Kerala
ഇരിട്ടി: വീട്ടുകാരെ വിറപ്പിച്ചു കുളിമുറിയിൽ കൂറ്റൻ രാജവെമ്പാല. ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 10 ലെ പുലിക്കരി ഷിജുവിന്റെ വീട്ടിലെ ബാത്ത് റൂമിലാണ് രാജവെമ്പാലയെ കണ്ടത്. ആർആർടിയുടെ സഹായത്തോടെ
ഇരിട്ടി സെക്ഷൻ വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ എന്നിവർ ചേർന്നാണ് രാജവെമ്പാലയെ പിടികൂടിയത്.
ബാത്ത് റൂമിന്റെ ചുമരിൽ ഇരിപ്പുറപ്പിച്ചിരുന്ന പാമ്പിനെ വെളിയിൽ ചാടിച്ച ശേഷമാണ് പിടികൂടിയത്. ഇതിനെ പിന്നീട് ഉൾവനത്തിൽ തുറന്നു വിട്ടു. മൂന്നു വർഷത്തിനുള്ളിൽ ഫൈസൽ വിളക്കോട് പിടികൂടുന്ന 112 -മത്തെ രാജവെമ്പാലയാണിത്.
Todays Story
രണ്ടു നിലകളിൽ നിറയെ പാമ്പുകൾ. അവയിൽ വിഷമുള്ളതും ഉണ്ട് ഇല്ലാത്തവയുമുണ്ട്. പാമ്പുകളുടെ ഷോയും ഇവിടെ കാണാം. ഇതാണ് അമേരിക്കയിലെ ദക്ഷിണ ഡക്കോട്ടയിലുള്ള റാപ്പിഡ് സിറ്റിയിലുള്ള റെപ്ടൈൽ ഗാർഡൻസ് എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉരഗ പാർക്ക്.
ഗിന്നസ് വേൾഡ് റിക്കാർഡ്സ് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ഉരഗ പാർക്ക് ഇതാണ്. ഏറ്റവും കൂടുതൽ ഉരഗ വർഗങ്ങളെ പാർപ്പിച്ചിരിക്കുന്ന സ്ഥലം എന്ന നിലയിൽ 2014-ലും 2018-ലും ഗിന്നസ് വേൾഡ് റിക്കാർഡ് ലഭിച്ചു.
ഇവിടെ പാമ്പുകൾക്ക് പുറമെ മുതലകൾ, ആമകൾ, മറ്റ് ഉരഗങ്ങൾ എന്നിവയും ഉണ്ട്. ഇതിന്റെ മധ്യഭാഗത്തുള്ള സ്കൈ ഡോം ആണ് ഏറ്റവും ശ്രദ്ധേയം. ഇവിടെ രണ്ട് നിലകളിലായി ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകളെ കാണാം..
പാമ്പുകളുടെയും മുതലകളുടെയും പ്രത്യേക ഷോകൾ സന്ദർശകർക്കായി ഇവിടെ ഒരുക്കാറുണ്ട്. മാനിയാക്' എന്ന് പേരുള്ള 16 അടി നീളമുള്ള ഭീമൻ ഉപ്പുവെള്ള മുതല ഇവിടുത്തെ പ്രധാനിയാണ്. കൂടാതെ കൂറ്റൻ ആമകളെയും ഇവിടെ കാണാം.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്നേക്ക് പാർക്കുകളിൽ ഒന്ന് ചെന്നൈയിലെ ഗിണ്ടി സ്നേക്ക് പാർക്ക് ആണ്. 1972-ൽ റോമുലസ് വിറ്റേക്കർ സ്ഥാപിച്ച ഇത് ഇന്ത്യയിലെ ആദ്യത്തെ പാമ്പ് പാർക്കാണ്. ഇവിടെ രാജവെമ്പാല, പെരുമ്പാമ്പ് എന്നിവയുൾപ്പെടെ നിരവധി ഇനങ്ങളുണ്ട്.
