x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ഒ​ന്നാം ഗ​ഡു ഉ​ട​നെ​ന്നു മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്‌ക്
Published: July 30, 2026 05:38 AM IST | Updated: July 30, 2026 05:38 AM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ഒ​ന്നാം ഗ​ഡു​ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​മെ​ന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ക​ഴി​ഞ്ഞ ത​വ​ണ ത​ദ്ദേ​ശ ഫ​ണ്ടി​ലെ മൂ​ന്നാം ഗ​ഡു ന​ൽ​കാ​ത്ത​വ​രാ​ണ് ഇ​പ്പോ​ൾ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഫ​ണ്ട് ന​ൽ​കു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞു സ​ർ​ക്കാ​രി​നെ​തി​രേ സ​മ​ര​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഫ​ണ്ട് ന​ൽ​കാ​ത്ത​തി​നെ​തി​രേ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം തു​ട​ങ്ങാ​നി​രി​ക്കേ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി വി​ഹി​തം കു​റ​ച്ചി​ട്ടി​ല്ല. 35,000 കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ് ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ക്ര​മീ​ക​രി​ച്ച​ത്. ഇ​തി​ൽ 20,000 കോ​ടി രൂ​പ ഇ​ല്ലാ​ത്ത തു​ക​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ല്ലാ​ത്ത തു​ക എ​വി​ടു​ന്ന് ഉ​ണ്ടാ​ക്കും. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ 14,000 കോ​ടി രൂ​പ കി​ട്ടി​യേ​ക്കാം.

16-ാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ന്‍റെ ഗ്രാ​മ- ന​ഗ​ര നി​ർ​വ​ച​നം തെ​റ്റാ​ണ്. ഇ​ക്കാ​ര്യം കേ​ന്ദ്ര സ​ർ​ക്കാ​രി​നെ അ​റി​യി​ക്കും. കേ​ര​ള​ത്തി​ൽ കൂ​ടു​ത​ലി​ട​ത്തും ന​ഗ​ര​മാ​ണെ​ന്ന ധാ​ര​ണ​യി​ൽ ഗ്രാ​മ​ങ്ങ​ൾ​ക്ക് 300 കോ​ടി രൂ​പ മാ​ത്ര​മാ​ണ് ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ച​ത്. നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യാ​ണ് കേ​ന്ദ്ര ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന​തി​നാ​ൽ വ​ക​മാ​റ്റി ചെ​ല​വ​ഴി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags : Chief Minister local bodies Fund Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up