x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ വരുന്നു... 11 ജി​​​ല്ല​​​ക​​​ളി​​​ൽ ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട്

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: July 30, 2026 03:02 AM IST | Updated: July 30, 2026 03:02 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജൂ​​​ണ്‍, ജൂ​​​ലൈ മാ​​​സ​​​ങ്ങ​​​ളി​​​ലെ വ​​​ലി​​​യ മ​​​ഴ​​​ക്കു​​​റ​​​വി​​​ലും കേ​​​ര​​​ള​​​ത്തെ വ​​​ല​​​ച്ച തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം വീ​​​ണ്ടും ശ​​​ക്തി പ്രാ​​​പി​​​ക്കു​​​ന്നു.

അ​​​ടു​​​ത്ത മൂ​​​ന്ന് ദി​​​വ​​​സം സം​​​സ്ഥാ​​​ന​​​ത്ത് ക​​​ന​​​ത്ത​​​തോ അ​​​ത്യ​​​ന്തം ക​​​ന​​​ത്ത​​​തോ ആ​​​യ മ​​​ഴ​​​യ്ക്കു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട ന്യൂ​​​ന​​​മ​​​ർ​​​ദം കേ​​​ര​​​ള​​​ത്തെ നേ​​​രി​​​ട്ടു ബാ​​​ധി​​​ക്കി​​​ല്ലെ​​​ങ്കി​​​ലും ഇ​​​തി​​​ന്‍റെ സ്വാ​​​ധീ​​​ന​​​ഫ​​​ല​​​മാ​​​യാ​​​ണ് വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് മ​​​ഴ ക​​​ന​​​ക്കാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യ​​​ത്.

11 ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​വി​​​ധ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം ഒ​​​ഴി​​​കെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​വി​​​ധ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കും സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന് ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ടും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ ഒ​​​ഴി​​​കെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചു.

Tags : OrangeAlert Rain Monsoon Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up