കേരളത്തിലെ കണ്ണൂരിൽ സ്ഥിതി ചെയ്യുന്ന പറശിനിക്കടവിലെ പാമ്പുകളത്തിൽ കേന്ദ്രം പാമ്പുകളുടെ സംരക്ഷണത്തിനും വിഷചികിത്സാ പഠനത്തിനും പേരുകേട്ടതാണ്. വിവിധയിനം വിഷപ്പാമ്പുകൾ (രാജവെമ്പാല ഉൾപ്പെടെ), വിഷമില്ലാത്ത പാമ്പുകൾ, മുതലകൾ, ഉടുമ്പുകൾ തുടങ്ങിയവയെ ഇവിടെ കാണാം. പാമ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകളും ഇവിടെ നടക്കാറുണ്ട്.
ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന ബാനാർഘട്ട നാഷണൽ പാർക്കിൽ വിദേശയിനം പാമ്പുകളെയും കാണാൻ സാധിക്കും. പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് തൃശൂർ മൃഗശാല മാറിക്കൊണ്ടിരിക്കുകയാണെങ്കിലും റംബു കാവിലെ മൃഗശാലയിൽ വിശാലമായ ഒരു സ്നേക്ക് പാർക്ക് ഉണ്ട്. വിവിധയിനം പാമ്പുകളെ ഇവിടെ ചില്ല് കൂട്ടിൽ കാണാം.മൂർഖൻ, അണലി, മലമ്പാമ്പ് തുടങ്ങിയവയെ ഇവിടെ കാണാൻ സാധിക്കും.
തിരുവനന്തപുരം മൃഗശാല ഏഷ്യയിലെ തന്നെ ഏറ്റവും പഴയ മൃഗശാലകളിൽ ഒന്നാണ്. ഇവിടെ അതിവിപുലമായ ഒരു റെപ്റ്റൈൽ ഹൗസ് ഉണ്ട്. പലതരം പാമ്പുകൾ, ആമകൾ, മുതലകൾ എന്നിവയെ ഇവിടെ മികച്ച രീതിയിൽ സംരക്ഷിച്ചിരിക്കുന്നു.
മലമ്പുഴ പാമ്പ് പുനരധിവാസ കേന്ദ്രം പാലക്കാട് മലമ്പുഴ ഗാർഡന് സമീപത്തായി സ്ഥിതി ചെയ്യുന്നു. ഈ പാർക്ക് വനം വകുപ്പിന് കീഴിലുള്ളതാണ്. രാജവെമ്പാലകൾക്കായി പ്രത്യേകം എയർ കണ്ടീഷൻ ചെയ്ത കൂടുകൾ ഇവിടെയുണ്ട്. വെള്ള മൂർഖൻ, അണലി, മലമ്പാമ്പ്, ശംഖുവരയൻ, കരിമൂർഖൻ, മഞ്ഞച്ചേര തുടങ്ങി ഒട്ടേറെ വിഷമുള്ളതും വിഷമില്ലാത്തതുമായ പാമ്പുകളെ ഇവിടെ കാണാം.
റെപ്റ്റൈൽ ഗാർഡൻ എന്ന നിലയിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കേന്ദ്രങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ മഹാബലിപുരത്തിന് അടുത്തുള്ള മദ്രാസ് ക്രൊക്കഡൈൽ ബാങ്ക് ആൻഡ് സെന്റർ ഫോർ ഹെർപ്പറ്റോളജി.
Kerala
കൊച്ചി: അങ്കമാലി അയ്യമ്പുഴ ചുള്ളിയില്‍ പെരുമ്പാമ്പിനെ പിടികൂടി. കണ്ണമ്പുഴ ഫ്രാന്‍സിസിന്റെ വീട്ടില്‍ നിന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പെരുമ്പാമ്പിനെ പിടികൂടിയത്.
ചൊവ്വാഴ്ച രാത്രിയിലാണ് വീട്ടില്‍ പെരുമ്പാമ്പ് എത്തിയത്. ഉടന്‍ തന്നെ വീട്ടുകാര്‍ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.
കല്ലു കെട്ടിനുള്ളിലേക്ക് കയറിപ്പോയ പാമ്പിനെ അത് പൊളിച്ചാണ് പിടികൂടിയത്.
