x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 17, 2026 10:37 AM IST | Updated: September 17, 2026 10:37 AM IST

പ്രതീകാത്മക ചിത്രം

ച​ണ്ഡി​ഗ​ഡ്: ഡ​ൽ​ഹി-​ഗു​ഡ്ഗാ​വ് എ​ക്സ്പ്ര​സ്‌​വേ​യി​ൽ ഡി​വൈ​ഡ​റി​ൽ ഫെ​ൻ​സിം​ഗ് ജോ​ലി​ക​ൾ ചെ​യ്യു​ന്ന​തി​നി​ടെ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ച് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ ബി​ജേ​ന്ദ​ർ കു​മാ​ർ (60), പ​പ്പു (58) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​റ്റ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ​ക്കും കാ​ർ ഓ​ടി​ച്ചി​രു​ന്ന കേ​ള​ജ് വി​ദ്യാ​ർ​ഥി വേ​ദാ​ന്ത് ഖ​ന്ന​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ഗു​രു​ഗ്രാം മെ​ട്രോ​പോ​ളി​റ്റ​ൻ ഡെ​വ​ല​പ്‌​മെ​ന്‍റ് അ​തോ​റി​റ്റി​യു​ടെ കീ​ഴി​ൽ ജോ​ലി ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യ്ക്കാ​യി​രു​ന്നു അ​പ​ക​ടം. രാ​ത്രി​യി​ൽ വാ​ഹ​ന​ത്തി​ര​ക്ക് കു​റ​വാ​യി​രു​ന്ന സ​മ​യ​ത്ത് തൊ​ഴി​ലാ​ളി​ക​ൾ ഡി​വൈ​ഡ​റി​ൽ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​പ​ക​ടം എ​ങ്ങ​നെ​യാ​ണ് ന​ട​ന്ന​തെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ലെ​ന്നും സം​ഭ​വ​സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

Tags : Deepika BreakingNews Kill SpeedingCar Accident

Recent News

Corehub Up