രാജേഷ് കുമാർ
റിയാദ്: സൗദി അറേബ്യയിലെ റുമാഹിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. പത്തനംതിട്ട റാന്നി പൂഭരണിയിൽ രാജേഷ് കുമാർ (42) ആണ് മരിച്ചത്. മണിയൻ നായരുടെയും മണിയമ്മയുടെയും മകനാണ്. ഭാര്യ: ദീപ. പ്രണവ്, പൗർണമി എന്നിവരാണ് മക്കൾ.
രാജേഷ് റിയാദിൽ ഹെവി വാഹന ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. റിയാദിൽ നിന്ന് അൽ അഹ്സയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സാധനങ്ങളുമായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കമ്പനി അധികൃതർ രാജേഷിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്ന് വാഹനത്തിലെ ജിപിഎസ് സംവിധാനം പരിശോധിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് അപകടവിവരം പുറത്തറിയുന്നത്. സംഭവസ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം റുമാഹ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Tags : Deepika BreakingNews RoadAccident