മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോള്‍ വമ്പന്മാരായ റയല്‍ മാഡ്രിഡില്‍, മുഖ്യപരിശീലകനായുള്ള ഹൊസെ മൗറീഞ്ഞോയുടെ തിരിച്ചുവരവ് സമനിലയോടെ.
2026-27 സീസണ് മുതല്‍ റയലിലേക്ക് തിരിച്ചെത്തിയ മൗറീഞ്ഞോയുടെ കീഴില്‍ ഇറങ്ങിയ ആദ്യ മത്സരത്തില്‍ റയല്‍ മാഡ്രിഡ് 2-2ന് ഇറ്റാലിയന്‍ ക്ലബ്ബായ ഫിയോറെന്റീനയുമായി സമനിലയില്‍ പിരിഞ്ഞു. സീസണിനു മുന്നോടിയായുള്ള സൗഹൃദ മത്സരമായിരുന്നു.
ബ്രസീല്‍ താരം എന്‍ഡ്രിക് (12-ാം മിനിറ്റ്), അലെക്സിസ് സിറിയ (24-ാം മിനിറ്റ്) എന്നിവരായിരുന്നു റയലിനായി ഗോള്‍ നേടിയത്. റോബര്‍ട്ടോ പിക്കോളി (41-ാം മിനിറ്റ്), മോയിസ് കീന്‍ (58-ാം മിനിറ്റ്) എന്നിവര്‍ ഫിയോറെന്റീനയ്ക്കായി ഗോള്‍ മടക്കി.