പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പ്രതിഷേധക്കാർക്കെതിരെയുള്ള എഫ്ഐആറുകൾ പിൻവലിക്കുമെന്നുൾപ്പെടെയുള്ള ഉറപ്പുകളിൽനിന്ന് സർക്കാർ പിന്മാറിയാൽ രാജ്യവ്യാപകമായി പുതിയ പ്രക്ഷോഭമുണ്ടാകുമെന്നു കോക്രോച്ച് ജനതാ പാർട്ടി. പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത വിധത്തിൽ സർക്കാർ ലജ്ജിക്കണമെന്നും പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് അമിതമായ ബലപ്രയോഗം നടത്തിയെന്നും സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ പറഞ്ഞു.
ഇത്രയധികം രക്തം ചിന്തിയിട്ടും സർക്കാരിന്റെ അത്യാഗ്രഹം മതിയായില്ലെങ്കിൽ, വിദ്യാർഥികളെ ഇനിയും ഇതുപോലെ ഉപദ്രവിക്കുന്നത് തുടർന്നാൽ വീണ്ടും തെരുവിലിറങ്ങുമെന്ന് അഭിജിത് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
Tags : Cockroach Janata Party CJP protests Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash