x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല​യി​ലെ നെ​യ്യ് മ​റി​ച്ചു​വി​റ്റ സം​ഭ​വം; ദേ​വ​സ്വം സെ​ക്ര​ട്ട​റി​ക്ക് അ​ന്വേ​ഷ​ണ ചു​മ​ത​ല

വെബ് ഡെസ്‌ക്
Published: July 29, 2026 11:57 PM IST | Updated: July 29, 2026 11:57 PM IST

ശ​ബ​രി​മ​ല

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മി​ൽ​മ നെ​യ്യ് മ​റി​ച്ചു​വി​റ്റ സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം സെ​ക്ര​ട്ട​റി​ക്ക് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ൽ​കി ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി. സം​ഭ​വ​ത്തി​ൽ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യും നേ​ര​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

വി​ജി​ല​ൻ​സും വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മി​ൽ​മ ന​ൽ​കി​യ നെ​യ്യ് നി​ല​വാ​രം ഇ​ല്ലാ​ത്ത​താ​ണോ എ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കും. മി​ൽ​മ നെ​യ്യ് മ​റി​ച്ചു​വി​റ്റ് പ​ക​രം നി​ല​വാ​ര​മി​ല്ലാ​ത്ത നെ​യ്യ് ശ​ബ​രി​മ​ല​യി​ൽ എ​ത്തി​ച്ച​തി​ലാ​ണ് ദേ​വ​സ്വം ബോ​ർ​ഡി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​ക്കു​ന്ന​ത്.

നെ​യ്യ് മ​റി​ച്ചു​വി​റ്റ സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം ക​മ്മീ​ഷ​ണ​റോ​ട് ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് കെ. ​മു​ര​ളീ​ധ​ര​ൻ റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്.

നെ​യ്യ് കൊ​ടു​ത്ത മി​ൽ​മ​യെ​പ്പോ​ലെ വാ​ങ്ങി​യ ദേ​വ​സ്വം ബോ​ർ​ഡി​നും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ൽ. വി​റ്റ​വ​ർ ഗു​ണ​മേ​ന്മ ഇ​ല്ലാ​ത്ത സാ​ധ​നം വി​റ്റെ​ങ്കി​ൽ എ​ന്തി​ന​ത് വാ​ങ്ങി​യെ​ന്നും അ​ത് വ​ലി​യ ഗൗ​ര​വ​മു​ള്ള കാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Tags : Sabarimala Ghee DevaswomSecretary DevaswomBoard BreakingNews NewsUpdate Headlines

Recent News

Corehub Up