ ലഭിച്ചത്.
കഴിഞ്ഞ ജനുവരിയില്‍ ലഭിച്ച മത്സ്യം ശാസ്ത്രീയ പരിശോധനയില്‍ പുതിയ ഇനം ഈല്‍ മത്സ്യമാണെന്ന് സിഎംഎഫ്ആര്‍ഐയിലെ ഗവേഷകര്‍ തിരിച്ചറിയുകയായിരുന്നു. സിഎംഎഫ്ആര്‍ഐയുടെ 80-ാം വാര്‍ഷികത്തിന്റെ ഭാഗമായി മീനിന് അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ എന്നു നാമകരണം ചെയ്തു.
രാജ്യത്തെ ആഴക്കടല്‍ ഗവേഷണമേഖലയ്ക്ക് ഏറെ ഗുണകരമാകുന്നതാണ് ഈ ഗവേഷണനേട്ടമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.
Tags : CMFRI NewFish Species Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash