x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഞ്ഞി​നെ എ​ടു​ത്തു​കൊ​ണ്ടു​നി​ന്ന യു​വാ​വി​ന്‍റെ തോ​ളി​ൽ പാ​മ്പ്

വെബ് ഡെസ്ക്
Published: September 17, 2026 11:33 AM IST | Updated: September 17, 2026 11:33 AM IST

കു​ഞ്ഞി​നെ എ​ടു​ത്തു​കൊ​ണ്ടു​നി​ന്ന യു​വാ​വി​ന്‍റെ തോ​ളി​ൽ പാ​മ്പ് വീഴുന്നതിന്‍റെ ദൃശ്യങ്ങൾ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ അം​ബോ​ളി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം വി​നോ​ദ​യാ​ത്ര​യ്ക്ക് എ​ത്തി​യ യു​വാ​വി​ന്‍റെ തോ​ളി​ലേ​ക്ക് പാ​മ്പ് വീ​ണു. കു​ഞ്ഞി​നെ എ​ടു​ത്തു​കൊ​ണ്ടു​നി​ന്ന യു​വാ​വി​ന്‍റെ ശ​രീ​ര​ത്തേ​ക്കാ​ണ് മു​ക​ളി​ലെ പാ​റ​ക്കെ​ട്ടു​ക​ളി​ൽ നി​ന്ന് പാ​മ്പ് പ​തി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കുന്നുണ്ട്.

സി​ന്ധു​ദു​ർ​ഗ് ജി​ല്ല​യി​ലെ സ​ഹ്യാ​ദ്രി മ​ല​നി​ര​ക​ളി​ൽ സ്ഥി​തി ചെ​യ്യു​ന്ന പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ണ് അം​ബോ​ളി വെ​ള്ള​ച്ചാ​ട്ടം. വെ​ള്ള​ച്ചാ​ട്ട​ത്തി​ന് താ​ഴെ​യു​ള്ള പാ​റ​ക്കെ​ട്ടു​ക​ളി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ന്നി​ച്ചു നി​ൽ​ക്കു​ന്ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. പാ​മ്പ് വീ​ണ​യു​ട​ൻ ത​ന്നെ വ​ഴു​തി പാ​റ​യി​ടു​ക്കു​ക​ളി​ലേ​ക്ക് മ​റ​യു​ക​യാ​യി​രു​ന്നു.

വീ​ണ​ത് മൂ​ർ​ഖ​നാ​ണെ​ന്ന് ദൃ​ശ്യ​ങ്ങ​ളി​ൽ ചി​ല​ർ വി​ളി​ച്ച് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും പാ​മ്പി​ന്‍റെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും ക​ടി​യോ മ​റ്റ് പ​രി​ക്കു​ക​ളോ ഏ​റ്റി​ട്ടി​ല്ല. അ​തേ​സ​മ​യം, മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ലും വ​ന​മേ​ഖ​ല​ക​ളി​ലും പോ​കു​മ്പോ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്.

Tags : Deepika BreakingNews Snake Shoulder Man Baby

Recent News

Corehub Up