x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ഐ​ടി അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ കാ​മ്പ​സി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച നി​ല​യി​ൽ

വെബ് ഡെസ്ക്
Published: July 30, 2026 11:23 AM IST | Updated: July 30, 2026 11:23 AM IST

ദീ​പ​ക് റെ​ഡ്ഡി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ഖ​ര​ഗ്‌​പൂ​രി​ൽ ഐ​ഐ​ടി അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​റെ കാ​മ്പ​സി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി ദീ​പ​ക് റെ​ഡ്ഡി പു​ള്ള​ഗു​രം (36) ആ​ണ് മ​രി​ച്ച​ത്.

സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​ണ് ദീ​പ​ക് റെ​ഡ്ഡി​യെ ക്യാ​മ്പ​സി​ലെ സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സി​ലെ മു​റി​യി​ൽ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ഐ​ഐ​ടി കാ​മ്പ​സി​ലെ ബി.​സി റോ​യ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

2022-ലാ​ണ് അ​ദ്ദേ​ഹം ഇ​ല​ക്ട്രി​ക്ക​ൽ എ​ഞ്ചി​നീ​യ​റിം​ഗ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​റാ​യി ഐ​ഐ​ടി ഖ​ര​ഗ്‌​പൂ​രി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ഇ​തി​നു​മു​മ്പ് എ​ൻ​ഐ​ടി വ​രം​ഗ​ലി​ലും യു​എ​സി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ആ​ർ​ലിം​ഗ്ട​ണി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളോ ജോ​ലി​സം​ബ​ന്ധ​മാ​യ മ​റ്റ് സ​മ്മ​ർ​ദ​ങ്ങ​ളോ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു.

Tags : Deepika BreakingNews AssistantProfessor

Recent News

Corehub Up