Kerala
കോഴിക്കോട്: നന്മണ്ടയിൽ കിടപ്പുമുറിയിലെത്തിയ മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കാതെ ബാലന് അദ്ഭുതകരമായി രക്ഷപ്പെട്ടു. നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകന് അല്‍ഷിദ്(12) ആണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. ഉറങ്ങുകയായിരുന്ന അല്‍ഷിദ് മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കുന്നതിനിടെ കട്ടിലിനടിയില്‍ പാമ്പിന്റെ വാല് ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
പരിഭ്രാന്തനായ കുട്ടി ഉടന്‍ തന്നെ ഉമ്മയെ വിളിച്ചു. വീട്ടുകാര്‍ എത്തിയപ്പോള്‍ പാമ്പ് ഫണമുയര്‍ത്തി നില്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ വനം വകുപ്പ് അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടര്‍ന്ന് നരിക്കുനി അഗ്നിരക്ഷാ നിലയത്തില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ മൂന്നോടെ റെസ്ക്യൂ വളണ്ടിയര്‍ അബ്ദുള്‍ കരീം സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.
Kerala
മലപുറം: തിരൂരിൽ പാമ്പുകടിയേറ്റ യുവാവ് കടിച്ച പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയിൽ എത്തി. ആനപ്പടി സ്വദേശി നാസിം ആണ് പാമ്പുമായി ആശുപത്രിയിൽ എത്തിയത്.
തിരൂർ ജില്ലാ ആശുപത്രിയിലാണ് എത്തിയത്. വീട്ടിനകത്തേക്ക് കയറുന്നതിനിടെയാണ് യുവാവിന് പാമ്പുകടിയേറ്റത്. യുവാവിന് ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്.
കടിയേറ്റ ഉടൻ തന്നെ യുവാവ് പാമ്പിന്റെ ഫോട്ടോ എടുത്ത് സർപ്പ ആപ്പിന് അയച്ചുകൊടുത്തിരുന്നു. വിഷമില്ലാത്ത പാമ്പ് ആണെന്ന് സർപ്പ ആപ്പ് വഴി അറിഞ്ഞിരുന്നു. തുടർന്നാണ് പാമ്പുമായി ആശുപത്രിയിലെത്തിയത്.
Kerala
വൈക്കം: തന്റെ നേർക്ക് ചാടിയ മൂർഖൻ പാമ്പിൽ നിന്ന്കടിയേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വീട്ടുജോലിക്കാരി. തുറുവേലിക്കുന്ന് സ്വദേശി ഇളംമ്പാശേരി രാജു തോമസിന്റെ വീടിന്റെ മുൻഭാഗത്തെ വരാന്തയിൽ നിന്നാണ് മൂർഖൻപാമ്പ് വീട്ടുവേലക്കാരിക്ക് നേരെ ചാടിയത്.
നിലവിളിയോടെ പിന്നോട്ട് ചാടിമാറിയതു കൊണ്ടാണ് ഇവർ കടിയേൽക്കാതെ രക്ഷപെട്ടത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. തിങ്കളാഴ്ച വൈകുന്നേരം 6.15 ഓടെയായിരുന്നു സംഭവം. വീട്ടുടമ രാജുതോമസും ഭാര്യയും പുറത്തുപോയ സമയത്ത് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു വീട്ടുവേലക്കാരി പങ്കജവല്ലി.
വീട്ടുകാർ മടങ്ങിയെത്താൻ താമസിക്കുമെന്ന് അറിയിച്ചതിനെ തുടർന്ന് മുൻഭാഗത്തെ ലൈറ്റ് തെളിയിക്കാനായി മുന്നിലെ തിണ്ണയിലേയ്ക്ക് കയറാൻ പോയപ്പോഴാണ് മൂർഖൻ പാമ്പ് നേരെ ചാടി വീണത്.
ഇവിടെ വീടിന് സമീപത്ത് തോടുകൾ ഉണ്ട്. ഇതിനുമുമ്പും പാമ്പുകളെ കണ്ടിട്ടുള്ളതായി വീട്ടുഉടമസ്ഥൻ രാജു തോമസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുഭീതി ഒഴിയുന്നില്ല. ഇന്ന് എട്ട് പേർക്ക് പാമ്പുകടിയേറ്റു. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കയാണ് കാസർഗോഡ് എളേരിത്തട്ടിൽ നാലരവയസുകാരി ഋതു ചന്ദ്രയ്ക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റത്.
