പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഫുക്കെറ്റിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനത്തിൽ ആകാശച്ചുഴിയിൽപ്പെട്ട് യാത്രക്കാർക്ക് പരിക്കേറ്റു. വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാർ ഉൾപ്പെടെ 12 പേർക്കാണ് പരിക്കേറ്റത്. ശക്തമായ കുലുക്കത്തിൽ വിമാനത്തിനും ചില കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഫുക്കെറ്റിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന എഐ379 വിമാനമാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് ഡൽഹിയിൽ ലാൻഡ് ചെയ്ത വിമാനത്തിൽ നിന്ന് യാത്രക്കാരും ജീവനക്കാരും സുരക്ഷിതരായി പുറത്തിറങ്ങി.
ആകെ 134 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ആർക്കും ഗുരുതര പരിക്കുകളില്ലെന്ന് അധികൃതർ വ്യക്തമാക്കി. പരുക്കേറ്റവർക്ക് ആവശ്യമായ സഹായം നൽകുന്നുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു.
Tags : Deepika BreakingNews AirIndia Turbulence