x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്ദേ​ഭാ​ര​തി​ൽ വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ​ണ​ത്തി​നു​ള്ളി​ൽ പ​ശ​യു​ടെ ട്യൂ​ബ്

വെബ് ഡെസ്ക്
Published: July 28, 2026 09:48 AM IST | Updated: July 28, 2026 09:48 AM IST

ഭ​ക്ഷ​ണ​ത്തി​നു​ള്ളി​ൽ പ​ശ​യു​ടെ ട്യൂ​ബ്

ചെ​ന്നൈ: വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ​ണ​ത്തി​നൊ​പ്പം യാ​ത്ര​ക്കാ​ര​ന് ല​ഭി​ച്ച​ത് പ​ശ​യു​ടെ ട്യൂ​ബ്. മൈ​സൂ​രു​വി​ൽ നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ വി​ത​ര​ണം ചെ​യ്ത വ​ട​യ്ക്കു​ള്ളി​ൽ നി​ന്നാ​ണ് ഒ​ട്ടി​ക്കു​ന്ന പ​ശ​യു​ടെ ട്യൂ​ബ് ക​ണ്ടെ​ത്തി​യ​ത്. ക​തി​ർ​വേ​ട് സ്വ​ദേ​ശി ഡി. ​ശേ​ഖ​റി​നാ​ണ് പ​ശ ട്യൂ​ബു​ള്ള വ​ട ല​ഭി​ച്ച​ത്.

ട്രെ​യി​നി​ൽ വി​ത​ര​ണം ചെ​യ്ത ല​ഘു ഭ​ക്ഷ​ണ​ത്തി​നൊ​പ്പ​മു​ണ്ടാ​യ വ​ട​യ്ക്കു​ള്ളി​ൽ നി​ന്നാ​ണ് പ​ശ​യു​ടെ ട്യൂ​ബ് ക​ണ്ടെ​ത്തി​യ​ത്. വ​ട ക​ടി​ച്ച​തോ​ടെ പൊ​ട്ടി​യ ട്യൂ​ബി​ൽ നി​ന്ന് ഒ​ട്ടി​ക്കു​ന്ന ദ്രാ​വ​കം ശേ​ഖ​റി​ന്‍റെ ചു​ണ്ടു​ക​ളി​ലേ​ക്ക് പ​റ്റി​പ്പി​ടി​ച്ചു. ഉ​ട​ൻ ത​ന്നെ പു​റ​ത്തെ​ടു​ത്ത​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ ഐ​ആ​ർ​സി​ടി​സി​ക്ക് നേ​രി​ട്ട് പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Deepika BreakingNews GlueTube Food

Recent News

Corehub Up