x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​-പോ​സ് മെ​ഷീ​ൻ ത​ട​സം: ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് 

വെബ് ഡെസ്‌ക്
Published: July 30, 2026 08:00 AM IST | Updated: July 30, 2026 08:00 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ വി​ത​ര​ണ​ത്തി​നു​ള്ള ഇ-​പോ​സ് മെ​ഷീ​ൻ സം​വി​ധാ​ന​ത്തി​ലെ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഹ്ര​സ്വ, ദീ​ർ​ഘ​കാ​ല ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഭ​ക്ഷ്യ​മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഓ​ണ​ക്കാ​ല​ത്ത് ഇ-​പോ​സ് മെ​ഷീ​ൻ ത​ട​സ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കാ​ൻ ജാ​ഗ്ര​ത വേ​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം ഇ-​പോ​സ് മെ​ഷീ​ൻ നെ​റ്റ്‌​വ​ർ​ക്ക് ത​ക​റാ​റി​ലാ​യി റേ​ഷ​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു ക​ട​ക​ൾ അ​ട​ച്ചി​ടേ​ണ്ടി​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു മ​ന്ത്രി യോ​ഗം വി​ളി​ച്ച​ത്. ഭാ​വി​യി​ൽ ഇ​ത്ത​രം പ​രാ​തി​ക​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ന​ട​പ​ടി​വേ​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

Tags : e-POS Minister Anoop Jacob Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up