വാഷിംഗ്ടൺ ഡിസി: ഇറാനു നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. തവിടുപൊടിയാക്കുമെന്നും കനത്ത പ്രഹരം ഉടനെന്നുമാണ് ട്രംപ് ഭീഷണി ഉയർത്തിയത്. മധ്യേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കുനേരെ നടത്തിയ ആക്രമണത്തിന് മറുപടി നൽകുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ ഭീഷണി ഇറാൻ തള്ളി.
ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാനെതിരെ യുഎസ് വ്യോമാക്രമണം തുടങ്ങിയതായി റിപ്പോർട്ട്. ജോർദാനിൽ അമേരിക്കൻ സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ഇറാൻ അക്രമണങ്ങൾക്ക് തിരിച്ചടിയായിട്ടാണ് യുഎസ് വ്യോമാക്രമണം. ഇറാൻ പിന്തുണക്കുന്ന സായുധ ഗ്രൂപ്പുകൾ ലോകത്തിന്റെ കാൻസർ ആണെന്നും ട്രംപ് പ്രതികരിച്ചു. സമാധാന ചർച്ചകൾക്കിടയിലും വിവിധ മേഖലകളിൽ പുതിയ ആക്രമണങ്ങൾ തുടരുകയാണ്.
Tags : Trump threatens West Asia peace Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash