x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ഷ​ൻ 29; കേ​ര​ള​ത്തി​ൽ എ​ട്ട് സീ​റ്റു​ക​ൾ ല​ക്ഷ്യ​മി​ട്ട് ബി​ജെ​പി

വെബ് ഡെസ്ക്
Published: July 30, 2026 11:55 AM IST | Updated: July 30, 2026 11:58 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ നേ​ര​ത്തേ തു​ട​ങ്ങാ​ൻ ബി​ജെ​പി. മി​ഷ​ൻ 29 എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ടാ​ൻ പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​നി​ച്ചു. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​ലൂ​ടെ ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ണ്ണം 30 ആ​യി ഉ​യ​ർ​ന്നാ​ൽ ആ​റു മു​ത​ൽ എ​ട്ട് സീ​റ്റു​ക​ൾ വ​രെ നേ​ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പാ​ർ​ട്ടി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

സ്ഥാ​നാ​ർ​ഥി​ക​ളെ​യും മ​ണ്ഡ​ല ചു​മ​ത​ല​ക്കാ​രെ​യും നേ​ര​ത്തേ നി​ശ്ച​യി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. അ​തേ​സ​മ​യം ഫ​ണ്ട് ത​ട്ടി​പ്പ് ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലും സം​ഘ​ട​നാ ച​ർ​ച്ച​ക​ളേ​ക്കാ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ത​യാ​റെ​ടു​പ്പു​ക​ൾ​ക്കാ​ണ് നേ​തൃ​ത്വം മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ണ്ണം നി​ല​വി​ലെ 20 ആ​യി തു​ട​ർ​ന്നാ​ൽ നാ​ല് സീ​റ്റു​ക​ൾ നേ​ടു​ക എ​ന്ന ല​ക്ഷ്യ​വും കേ​ന്ദ്ര​നേ​തൃ​ത്വം സം​സ്ഥാ​ന ഘ​ട​ക​ത്തി​ന് മു​ന്നി​ൽ വെ​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, ആ​റ്റി​ങ്ങ​ൽ, തൃ​ശൂ​ർ, പ​ത്ത​നം​തി​ട്ട തു​ട​ങ്ങി​യ മ​ണ്ഡ​ല​ങ്ങ​ളി​ലെ സാ​ധ്യ​താ സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളും ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ ത​വ​ണ വി​ജ​യി​ച്ച തൃ​ശൂ​ർ നി​ല​നി​ർ​ത്തു​ന്ന​തി​നൊ​പ്പം മ​റ്റ് മ​ണ്ഡ​ല​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് പാ​ർ​ട്ടി തീ​രു​മാ​നം. പാ​ർ​ട്ടി തു​ട​ർ​ച്ച​യാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​വ​രു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​ത്യേ​ക ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ നി​ർ​ദ്ദേ​ശം​ന​ൽ​കി.

Tags : Lok Sabha Election BJP Kerala BJP Mission 29 Kerala Politics BJP Strategy

Recent News

Corehub Up