x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​വേ​ലി​ക്ക​ര​യി​ൽ ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: September 15, 2026 05:52 PM IST | Updated: September 15, 2026 05:52 PM IST

ഷഫീക്ക്

മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര​യി​ൽ പ​ച്ച​ക്ക​റി​ക്ക​ട​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. തോ​ട്ട​പ്പ​ള്ളി ഒ​റ്റ​പ്പ​ന സ്വ​ദേ​ശി ഷ​ഫീ​ക്ക് ആ​ണ് പി​ടി​യി​ലാ​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നാ​ണ് ഇ​യാ​ളെ മാ​വേ​ലി​ക്ക​ര പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഓ​ഗ​സ്റ്റ് 31ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ പ​ച്ച​ക്ക​റി​ക്ക​ട കു​ത്തി​ത്തു​റ​ന്ന് 25,000 രൂ​പ​യാ​ണ് പ്ര​തി ക​വ​ർ​ന്ന​ത്. മോ​ഷ​ണ​ത്തി​ന് ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.

പി​ടി​യി​ലാ​യ പ്ര​തി ചോ​ദ്യം ചെ​യ്യ​ലി​ൽ കാ​യം​കു​ള​ത്ത് നി​ന്ന് ഒ​രു സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച കാ​ര്യ​വും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Theft Crime Police Investigation CaseFile FIR Mavelikara

Recent News

Corehub Up