Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seize

87.5 കി​ലോ ക​ഞ്ചാ​വ് പൊലിസ് പി​ടി​കൂ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വെ​​​ള്ള​​​റ​​​ട, കാ​​​ട്ടാ​​​ക്ക​​​ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ വി​​​ൽ​​​പ​​​ന​​​യ്ക്കാ​​​യി കാ​​​റി​​​ൽ കൊ​​​ണ്ടു വ​​​ന്ന 87.5 കി​​​ലോ ക​​​ഞ്ചാ​​​വ് പൊ​​​ലിസ് പി​​​ടി​​​കൂ​​​ടി. ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ൽനി​​​ന്നു കാ​​​റി​​​ൽ ക​​​ഞ്ചാ​​​വ് എ​​​ത്തി​​​ച്ച ര​​​ണ്ടു പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​ര്യ​​​ങ്കോ​​​ട് വാ​​​ഴി​​​ച്ചാ​​​ൽ കോ​​​ള​​​ജി​​​നു സ​​​മീ​​​പം ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ക​​​റു​​​ത്ത ഹോ​​​ണ്ട സി​​​റ്റി കാ​​​റി​​​ലെ ഡി​​​ക്കി​​​ക്കു​​​ള്ളി​​​ലെ ര​​​ഹ​​​സ്യ അ​​​റ​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന ക​​​ഞ്ചാ​​​വ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

കു​​​ന്ന​​​നാ​​​ട് പാ​​​റോ​​​ട്ടു​​​കോ​​​ണം അ​​​ഖി​​​ൽ ഭ​​​വ​​​നി​​​ൽ അ​​​ഖി​​​ൽ (32), വെ​​​ള്ള​​​റ​​​ട അ​​​ഞ്ചു​​​മ​​​രം​​​കാ​​​ല മൈ​​​ല​​​ക്കു​​​ന്ന് സു​​​ധീ​​​ഷ് ഭ​​​വ​​​നി​​​ൽ സു​​​ധീ​​​ഷ് (32) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ചെ​​​ന്പൂ​​​ര് ചി​​​ല​​​ന്പ​​​റ ജോ​​​ബി ഭ​​​വ​​​നി​​​ൽ ജോ​​​സി​​​നു (36) വേ​​​ണ്ടി​​​യാ​​​ണ് ക​​​ഞ്ചാ​​​വ് എ​​​ത്തി​​​ച്ച​​​തെ​​​ന്ന മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ​​​യും കേ​​​സെ​​​ടു​​​ത്തു.

ജോ​​​ബി എ​​​ൻ​​​ഡി​​​പി​​​എ​​​സ് അ​​​ട​​​ക്കം 13 കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​ണെ​​​ന്നു പൊലിസ് പ​​​റ​​​ഞ്ഞു. അ​​​ഖി​​​ലി​​​ന് 115 കി​​​ലോ ക​​​ഞ്ചാ​​​വ് ക​​​ട​​​ത്തി​​​യ​​​തി​​​നു ത​​​മി​​​ഴ്നാ​​​ട് മ​​​ധു​​​ര​​​യി​​​ൽ കേ​​​സ് നി​​​ല​​​വി​​​ലു​​​ണ്ട്.

District News

255 ലി​റ്റ​ര്‍ മാ​ഹി മ​ദ്യം പി​ടി​കൂ​ടി; നാ​ല് പേ​ര്‍ അ​റ​സ്റ്റി​ല്‍

വ​ട​ക​ര: മാ​ഹി​യി​ല്‍ നി​ന്ന് കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 255 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വു​മാ​യി നാ​ലു​പേ​രെ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. കൊ​ല്ലം താ​ലൂ​ക്കി​ല്‍ തൃ​ക്കോ​വി​ല്‍ വ​ട്ടം വി​ല്ലേ​ജി​ല്‍ മു​ഖ​ത്ത​ല ബി​നോ​യ് ഭ​വ​നി​ല്‍ ബി​ജോ​യ് (29), കൊ​ല്ലം പ​ള്ളി​മ​ണ്‍ പു​ളി​യി​ല ചാ​രു​വി​ള വീ​ട്ടി​ല്‍ റോ​ബി​ന്‍ (20), കൊ​ല്ലം പ​ള്ളി​മ​ണ്‍ പു​ളി​യ​ല പു​ത്ത​ന്‍​വി​ള കി​ഴ​ക്ക​തി​ല്‍ വീ​ട്ടി​ല്‍ ബി​ബി​ന്‍ ബാ​ബു (21), മാ​ഹി ചൂ​ടി​ക്കോ​ട്ട പ​രേ​മ​ല്‍​വി​ല്ല​യി​ല്‍ ജോ​ണ്‍​സ​ണ്‍ മാ​ത്യു (59) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. മ​ദ്യ​വും കെ​എ​ല്‍ 23 എ​ക്‌​സ്1168 ന​മ്പ​ര്‍ ഇ​ന്നോ​വ കാ​റും എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

അ​ഴി​യൂ​ര്‍ കു​ഞ്ഞി​പ്പ​ള്ളി അ​ഴി​യൂ​ര്‍ വ​നി​ത സ​ഹ​ക​ര​ണ സം​ഘം മെ​യി​ന്‍ ബ്രാ​ഞ്ചി​ന​ടു​ത്ത് വ​ച്ച് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ലെ അ​സി. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഗ്രേ​ഡ് പ്ര​മോ​ദും പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ സു​രേ​ഷ് കു​മാ​ര്‍, സാ​യി ദാ​സ്, ഷി​രാ​ജ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ എ. ​ശ്യാം രാ​ജ്, ഇ.​എം. മു​സ്ബി​ന്‍, ഡ്രൈ​വ​ര്‍ പ്ര​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്.

 

Latest News

Corehub Up