x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടു​ജോ​ലി​ക്കാ​രി​യെ മ​ർ​ദി​ച്ച സ്ത്രീ ​അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 11, 2026 01:29 PM IST | Updated: August 11, 2026 01:29 PM IST

റു​ചി​ര സ​ച്ദേ​വ വീട്ടുജോലിക്കാരിയെ മർദിക്കുന്നതിന്‍റെ ദൃശ്യം

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ഗു​രുഗ്രാമിൽ വീ​ട്ടു​ജോ​ലി​ക്കാ​രി​യെ മ​ർ​ദി​ച്ച സ്ത്രീ ​അ​റ​സ്റ്റി​ൽ. റു​ചി​ര സ​ച്ദേ​വ (52) എ​ന്ന സ്ത്രീ​യാ​ണ് പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്.

അ​ടു​ക്ക​ള​യി​ൽ വ​ച്ച് റു​ചി​ര ജോ​ലി​ക്കാ​രി​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യും, മു​ടി​ക്ക് പി​ടി​ച്ച് വ​ലി​ച്ച് ത​ള്ളി​യി​ടു​ക​യും ചെ​യ്തു. ദൃ​ശ്യ​ങ്ങ​ൾ അ​യ​ൽ​വാ​സി​യാ​ണ് ര​ഹ​സ്യ​മാ​യി ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്.

മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ വീ​ട്ടു​ജോ​ലി​ക്കാ​രി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ പ്ര​തി പി​ടി​ച്ചു​വ​ച്ചി​രു​ന്നു​വെ​ന്നും അ​വ​രെ വീ​ടി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ടി​രു​ന്നു​വെ​ന്നും അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന് ശേ​ഷം വീ​ട്ടു​ജോ​ലി​ക്കാ​രി ജോ​ലി ഉ​പേ​ക്ഷി​ച്ചു.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നെ പി​ന്നാ​ലെ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത് റു​ചി​ര​യെ അ​റ​സ്റ്റ് ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : Deepika BreakingNews Arrest Assault

Recent News

Corehub Up