x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ട്ട മസ്റ്റ്

വെബ്ഡെസ്ക്
Published: September 16, 2026 11:38 PM IST | Updated: September 16, 2026 11:38 PM IST

ലോഗോ

ശു​ചി​ത്വ​ത്തി​ല്‍ ജ​പ്പാ​നു ചി​ല നി​ര്‍​ബ​ന്ധ​ങ്ങ​ളു​ണ്ടെ​ന്ന​തു വാ​സ്ത​വം... ഫി​ഫ ലോ​ക​ക​പ്പ് ഗാ​ല​റി വൃ​ത്തി​യാ​ക്കി​യ ജാ​പ്പ​നീ​സ് ആ​രാ​ധ​ക​ര്‍, ഉ​പ​യോ​ഗി​ച്ച ഡ്ര​സിം​ഗ് റൂം ​ക്ലീ​ന്‍ ചെ​യ്ത​ശേ​ഷം മാ​ത്രം മ​ട​ങ്ങു​ന്ന ജാ​പ്പ​നീ​സ് ഫു​ട്‌​ബോ​ള്‍ ടീം ​തു​ട​ങ്ങി​യ നി​ര​വ​ധി ഉ​ദാ​ഹ​ര​ണ​ങ്ങ​ള്‍ കാ​യി​ക​ലോ​കം ഇ​തി​നോ​ട​കം സാ​ക്ഷ്യം​വ​ഹി​ച്ചി​ട്ടു​മു​ണ്ട്.

ഇ​തു​പോ​ലെ ജ​പ്പാ​നി​ല്‍ എ​ത്തു​ന്ന​വ​രും പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന​തി​ല്‍ നി​ര്‍​ബ​ന്ധ​മു​ണ്ടെ​ന്ന​താ​ണ് 2026 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന്‍റെ ചി​ല അ​നു​ഭ​വ​ങ്ങ​ള്‍... ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ഡെ​പ്യൂ​ട്ടി ചീ​ഫ് ഡി ​മി​ഷ​നും ടേ​ബി​ള്‍ ടെ​ന്നീ​സ് മു​ന്‍ താ​ര​വു​മാ​യ ശ​ര​ത് ക​മാ​ല്‍ ഇ​ക്കാ​ര്യം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

മാ​ലി​ന്യം പൊ​തു​ഇ​ട​ങ്ങ​ളി​ല്‍ ത​ള്ള​രു​ത്. ഒ​രു വെ​യ്സ്റ്റ് ബി​ന്‍ ക​ണ്ടെ​ത്തു​ന്ന​തു​വ​രെ നി​ങ്ങ​ളു​ടെ മാ​ലി​ന്യം കൈ​യി​ല്‍​ ക​രു​തു​ക. ടാ​റ്റൂ​ക​ള്‍ മ​റ​യ്ക്കു​ക. കൃ​ത്യ​മാ​യി ക്യൂ ​പാ​ലി​ക്കു​ക. പൊ​തു​ഇ​ട​ങ്ങ​ളി​ല്‍ ഉ​ച്ച​ത്തി​ല്‍ പാ​ട്ടു​ക​ള്‍ വ​യ്ക്കാ​തി​രി​ക്കു​ക, ഹെ​ഡ്‌​ഫോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക.

അ​പ​രി​ചി​ത​രെ തൊ​ടു​ക​യോ ആ​ലിം​ഘ​നം ചെ​യ്യു​ക​യോ അ​രു​ത്... ഇ​ങ്ങ​നെ നി​ര​വ​ധി നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സി​നാ​യി ജ​പ്പാ​നിലെത്തി​യ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍​ക്കു ടീം ​മാ​നേ​ജ്‌​മെ​ന്‍റ് ന​ല്‍​കി​യ​താ​യാ​ണ് ശ​ര​ക് ക​മാ​ലി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍.

ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍​ക്കു കോ​സ്റ്റ ന​ഗോ​യ വി​നോ​ദ​സ​ഞ്ചാ​ര ക​പ്പ​ലി​ലും ത​ടി​കൊ​ണ്ടു​ നി​ര്‍​മി​ച്ച താ​ത്കാ​ലി​ക ക​ണ്ടെ​യ്‌​ന​റു​ക​ളി​ലു​മാ​ണ് താ​മ​സ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 12/18 അ​ടി​യു​ള്ള ഒ​രു ക​ണ്ടെ​യ്‌​ന​റി​ല്‍ ആ​ദ്യം നാ​ലു താ​ര​ങ്ങ​ളെ വീ​തം ഉ​ള്‍​ക്കൊ​ള്ളി​ക്കാ​നാ​യി​രു​ന്നു അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ല്‍, ഇ​ന്ത്യ അ​ട​ക്ക​മു​ള്ള ടീ​മു​ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നു ര​ണ്ടി​ലേ​ക്കു ചു​രു​ക്കി.

Tags : Discipline Must Sports Jappan

Recent News

Corehub Up