x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്ന് കു​ത്തി​വ​യ്പ്പ് എ​ടു​ത്ത രോ​ഗി മ​രി​ച്ചു; ജീ​വ​ന​ക്കാ​ര​ൻ ക​സ്റ്റ​ഡി​യി​ൽ

വെബ് ഡെസ്ക്
Published: August 8, 2026 12:24 PM IST | Updated: August 8, 2026 12:24 PM IST

പ്രതീകാത്മക ചിത്രം

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ റാ​യ​ഗ​ഡ ജി​ല്ല​യി​ൽ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്ന് തെ​റ്റാ​യ കു​ത്തി​വ​യ്പ്പ് എ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് രോ​ഗി മ​രി​ച്ചു. ഗെ​തി​പാ​ഡ സ്വ​ദേ​ശി​നി ബൈ​ദേ​ഹി കു​മാ​ർ (55) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​ഡി​ക്ക​ൽ സ്റ്റോ​ർ ജീ​വ​ന​ക്കാ​ര​ൻ എ.​കെ. ഭ​ദ്ര​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി പ​നി​യും ജ​ല​ദോ​ഷ​വും ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു ബൈ​ദേ​ഹി. മ​രു​ന്നു​ക​ൾ ക​ഴി​ച്ചി​ട്ടും ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ടാ​ത്ത​തി​നെ തു​ട​ർ​ന്ന് ബൈ​ദേ​ഹി ജെ.​കെ. പൂ​രി​ലെ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലെ​ത്തു​ക​യും ഭ​ദ്ര ബൈ​ദേ​ഹി​ക്ക് കു​ത്തി​വ​യ്പ്പ് ന​ൽ​കു​ക​യും ചെ​യ്തു.

കു​ത്തി​വ​യ്പ്പ് എ​ടു​ത്ത ഉ​ട​ൻ ത​ന്നെ ബൈ​ദേ​ഹി​യ്ക്ക് ക​ടു​ത്ത അ​സ്വ​സ്ഥ​ത​ക​ളു​ണ്ടാ​വു​ക​യും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​വു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ ബൈ​ദേ​ഹി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ബൈ​ദേ​ഹി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ദ്ര​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്നാ​ൽ മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : Deepika BreakingNews Patient Die

Recent News

Corehub Up