x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ളു​ക​ൾ​ക്കു സ​മീ​പം പാ​ക്ക​റ്റ് ഭ​ക്ഷ​ണം നി​രോ​ധി​ച്ച് മ​ഹാ​രാ​ഷ്‌​ട്ര

വെബ് ഡെസ്‌ക്
Published: July 30, 2026 05:09 AM IST | Updated: July 30, 2026 05:09 AM IST

പ്രതീകാത്മക ചിത്രം

മും​ബൈ: കൂ​ടു​ത​ൽ കൊ​ഴു​പ്പും പ​ഞ്ച​സാ​ര​യു​ടെ സാ​ന്നി​ധ്യ​വു​മു​ള്ള സം​സ്ക​രി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കു മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ സ്കൂ​ൾ പ​രി​സ​ര​ത്ത് നി​രോ​ധ​നം. സ്കൂ​ളു​ക​ളു​ടെ 50 മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് സം​സ്ക​രി​ച്ചു പാ​ക്ക​റ്റി​ലാ​ക്കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കും ശീ​ത​ള​പാ​നി​യ​ൾ​ക്കും നി​രോ​ധ​നം.

ഉ​യ​ർ​ന്ന അ​ള​വി​ൽ പ​ഞ്ച​സാ​ര​യും കൊ​ഴു​പ്പും ചേ​ർ​ത്ത പാ​നീ​യ​ങ്ങ​ളു​ടെ​യും വി​ൽ​പ​ന​യാ​ണു വി​ല​ക്കി​യ​തെ​ന്ന് ഭ​ക്ഷ്യ ക​മ്മി​ഷ​ണ​ർ തു​ക്കാ​റാം മു​ണ്ടെ അ​റി​യി​ച്ചു. സ്കൂ​ളു​ക​ളി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​വ​ർ​ക്കും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ചു​ന​ൽ​കു​ന്ന​വ​ർ​ക്കും ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Maharashtra banned packaged food school Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up