x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ഐ​ടി ഗോഹട്ടി​യി​ലെ വി​ദ്യാ​ർ​ഥി മ​രി​ച്ച നി​ല​യി​ൽ

വെബ് ഡെസ്ക്
Published: July 27, 2026 03:50 PM IST | Updated: July 27, 2026 03:52 PM IST

പ്രതീകാത്മക ചിത്രം

ദി​സ്പൂ​ർ: അ​സാ​മി​ലെ ഗോഹട്ടി കാമ്പസിൽ മൂ​ന്നാം വ​ർ​ഷ ബി​ടെ​ക് വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​ഡീ​ഷ​യി​ലെ പു​രി സ്വ​ദേ​ശി റി​തേ​ഷ് രാ​ജ് സിം​ഗാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ കോ​ള​ജി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യി​ൽ നി​ന്ന് റി​തേ​ഷ് ചാ​ടി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ധി​കൃ​ത​രു​ടെ​യും മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി വ​രു​ന്നു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി ഗോഹട്ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്.

Tags : Deepika BreakingNews Student Dead

Recent News

Corehub Up