ഞായറാഴ്ച പാമ്പുകടിയേറ്റ കണ്ണൂർ പട്ടുവം സ്വദേശി നമ്പ്രോൻ നാരായണിയുടെ ആരോഗ്യനിലയും ഗുരുതരമാണ്. ഇരുവരും കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇടുക്കി, കോഴിക്കോട് ,തിരുവനന്തപുരം എന്നിവടങ്ങളിൽ നാല് പേർക്ക് പാമ്പുകടിയേറ്റു.
കഴിഞ്ഞ ദിവസം രാത്രിയിൽ കോട്ടയം രാമപുരത്ത് വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റിരുന്നു. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കയില്ല. കണ്ണൂരിൽ പട്ടുവം മാധവനഗറിൽ വീടിനകത്ത് കണ്ടെത്തിയ മൂർഖനെ പിന്നീട് പിടികൂടി. പയ്യന്നൂരിലെ അരവഞ്ചാലിൽ വീട്ടുവളപ്പിലെ വിറകുപുരയിൽ നിന്നും മൂർഖനെ പിടികൂടി.
Kerala
മലപ്പുറം: യുവാവിന് പാമ്പ് കടിയേറ്റു. ചെമ്മന്തിട്ട സ്വദേശി സനീഷിനാണ് കടിയേറ്റത്. പുല്ലരിയുന്നതിനിടെയാണ് സംഭവം.
സനീഷിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.
Kerala
തൊടുപുഴ: ഇടുക്കിയില്‍ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു. കുഞ്ചിത്തണ്ണി എല്ലക്കല്ല് സ്വദേശി അജയ്(14), രാജകുമാരി സ്വദേശി പോള്‍സണ്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.
ഇന്ന് പുലര്‍ച്ചെ ശുചിമുറിയില്‍ പോകുന്നതിനിടെയാണ് പോള്‍സണ്‍ പാമ്പ് കടിയേറ്റത്. അജയ്ക്ക് രാവിലെ 11 ഓടെയാണ് പാമ്പ് കടിയേറ്റത്. ഇരുവരെയും കടിച്ചത് വെള്ളിക്കെട്ടന് ഇനത്തില്‍പ്പെട്ട പാമ്പാണെന്നാണ് നിഗമനം.
രണ്ടുപേരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
Kerala
തിരുവനന്തപുരം: പോലീസുകാരുടെ പരിശീലനത്തിനിടയിലേക്ക് ചേര പാമ്പ് ഇഴഞ്ഞെത്തി. ഇന്ന് രാവിലെ നടന്ന പരിശീലനത്തിനിടെ തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളജിലാണ് സംഭവം.
പാമ്പിനെ കണ്ടതോടെ പോലീസുകാര്‍ ചിതറിയോടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. തുടർന്ന് പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.
Kerala
തിരുവനന്തപുരം: വട്ടപ്പാറയിൽ വീടിന് സമീപത്തെ പറമ്പിൽ കളിച്ചുകൊണ്ടിരുന്ന പതിനഞ്ചുകാരന് പാമ്പ് കടിയേറ്റു. വട്ടപ്പാറ കുറ്റിയാണി തെങ്ങുംപണ വീട്ടിൽ ജഗതീഷിന്റെ മകൻ അഭിനവിനാണ് പാമ്പ് കടിയേറ്റത്.
ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പിൽ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു അഭിനവ്.
കളിക്കിടെ തെറിച്ചുപോയ പന്ത് എടുക്കുന്നതിനായി വരമ്പിന് സമീപത്തേക്ക് പോയപ്പോഴാണ് അഭിനവിനെ പാമ്പ് കടിച്ചത്. പരിക്കേറ്റ ഉടൻതന്നെ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. മാതാളിയില് രുഗ്മിണിയുടെ വീട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്.
