x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ൻ​കി​ട പ​ദ്ധ​തി​ക​ളി​ൽ നി​ക്ഷേ​പ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് ഏ​ഷ്യ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ബാ​ങ്ക്

വെബ് ഡെസ്‌ക്
Published: July 30, 2026 06:59 AM IST | Updated: July 30, 2026 06:59 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ സു​സ്ഥി​ര വി​ക​സ​ന​ത്തി​നും അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ൾ​ക്കും ക​രു​ത്തേ​കാ​ൻ വ​ൻ​കി​ട നി​ക്ഷേ​പ​ങ്ങ​ളു​മാ​യി ഏ​ഷ്യ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ബാ​ങ്ക്. എ​ഐ​ഐ​ബി സീ​നി​യ​ർ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഓ​ഫീ​സ​ർ രാ​ജേ​ഷ് യാ​ദ​വ്, ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് ഷാ​രി​ബ് ഖാ​ൻ, അ​സോ​സി​യേ​റ്റ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഓ​ഫീ​സ​ർ വ​ൻ​ഷി​ക കാ​ന്ത് എ​ന്നി​വ​ര​ട​ങ്ങി​യ ഉ​ന്ന​ത​ത​ല സം​ഘം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ടം (പി​ങ്ക് ലൈ​ൻ), ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി, പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ‘റെ​സി​ലി​യ​ന്‍റ് കേ​ര​ള’ പ്രോ​ഗ്രാം, അ​ണ​ക്കെ​ട്ടു​ക​ളു​ടെ പു​ന​ര​ധി​വാ​സ പ​ദ്ധ​തി എ​ന്നി​വ​യി​ൽ ബാ​ങ്ക് നി​ല​വി​ൽ കേ​ര​ള​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​രി​സ്ഥി​തി സൗ​ഹൃ​ദ നി​ർ​മ്മാ​ണ​ങ്ങ​ൾ​ക്കും സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള വി​ക​സ​ന​ത്തി​നും കേ​ര​ളം ന​ൽ​കു​ന്ന മു​ൻ​ഗ​ണ​ന ബാ​ങ്കി​ന്‍റെ 2030 വ​രെ​യു​ള്ള വി​ക​സ​ന ന​യ​പ​രി​പാ​ടി​ക​ളു​മാ​യി ചേ​ർ​ന്നു പോ​കു​ന്ന​താ​ണെ​ന്ന് പ്ര​തി​നി​ധി സം​ഘം ചൂ​ണ്ടി​ക്കാ​ട്ടി. മ​ത്സ്യ​ബ​ന്ധ​നം, തു​റ​മു​ഖം, ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​തം, മാ​രി​ടൈം ലോ​ജി​സ്റ്റി​ക്സ്, തീ​ര​ദേ​ശ വി​ക​സ​നം, ടൂ​റി​സം തു​ട​ങ്ങി​യ​വ കോ​ർ​ത്തി​ണ​ക്കി​യു​ള്ള ’മി​ഷ​ൻ സ​മു​ദ്ര’ പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​നു​ള്ള ബാ​ങ്കി​ന്‍റെ പ്ര​ത്യേ​ക താ​ത്പ​ര്യം പ്ര​തി​നി​ധി​ക​ൾ സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു.

Tags : Asian Infrastructure Investment Bank invest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up