x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ന് ഗ്ലാ​സ്കോ​യി​ൽ തു​ട​ക്കം

വെബ്ഡെസ്ക്
Published: July 24, 2026 03:16 AM IST | Updated: July 24, 2026 03:16 AM IST

ഇ​ന്ത്യ​യു​ടെ രൂ​പ റാ​ണി മ​ത്സ​രി​ക്കു​ന്നു.

ഗ്ലാ​സ്ഗോ: ഇ​രു​പ​ത്തി​മൂ​ന്നാ​മ​ത് കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ന് സ്‌കോട്‌ലന്‍ഡി​ലെ ഗ്ലാ​സ്കോ​യി​ൽ തു​ട​ക്കം. ആ​ദ്യ ദി​നം ലവ്‌ലിന​യി​ലൂ​ടെ (ബോ​ക്സിം​ഗ്) മ​ത്സ​ര​ത്തി​നി​റ​ങ്ങും മു​ന്പ് ഇ​ന്ത്യ ആ​ദ്യ മെ​ഡ​ൽ ഉ​റ​പ്പി​ച്ചു.

രൂ​പ റാ​ണി ടി​ർ​ക്കി​യും പി​ങ്കി​യും ചേ​ർ​ന്ന് ബൗ​ൾ​സി​ൽ വി​ജ​യ​ത്തി​ന്‍റെ മ​ധു​ര​വും ന​ൽ​കി.

ഇ​ന്ന് വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി ഇ​ന്ത്യ​യു​ടെ പു​രു​ഷ- വ​നി​താ താ​ര​ങ്ങ​ൾ മ​ത്സ​രി​ക്കും.
അ​ഞ്ച് മ​ല​യാ​ളി​ക​ള​ട​ക്കം 126 അം​ഗ ഇ​ന്ത്യ​ൻ സം​ഘ​മാ​ണ് കോ​മ​ണ്‍ വെ​ൽ​ത്ത് ഗെ​യിം​സി​നി​റ​ങ്ങു​ന്ന​ത്.

ആദ്യ ജയം ബൗള്‍സില്‍

ഗ്ലാ​​സ്ഗോ: ബൗ​​ൾ​​സ് വ​​നി​​താ ജോ​​ഡി​​ക​​ളു​​ടെ സെ​​ക്്ഷ​​ണ​​ൽ പ്ലേ ഇ​​ന​​ത്തി​​ൽ ഇ​​ന്ത്യ​​ൻ സ​​ഖ്യ​​ത്തി​​ന് ജ​​യം. ഉ​​ദ്ഘാ​​ട​​ന ദി​​നം ന​​ട​​ന്ന ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ത​​ന്നെ ഗ്രൂ​​പ്പ് ബി​​യി​​ൽ മാ​​ൾ​​ട്ട​​യെ ടൈ​​ബ്രേ​​ക്ക​​റി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ഇ​​ന്ത്യ ജ​​യം നേ​​ടി.

ക​​ഴി​​ഞ്ഞ ത​​വ​​ണ വ​​നി​​താ ഫോ​​ർ​​സ് വി​​ഭാ​​ഗ​​ത്തി​​ൽ സ്വ​​ർ​​ണം നേ​​ടി ച​​രി​​ത്രം കു​​റി​​ച്ച ഇ​​ന്ത്യ​​ൻ ടീ​​മി​​ലെ അം​​ഗ​​ങ്ങ​​ളാ​​യ രൂ​​പ റാ​​ണി ടി​​ർ​​ക്കി​​യും പി​​ങ്കി​​യു​​മാ​​ണ് ജ​​യം കു​​റി​​ച്ച​​ത്. മാ​​ൾ​​ട്ട​​യു​​ടെ റെ​​ബേ​​ക്ക ലൂ​​യി​​സ്, കോ​​ണി-​​ലീ​​ഹ് സ​​ഖ്യ​​ത്തെ​​യാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.ഗ്രൂ​​പ്പ് ബി​​യി​​ൽ ഇം​​ഗ്ല​​ണ്ട് ഒ​​ന്നാമതാ​​ണ്. ഇ​​ന്ത്യ ര​​ണ്ടാം സ്ഥാ​​ന​​ത്തും.