വീട്ടു മുറ്റത്തെ മരത്തിന്റെ സമീപത്താണ് പാമ്പിനെ കണ്ടത്. പാമ്പുപിടുത്ത വിദഗ്ദ്ധന് സേവി തോമസ് സ്ഥലത്തെത്തിയാണ് പാമ്പിനെ പിടികൂടിയത്.
അതേസമയം, മൂവാറ്റുപുഴയിലെ ഒരു വീട്ടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. കാസർഗോഡ് നാലര വയസുള്ള കുട്ടിക്ക് പാമ്പ് കടിയേറ്റു. കളിക്കുന്നതിനിടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റിട്ടുണ്ട്. കോഴിക്കോട് ഒരു വീട്ടിനുള്ളില്‍ നിന്നും അഞ്ചു വെള്ളിക്കെട്ടന് പാമ്പുകളെ ഇന്ന് പിടികൂടിയിരുന്നു.
Kerala
കൊച്ചി: മൂവാറ്റുപുഴയില്‍ വീട്ടിലെ അടുക്കളയില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. അടുക്കളയില്‍ അടുപ്പിന് സമീപം ഇര വിഴുങ്ങിയ നിലയിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. വീട്ടുടമയുടെ മകളാണ് പാമ്പിനെ ആദ്യം കണ്ടത്.
പാമ്പ് പിടുത്ത വിദഗ്ധന്‍ സേവി തോമസ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. ഇതിനിടെ വിഴുങ്ങിയ മൂന്ന് തവളകളെ പാമ്പ് ശര്‍ദ്ദിക്കുകയും ചെയ്തു. പാമ്പിനെ കോതമംഗലം ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ച് വനപാലകര്‍ക്ക് കൈമാറും.
Kerala
തിരുവനന്തപുരം: കിളിമാനൂരില്‍ യുവതിക്ക് പാമ്പുകടിയേറ്റു. തൊളിക്കുഴി സ്വദേശി സരിത(26)ക്കാണ് പാമ്പുകടിയേറ്റത്. ഞായറാഴ്ച രാത്രി 7.30 മണിയോടെയായിരുന്നു സംഭവം.
വീട്ടുമുറ്റത്തെ പൈപ്പില്‍ നിന്ന് വെള്ളമെടുക്കുന്നതിനിടെ കാലില്‍ കടിയേല്‍ക്കുകയായിരുന്നു. കറുത്ത നിറത്തിലുള്ള പാമ്പാണ് കടിച്ചതെന്നാണ് യുവതി പറഞ്ഞത്. സരിതയെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kerala
കോഴിക്കോട്: കുറ്റ്യാടിയിൽ വീടിനുള്ളിൽ നിന്ന് അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി. കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിൽ നിന്നാണ് ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെ പിടികൂടിയത്.
കുട്ടികൾ കിടന്നുറങ്ങിയിരുന്ന കിടക്കയിലാണ് ആദ്യം പാമ്പിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ കുട്ടികളെ മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് മറ്റ് പാമ്പുകളെ കണ്ടെത്തിയത്.
പിടികൂടിയ അഞ്ച് പാമ്പുകളെയും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. അതിനിടെ പേരാമ്പ്രയില്‍ യുവതിക്ക് പാമ്പുകടിയേറ്റു. കണ്ണിപ്പൊയിലില്‍ അഞ്ജലി എന്ന യുവതിക്കാണ് കടിയേറ്റത്. യുവതി അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Kerala
പത്തനംതിട്ട: മല്ലപ്പള്ളിയിൽ വെൽഡിംഗ് തൊഴിലാളിക്ക് പാമ്പിന്റെ കടിയേറ്റു. മുരണി സ്വദേശി രതീഷിനാണ് പാമ്പ് കടിയേറ്റത്. അണലിയാണ് രതീഷിനെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വെൽഡിംഗ് തൊഴിലാളിയായ രതീഷ് ജോലിക്ക് ശേഷം ഉപകരണം വീടിനുള്ളിലേക്ക് വയ്ക്കുന്നതിനിടെ പാമ്പ് കൈയിൽ കടിക്കുകയായിരുന്നു. പാമ്പിനെ കുടഞ്ഞെറിഞ്ഞ രതീഷിനെ ഉടൻതന്നെ ആംബുലൻസിൽ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.
തലചുറ്റൽ അനുഭവപ്പെട്ടതോടെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രതീഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.
Kerala
കൊച്ചി: എറണാകുളം ചെറായിയിൽ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റു. കോയമ്പത്തൂർ സ്വദേശി ശർമിളയെയാണ് പാന്പ് ചെറായിയിലെ റിസോർട്ടിൽ താമസിക്കാൻ എത്തിയതായിരുന്നു.
കാലിന്റെ വിരലിനാണ് പാമ്പ് കടിയേറ്റത്. പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശർമിളയെ തുടർ ചികിത്സക്കായി മാഞ്ഞലി സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ഏത് പാമ്പാണ് കടിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
കൊല്ലത്തും ഒരാൾക്ക് പാമ്പ് കടിയേറ്റു. രാമൻകുളങ്ങര സ്വദേശി സുദേവനാണ് രാവിലെ പാമ്പുകടിയേറ്റത്. പരിസരം വൃത്തിയാക്കുന്ന ജോലിക്കിടെയാണ് കാലിൽ പാമ്പ് കടിച്ചത്.
കൂടെയുണ്ടായിരുന്നവർ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടർമാർ അറിയിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരും.
Kerala
കൊച്ചി: ട്രാൻസ്ഫോമറിനുള്ളിൽ കയറിയ മലമ്പാമ്പിനെ പിടികൂടി. അങ്കമാലി കരയാംപറമ്പ് മഞ്ഞാലി തോടിന് സമീപത്തെ ട്രാൻസ്ഫോമറിനുള്ളിലാണ് കഴിഞ്ഞ ദിവസം രാത്രി പെരുമ്പാമ്പ് കയറിക്കൂടിയത്.
ട്രാൻഫോർമറിനുള്ളിൽ ചുറ്റി പിണഞ്ഞു നിൽക്കുന്ന രീതിയിലായിരുന്നു പാമ്പിനെ നാട്ടുകാർ കണ്ടത്. പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി ചാക്കിലാക്കി കൊണ്ടുപോയി.
കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നിന്നും മൂർഖൻ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. പെരുമ്പാവൂരിലെ കൂവൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് മൂർഖനെ പിടികൂടിയത്. ഇതിനൊപ്പം മാളത്തിൽ നിന്നും 20 മുട്ടകളും കണ്ടെടുത്തിരുന്നു.
അതേസമയം, സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം സ്ഥിരീകരിച്ചു. ആലപ്പുഴ കുട്ടനാട്ടിലാണ് ഇന്ദിര (65) എന്ന വീട്ടമ്മ പാമ്പ് കടിയേറ്റ് മരിച്ചത്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പാമ്പ് കടിയേറ്റ് നാലു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
തൃശൂർ കോടാലി സ്വദേശിയായ അൽജോ, ചിറയിൻകീഴിൽ എട്ടു വയസുകാരൻ ദിക്ഷൽ, കായംകുളത്ത് സലീന (42) എന്നിവർ പാമ്പ് കടിയേറ്റ് മരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ജില്ലാ മെഡിക്കല്‍ ഓഫീസേഴ്സിന്റെ യോഗം വിളിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആണ് ഡിഎംഒമാരുടെ യോഗം വിളിച്ചത്.
ക്യാഷ്വാലിറ്റിയില്‍ എത്തുന്ന കേസുകളില്‍ പാമ്പ് കടിക്കുള്ള സാധ്യത കൂടി പരിശോധിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് പേര് പാമ്പുകടിയേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. മൂന്ന് മരണങ്ങളിലും പാമ്പുകടി സാധ്യത ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നില്ല. രോഗികള്‍ മരിച്ച ശേഷമാണ് പാമ്പുകടിയെന്ന് സ്ഥിരീകരിച്ചത്.
