x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ർ​ഫ് ചെ​യ്ത ഉ​ള്ള​ട​ക്കം: മെ​റ്റ​യു​ടെ ഇ​ന്ത്യ​യി​ലെ ത​ല​വ​നെ​തി​രേ കേ​സ്

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: August 1, 2026 01:06 AM IST | Updated: August 1, 2026 01:06 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​ മോ​​​​ദി​​​​ക്കെ​​​​തി​​​​രേ മോ​​​​ർ​​​​ഫ് ചെ​​​​യ്ത​​​​തും എ​​​​ഐ നി​​​ർ​​​മി​​​ത​​​വു​​​മാ​​​​യ അ​​​​ധി​​​​ക്ഷേ​​​​പ​​​​ക​​​​ര​​​​മാ​​​​യ ഉ​​​​ള്ള​​​​ട​​​​ക്ക​​​​ങ്ങ​​​​ൾ ഫേ​​​​സ്ബു​​​​ക്കി​​​​ലും ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ലും പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ൽ മെ​​​​റ്റ​​​​യു​​​​ടെ ഇ​​​​ന്ത്യ​​​​യി​​​​ലെ ത​​​​ല​​​​വ​​​​നെ​​​​തി​​​​രേ കേ​​​​സ്.

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ സൈ​​​​ബ​​​​ർ ക്രൈം ​​​​പോ​​​​ലീ​​​​സാ​​​​ണ് മെ​​​​റ്റ​​​​യു​​​​ടെ ഇ​​​​ന്ത്യ​​​​യി​​​​ലെ മേ​​​ധാ​​​വി അ​​​​രു​​​​ൺ ശ്രീ​​​​നി​​​​വാ​​​​സ​​​​നെ​​​​തി​​​​രേ​​​​യും വി​​​​വി​​​​ധ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യും കേ​​​​സെ​​​ടു​​​ത്ത​​​ത്.

വി​​​​ഷ​​​​യ​​​​ത്തി​​​​ൽ മെ​​​​റ്റ പ്ലാ​​​​റ്റ്ഫോ​​​​മു​​​​ക​​​​ൾ​​​ക്കു നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കാ​​​​ൻ ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

പ​​​​രീ​​​​ക്ഷാ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ടെ​​​യാ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ അ​​​ധി​​​ക്ഷേ​​​പ​​​ക​​​ര​​​മാ​​​യ ഉ​​​​ള്ള​​​​ട​​​​ക്ക​​​​ങ്ങ​​​​ൾ പ്ര​​​ച​​​രി​​​ച്ച​​​ത്.

Tags : Morphed Case Meta Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up