ഇ​​ന്ത്യ​​ക്ക് ആ​​ദ്യ മെ​​ഡ​​ൽ

ഗ്ലാ​​സ്ഗോ: ഗ്ലാ​​സ്ഗോ കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ന്‍റെ ഒൗ​​ദ്യോ​​ഗി​​ക ഉ​​ദ്ഘാ​​ട​​ന​​ച​​ട​​ങ്ങ് ഇ​​ന്ന​​ലെ ന​​ട​​ക്കും മു​​ന്പേ ഇ​​ന്ത്യ​​ക്ക് ആ​​ദ്യ മെ​​ഡ​​ൽ. ഒ​​ളി​​ന്പി​​ക് മെ​​ഡ​​ൽ ജേ​​താ​​വാ​​യ ലവ്‌ലിന ബോ​​ർ​​ഗോ​​ഹെ​​യ്ൻ ആ​​ണ് ബോ​​ക്സിം​​ഗ് റിം​​ഗി​​ൽ ഇ​​റ​​ങ്ങു​​ന്ന​​തി​​ന് മു​​ന്പേ ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മെ​​ഡ​​ൽ ഉ​​റ​​പ്പാ​​ക്കി​​യ​​ത്.

വ​​നി​​ത​​ക​​ളു​​ടെ 75 കി​​ലോ​​ഗ്രാം മി​​ഡി​​ൽ​​വെ​​യ്റ്റ് വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് ലവ്‌ലിനയ്ക്ക് നേ​​രി​​ട്ട് സെ​​മി​​ഫൈ​​ന​​ൽ പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച​​ത്. കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് ബോ​​ക്സിം​​ഗ് നി​​യ​​മ​​മ​​നു​​സ​​രി​​ച്ച് സെ​​മി​​ഫൈ​​ന​​ലി​​ൽ തോ​​ൽ​​ക്കു​​ന്ന ര​​ണ്ട് താ​​ര​​ങ്ങ​​ൾ​​ക്കും വെ​​ങ്ക​​ല മെ​​ഡ​​ൽ ല​​ഭി​​ക്കും. അ​​തി​​നാ​​ൽ സെ​​മി​​യി​​ലെ​​ത്തി​​യ​​തോ​​ടെ ലവ്‌ലിനയ്ക്ക് വെ​​ങ്ക​​ല മെ​​ഡ​​ൽ ഉ​​റ​​പ്പാ​​യി​​ക്ക​​ഴി​​ഞ്ഞു.

വ​​നി​​ത​​ക​​ളു​​ടെ 75 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ ആ​​കെ അ​​ഞ്ച് മ​​ത്സ​​രാ​​ർ​​ഥി​​ക​​ളാ​​ണ് ഇ​​ത്ത​​വ​​ണ പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങു​​ന്ന​​ത്.

ഒ​​ന്നാം സീ​​ഡാ​​യ ലവ്‌ലിന ബോ​​ർ​​ഗോ​​ഹെ​​യ്ൻ ഉ​​ൾ​​പ്പെ​​ടെ മൂ​​ന്ന് താ​​ര​​ങ്ങ​​ൾ​​ക്ക് നേ​​രി​​ട്ട് സെ​​മി ഫൈ​​ന​​ ലി​​ലേ​​ക്ക് ‘ബൈ’ ​​ല​​ഭി​​ച്ചു. ബാ​​ക്കി​​യു​​ള്ള ര​​ണ്ട് താ​​ര​​ങ്ങ​​ൾ ത​​മ്മി​​ൽ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ മ​​ത്സ​​രം ക​​ളി​​ക്കും.

സെ​​മി ഫൈ​​ന​​ലി​​ൽ ജൂ​​ലൈ 31നാ​​ണ് ലവ്‌ലിന​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം. ഫി​​ജി താ​​രം ടി.​​കെ.​​ബി.​​പി. താ​​ഫാ​​കി​​യാ​​ണ് ലവ്‌ലിനയു​​ടെ എ​​തി​​രാ​​ളി. ഈ ​​മ​​ത്സ​​ര​​ത്തി​​ൽ വി​​ജ​​യി​​ച്ചാ​​ൽ താ​​ര​​ത്തി​​ന് സ്വ​​ർ​​ണ മെ​​ഡ​​ൽ പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങാം. തോ​​റ്റാ​​ലും വെ​​ങ്ക​​ല മെ​​ഡ​​ലു​​മാ​​യി മ​​ട​​ങ്ങാം.

ഇന്ത്യ ഇന്ന്‌

2:30 പി​​എം: ജിം​​നാ​​സ്റ്റി​​ക്സ്- ത​​പേ​​ഷ്വ​​ർ​​നാ​​ഥ് ദാ​​സ്, സ്വാ​​തി​​ഷ് കെ.​​പി., ത​​പ​​ൻ മൊ​​ഹ​​ന്തി, യോ​​ഗേ​​ശ്വ​​ർ സിം​​ഗ് എ​​ന്നി​​വ​​ർ പു​​രു​​ഷന്മാരുടെ ടീം ​​വ്യ​​ക്തി​​ഗ​​ത റൗ​​ണ്ടു​​ക​​ളി​​ൽ മ​​ത്സ​​രി​​ക്കും.