അതേസമയം, തൃശൂര്‍ കോടാലിയില്‍ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരന് മരിച്ച വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി. വ്യാഴാഴ്ച അര്‍ധരാത്രി നടത്തിയ പരിശോധനയ്ക്കിടെയാണ് അഞ്ചാമത്തെ പാമ്പിനെ വീട്ടിനുള്ളിലെ ശുചിമുറിയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച മാത്രം രണ്ടു പാമ്പുകളെ വനം വകുപ്പ് പിടികൂടി. പാമ്പുകടിയേറ്റു മരിച്ച എട്ടുവയസ്സുകാരന് ആള്‍ജോയും സഹോദരന് അനോഷും ഉറങ്ങിയിരുന്ന മുറിയുടെ സമീപത്തെ ശുചിമുറിയില്‍ ആയിരുന്നു പാമ്പ് ഉണ്ടായിരുന്നത്.
പ്രദേശത്ത് ദിവസങ്ങളായി വനം വകുപ്പ് പരിശോധന നടത്തി വരികയാണ്. തുടര്‍ച്ചയായി പാമ്പുകളെ കണ്ടെത്തിയ സാഹചര്യത്തില്‍ വനം വകുപ്പും സര്‍പ്പ ടീമും രാവിലെ വീട്ടിലെത്തി ശുചിമുറിയുടെ തറയും വീടിന് പുറത്തെ തറയുടെ ഭാഗങ്ങളും പൊളിച്ച് പരിശോധന നടത്തി.
Kerala
തൃശൂർ: കടമ്പോട് കഴിഞ്ഞദിവസം കുട്ടികള്‍ക്കു പാമ്പുകടിയേറ്റ വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് മുറിക്കുള്ളില്‍ ശംഖുവരയന്‍ ഇനത്തിലുള്ള പാമ്പിനെ കണ്ടത്. മുറിയുടെ ഭിത്തിയോടുചേര്‍ന്ന് ഇഴഞ്ഞുവരികയായിരുന്നു പാമ്പ്. നാട്ടുകാർ പാന്പിനെ തല്ലിക്കൊന്നു.
കടമ്പോട് കാവുങ്ങല്‍ സില്‍ജോയുടെ വീട്ടില്‍ ഇതു മൂന്നാംതവണയാണ് അടുത്തടുത്ത ദിവസങ്ങളില്‍ പാമ്പിനെ കണ്ടെത്തുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന രണ്ടു കുട്ടികള്‍ക്കു പാമ്പുകടിയേറ്റിരുന്നു. സില്‍ജോയുടെ മക്കളായ അനോഷ്(10), ആല്‍ജോ(എട്ട്) എന്നിവര്‍ക്കാണു കടിയേറ്റത്. ആൽജോ മരിച്ചു. അനോഷ് ചികിത്സയിലാണ്.
തിങ്കളാഴ്ചയും ഈ വീടിന്റെ വരാന്തയോടുചേര്‍ന്നു പാമ്പിനെ കണ്ടെത്തി. ഇതേത്തുടര്‍ന്ന് വനപാലകരെത്തി വീട്ടുപരിസരത്ത് പരിശോധന നടത്തുകയും പാമ്പുകള്‍ ഒളിഞ്ഞിരിക്കാനിടയുള്ള സ്ഥലങ്ങളില്‍ മണ്ണിളക്കി നോക്കുകയും ചെയ്തിരുന്നു. പരിസരത്തെ പാഴ്ചെടികൾ വെട്ടിനീക്കി തീയിടുകയും ചെയ്തു. പരിശോധനയില്‍ പാമ്പുകളെ കണ്ടത്താന്‍ കഴിഞ്ഞിരുന്നില്ല.
Kerala
തൃശൂർ: വാണിയംപാറയിൽ വീട്ടിലെ ശുചിമുറിയിൽ വച്ച് രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മോളിയേക്കൽ വീട്ടിൽ ശാന്തി പീറ്ററിന്റെ മകൻ ആദം എന്ന രണ്ടര വയസുകാരനാണ് പാമ്പ് കടിയേറ്റത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ശംഖുവരയൻ എന്ന ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. കുട്ടിയെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാത്ത് റൂമിന്റെ വെന്റിലേഷൻ വഴി പാമ്പ് കയറിയെന്നാണ് സംശയം. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞദിവസമാണ് കൊടകരയിൽ എട്ട് വയസുകാരൻ ആൽജോ പാമ്പ് കടിയേറ്റ് മരിച്ചത്. കാവുങ്ങൽ സ്വദേശി സിൽജോയുടെ മകനാണ്. ആൽജോയുടെ സഹോദരൻ അനോഷ് ആശുപത്രിയിൽ തുടരുകയാണ്.
