x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം; മു​ൻ ഡി​ജി​പി ടോ​മി​ൻ ജെ.​ത​ച്ച​ങ്ക​രി കു​റ്റ​ക്കാ​ര​ൻ

വെബ് ഡെസ്ക്
Published: September 17, 2026 11:39 AM IST | Updated: September 17, 2026 11:42 AM IST

ടോ​മി​ൻ ജെ.​ത​ച്ച​ങ്ക​രി

കോ​ട്ട​യം: അ​ന​ധി​കൃ​ത​മാ​യി സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന കേ​സി​ൽ മു​ൻ ഡി​ജി​പി ടോ​മി​ൻ ജെ.​ത​ച്ച​ങ്ക​രി കു​റ്റ​ക്കാ​ര​നെ​ന്ന് കോ‌​ട​തി. ശി​ക്ഷ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വി​ധി​ക്കും.​കോ​ട്ട​യം വി​ജി​ല​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ൽ. 2003 ജ​നു​വ​രി മു​ത​ൽ 2007 ജൂ​ലൈ വ​രെ​യു​ള്ള സ​ർ​വീ​സ് കാ​ല​യ​ള​വി​ൽ 64.70 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്നാ​ണ് കേ​സ്. 

വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ത്ര​യും തു​ക​യ്ക്കു​ള്ള ചെ​ല​വ് ക​ണ്ടെ​ത്തി​യെ​ങ്കി​ലും അ​തി​നു​ള്ള വ​ര​വ് കാ​ണി​ക്കാ​ൻ ത​ച്ച​ങ്ക​രി​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പ​രി​ശോ​ധ​നാ കാ​ല​യ​ള​വി​ൽ 135.80 ശ​ത​മാ​നം സ്വ​ത്ത് വ​ര​വി​ൽ​ക്ക​വി​ഞ്ഞ് സ​മ്പാ​ദി​ച്ച​താ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. സ്ഥ​ലം വാ​ങ്ങി​യ വ​ക​യി​ൽ സ്റ്റാം​പ് ഡ്യൂ​ട്ടി അ‌​ട​യ്ക്കാ​തെ സ​ർ​ക്കാ​രി​നു ന​ഷ്ടം വ​രു​ത്തി​യെ​ന്നും വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

വി​ധി​ക്ക് മു​ന്നോ​ടി​യാ​യി എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ​യെ​ന്ന ജ​ഡ്‌​ജി​യു​ടെ ചോ​ദ്യ​ത്തി​ന് ത​നി​ക്ക് ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന് ത​ച്ച​ങ്ക​രി മ​റു​പ​ടി ന​ൽ​കി. താ​ൻ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും ര​ണ്ട് ദി​വ​സം മു​മ്പ് നെ​ഞ്ചു​വേ​ദ​ന​യു​ണ്ടാ​യി​രു​ന്ന​താ​യും അ​ദ്ദേ​ഹം കോ​ട​തി​യെ അ​റി​യി​ച്ചു. എ​ന്നാ​ൽ പ്ര​തി​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 

കേ​സി​ൽ 2013ൽ ​തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. കേ​സ് പി​ന്നീ​ടു മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യി​ലേ​ക്കും തു​ട​ർ​ന്നു കോ​ട്ട​യ​ത്തേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു. കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ത​ച്ച​ങ്ക​രി​യു​ടെ ഹ​ർ​ജി ഹൈ​ക്കോ​ട​തി​യും സു​പ്രീം​കോ​ട​തി​യും ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണു വി​ജി​ല​ൻ​സ് കോ​ട​തി ജ​ഡ്‌​ജി കെ.​വി. ര​ജ​നീ​ഷി​ന്‍റെ മു​ൻ​പാ​കെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Tags : AssetsCase Tomin j. Thachankary Kottayam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up