3:40 പി​​എം: പാ​​രാ സ്വി​​മ്മിം​​ഗ്- പു​​രു​​ഷന്മാരു​​ടെ 100 മീ​​റ്റ​​ർ ഫ്രീ​​സ്റ്റൈ​​ൽ എ​​സ്13 വി​​ഭാ​​ഗ​​ത്തി​​ൽ ആ​​ർ.​​വി.​​വി.​​ബി.​​കെ. ബു​​ഡി​​ഗി​​ന മ​​ത്സ​​രി​​ക്കും.

3:56 പി​​എം: നീ​​ന്ത​​ൽ- 50 മീ​​റ്റ​​ർ ബാ​​ക്ക്സ്ട്രോ​​ക്ക് ഹീ​​റ്റ്സി​​ൽ ശ്രീ​​ഹ​​രി ന​​ട​​രാ​​ജ്.

5:40 പി​​എം: പ​​വ​​ർ​​ലി​​ഫ്റ്റിം​​ഗ്- പു​​രു​​ഷന്മാരുടെ ലൈറ്റ്‌വെ യ്റ്റ് വി​​ഭാ​​ഗ​​ത്തി​​ൽ അ​​ശോ​​ക് കു​​മാ​​ർ മാ​​ലി​​ക്കും പ​​രം​​ജീ​​ത് കു​​മാ​​റും മാ​​റ്റു​​ര​​യ്ക്കും.

7:24 പി​​എം: പ​​വ​​ർ​​ലി​​ഫ്റ്റിം​​ഗ്- വ​​നി​​ത​​ക​​ളു​​ടെ ലൈറ്റ്‌വെയ്റ്റ് വി​​ഭാ​​ഗ​​ത്തി​​ൽ ജ​​സ്പ്രീ​​ത് കൗ​​റും സു​​മ​​ൻ ദേ​​വി​​യും പ​​ങ്കെ​​ടു​​ക്കും.

7:30 പി​​എം: ലോ​​ണ്‍ ബോ​​ൾ​​സ്- വ​​നി​​താ പെ​​യേ​​ഴ്സ് വി​​ഭാ​​ഗം ര​​ണ്ടാം റൗ​​ണ്ട് മ​​ത്സ​​ര​​ത്തി​​ൽ രൂ​​പ റാ​​ണി ടി​​ർ​​ക്കി​​യും പി​​ങ്കി​​യും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ സ​​ഖ്യ​​ത്തെ നേ​​രി​​ടും.

10 പി​​എം: ജിം​​നാ​​സ്റ്റി​​ക്സ്- പു​​രു​​ഷ ടീം ​​ഫൈ​​ന​​ൽ.

10:30 പി​​എം: ലോ​​ണ്‍ ബോ​​ൾ​​സ്- പു​​രു​​ഷ സിം​​ഗി​​ൾ​​സ് സെ​​ക്ഷ​​ണ​​ൽ റൗ​​ണ്ട് 2 മ​​ത്സ​​ര​​ത്തി​​ൽ പു​​തു​​ൽ സോ​​ണോ​​വ​​ൽ മ​​ത്സ​​രി​​ക്കും.

10:40 പി​​എം: പ​​വ​​ർ​​ലി​​ഫ്റ്റിം​​ഗ്- വ​​നി​​താ ഹെ​​വി​​വെ​​യ്റ്റ് വി​​ഭാ​​ഗ​​ത്തി​​ൽ ക​​സ്തൂ​​രി രാ​​ജാ​​മ​​ണി.

11 പി​​എം: ബോ​​ക്സിം​​ഗ്- പു​​രു​​ഷന്മാരു​​ടെ 55 കി​​ലോ​​ഗ്രാം വി​​ഭാ​​ഗം റൗ​​ണ്ട് ഓ​​ഫ് 32ൽ ​​ജാ​​ദു​​മ​​ണി സിം​​ഗ് സ്‌കോട്‌ലന്‍​​ഡി​​ന്‍റെ ആ​​രോ​​ണ്‍ ക​​ല്ല​​നു​​മാ​​യി ഏ​​റ്റു​​മു​​ട്ടും.

12:29 എ​​എം (ജൂ​​ലൈ 25): പു​​രു​​ഷന്മാരു​​ടെ ഹെ​​വി​​വെ​​യ്റ്റ് വി​​ഭാ​​ഗ​​ത്തി​​ൽ ജ​​ണ്ടു കു​​മാ​​റും സു​​ധീ​​റും മ​​ത്സ​​രി​​ക്കും.

Tags : Glasgow CommonwealthGames begin Sports

Recent News

Corehub Up