x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറി

വെബ് ഡെസ്ക്
Published: July 30, 2026 03:07 AM IST | Updated: July 30, 2026 03:07 AM IST

പ്രതീകാത്മക ചിത്രം

കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസ് യാത്രക്കാർ ഇരുന്ന ഭാഗത്തേക്ക് ഇടിച്ചുകയറി അപകടം. സ്റ്റാൻഡിലെ സിമന്‍റ് ബാരിക്കേഡിൽ ഇടിച്ചതിനാൽ മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.

ബുധനാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് സർവീസ് നടത്തി കാട്ടാക്കടയിൽ എത്തിയശേഷം മായത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

തിരുവനന്തപുരത്തുനിന്ന് കാട്ടാക്കടയിലെത്തിയശേഷമുള്ള സർവീസിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ബസ് സ്റ്റാൻഡിലെ സിമന്‍റ് ബാരിക്കേഡിൽ ശക്തമായി ഇടിക്കുകയായിരുന്നു.

Tags : Bus Crashes Kattakkada KSRTC Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up