x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ബ്ല്യു​പി​എ​ല്‍ ലേ​ലം കൊ​ച്ചി​യി​ല്‍

വെബ്ഡെസ്ക്
Published: September 16, 2026 11:33 PM IST | Updated: September 16, 2026 11:33 PM IST

പ്രതീകാത്മക ചിത്രം

മും​ബൈ: വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗ് (ഡ​ബ്ല്യു​പി​എ​ല്‍) ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ 2027 സീ​സ​ണ്‍ ജ​നു​വ​രി 14ന് ​ആ​രം​ഭി​ക്കും. ഫെ​ബ്രു​വ​രി ഏ​ഴി​നാ​ണ് ഫൈ​ന​ല്‍. ഡ​ബ്ല്യു​പി​എ​ല്ലി​ന്‍റെ അ​ഞ്ചാം എ​ഡി​ഷ​നാ​ണ്.

ലീ​ഗി​നു മു​ന്നോ​ടി​യാ​യു​ള്ള താ​ര​ലേ​ലം അ​ടു​ത്ത മാ​സം 28നു ​കൊ​ച്ചി​യി​ല്‍​ ന​ട​ക്കും. താ​ര​ങ്ങ​ളെ നി​ല​നി​ര്‍​ത്താ​നു​ള്ള അ​വ​സാ​ന തീ​യ​തി 28 ആ​ണ്.

സ്മൃ​തി മ​ന്ദാ​ന ന​യി​ക്കു​ന്ന റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വാ​ണ് ഡ​ബ്ല്യു​പി​എ​ല്ലി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​ർ.

2026 ഫൈ​ന​ലി​ൽ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​നെ ആ​റു വി​ക്ക​റ്റി​നു കീ​ഴ​ട​ക്കി​യാ​യി​രു​ന്നു റോ​യ​ൽ ബം​ഗ​ളൂ​രു​വി​ന്‍റെ കി​രീ​ട​ധാ​ര​ണം. ആ​ർ​സി​ബി​യു​ടെ ര​ണ്ടാം കി​രീ​ട​മാ​ണ്.

Tags : WPL Auction Kochi Sports

Recent News

Corehub Up