x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നി​ട​യി​ൽ വി​ള​മ്പി​യ ക​റി​യി​ൽ കീ​ട​നാ​ശി​നി; 12 പേ​ർ​ക്ക് ദേ​ഹാ​സ്വ​സ്ഥ്യം

വെബ് ഡെസ്ക്
Published: July 29, 2026 09:34 AM IST | Updated: July 29, 2026 09:34 AM IST

പ്രതീകാത്മക ചിത്രം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ർ​ദോ​യ് ജി​ല്ല​യി​ൽ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നി​ട​യി​ൽ വി​ള​മ്പി​യ ക​റി​യി​ൽ കീ​ട​നാ​ശി​നി ക​ല​ർ​ന്ന​തി​നെ തു​ട​ർ​ന്ന് 12 പേ​ർ​ക്ക് ദേ​ഹാ​സ്വ​സ്ഥ്യം. മോ​ഹി​ത്, ശൈ​ലേ​ന്ദ്ര, നേ​ത്രാ​പാ​ൽ, അ​ഞ്ജ​നി, ശ്രീ​പാ​ൽ, ആ​ഷി​ഷ്, ര​വി, ഭു​രെ, സ​ച്ചി​ൻ, ക​മ​ലേ​ഷ്, ആ​ന​ന്ദ്, അ​ങ്കേ​ഷ് എ​ന്നി​വ​രാ​ണ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലു​ള്ള​ത്.

ഭ​ക്ഷ​ണം ക​ഴി​ച്ച​വ​രി​ൽ ചി​ല​ർ​ക്ക് ക​റി​യി​ൽ അ​സാ​ധാ​ര​ണ​മാ​യ ക​യ്പ്പ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. പി​ന്നാ​ലെ ഇ​വ​ർ​ക്ക് ഛർ​ദി​യും ത​ല​ക​റ​ക്ക​വും അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ കു​ടും​ബാം​ഗ​ങ്ങ​ൾ ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​ത് നി​ർ​ത്തി​വ​യ്ക്കു​ക​യും, അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു.

ക​റി പാ​കം ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ച വ​ലി​യ പാ​ത്രം പ​രി​ശോ​ധി​ച്ച​പ്പോ​ൾ, അ​തി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് തു​റ​ന്ന നി​ല​യി​ൽ കീ​ട​നാ​ശി​നി​യു​ടെ പാ​ത്രം ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. റ​ഹ്‌​തൗ​റ സ്വ​ദേ​ശി സ​ന്ദീ​പി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ​യു​ള്ള ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ച​ത്.

കീ​ട​നാ​ശി​നി അ​ബ​ദ്ധ​ത്തി​ൽ ക​റി​യി​ൽ വീ​ണ​താ​ണോ അ​തോ ഇ​തി​നു​പി​ന്നി​ൽ മ​റ്റേ​തെ​ങ്കി​ലും ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : Deepika BreakingNews Pesticide Curry

Recent News

Corehub Up