പ്രതീകാത്മക ചിത്രം
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ ജീപ്പ് നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് ഒരു കുടുംബത്തിലെ എട്ട് പേർക്ക് പരിക്ക്. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്. ജൽഗാവ് സ്വദേശികളായ കുടുംബാംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്.
സൗദിയിലേക്ക് പോയ ബന്ധുക്കളെ മുംബൈ എയർപോർട്ടിൽ യാത്രയാക്കിട്ട് തിരികെ ജൽഗാവിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കനത്ത മഴയെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്ക്, ഡ്രൈവർക്ക് കാണാൻ സാധിക്കാത്തതാണ് അപകടകാരണമായതെന്നാണ് പ്രാഥമിക നിഗമനം. കൂട്ടിയിടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻഭാഗം പൂർണമായി തകർന്നു.
അപകടത്തെ തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ബന്ധുക്കൾ ജൽഗാവിലേക്ക് കൊണ്ടുപോയി. ചെറിയ പരിക്കുകളേറ്റ മറ്റുള്ളവർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags : Deepika BreakingNews Accident Truck