പി.എസ്. ശരൺ
മണർകാട്: വെള്ളക്കെട്ടിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പറമ്പുകര പാലൂപറമ്പിൽ പി.എസ്. ശരണി (36)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം ശക്തമായ മഴയിൽ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ട ശരൺ ഇത് പിടിക്കാൻ വേണ്ടിയാണ് വെള്ളത്തിലിറങ്ങിയത്. നീന്തൽ അറിയാവുന്ന ശരൺ ടാങ്കിന് പിന്നാലെ പോയെങ്കിലും മുങ്ങി താഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ വീടിനു സമീപത്തെ വെള്ളക്കെട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Tags : Deepika BreakingNews Missing WaterloggedArea