കുട്ടിക്ക് ഭക്ഷ്യവിഷബാധയെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. എന്നാൽ ഡോക്ടർമാർക്ക് സംശയം തോന്നുകയും കുടുംബത്തോട് വീട് പരിശോധിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതേതുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ കിടപ്പുമുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്.
Kerala
തൃശൂർ: പ്രജനനകാലത്തിനൊപ്പം ചൂടിന്റെ കാഠിന്യം കൂടിയതോടെ പാന്പുകൾ വീടുകളിൽ കയറിക്കൂടുന്നത് ഒഴിവാക്കാൻ കരുതലെടുക്കണമെന്ന് വിദഗ്ധർ.
വേനൽക്കാലത്തിന്റെ തുടക്കത്തിലാണ് പാമ്പുകളുടെ ഇണചേരൽ. ഏപ്രിൽ, മേയ് മാസങ്ങളിൽ മുട്ടവിരിയുന്ന പാന്പിൻകുഞ്ഞുങ്ങളടക്കം ചൂടു സഹിക്കാതെയാണ് വീടുകളുടെ ഈർപ്പം തേടിയെത്തുന്നത്.
തൃശൂർ കൊടകര കോടാലിയിൽ കട്ടിലിൽ കയറിക്കൂടിയ വെള്ളിക്കെട്ടനാണ് കുട്ടിയുടെ ജീവനെടുത്തത്. മൂർഖൻ, വെള്ളിക്കെട്ടൻ, ചേനത്തണ്ടൻ തുടങ്ങിയ പാന്പുകളുടെ പ്രജനനകാലമാണിത്. ചെറിയ പാന്പുകൾക്കു വിഷമുണ്ടാകില്ലെന്ന തെറ്റിദ്ധാരണ വേണ്ട. അളവുകുറഞ്ഞാലും വിഷത്തിന്റെ വീര്യം കൂടുതലായിരിക്കും. 40 മുതൽ 70 ദിവസങ്ങൾക്കുള്ളിൽ മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരും. ശാന്തരായ പാന്പുകളും ഇക്കാലത്ത് ആക്രമണകാരികളാകും.
അല്പജ്ഞാനം ആപത്ത്
പാന്പുപിടിത്തം കുട്ടിക്കളിയായി കാണരുതെന്നും മലന്പാന്പെന്നു കരുതി അണലിയെ പിടികൂടുന്നതുപോലുള്ള അപകടങ്ങൾ ഉണ്ടാക്കുമെന്നും സ്നേക്ക് റെസ്ക്യൂ ട്രെയ്നർ ജോജു മുക്കാട്ടുകര. പാന്പിനെ ഒഴിവാക്കാൻ പാൽക്കായവും മണ്ണെണ്ണയും നല്ലതാണെന്ന തെറ്റിദ്ധാരണയുണ്ട്. പാന്പുകളെ ആകർഷിക്കാനും ഒഴിവാക്കാനും ചെടികൾക്കും കഴിയില്ല. മണ്ണെണ്ണ ദേഹത്തുവീണാൽ പൊള്ളലേറ്റുചാകാനുള്ള സാധ്യതയുണ്ട്. എന്നാൽ, മണ്ണെണ്ണയ്ക്കും വിപണിയിൽ സുലഭമായ കാർബോളിക് ആസിഡിനും പാന്പുകളെ ഒഴിവാക്കാൻ കഴിയില്ല.
മുൻകരുതലുകൾ
● ജനാലകൾ തുറന്നിടുന്നത് ഒഴിവാക്കുക.
● വീടിന്റെ തറയോടുചേർന്ന് ചെടിച്ചട്ടികൾ വയ്ക്കാതിരിക്കുക.
● ചെരിപ്പുകളും ഷൂസുകളും ധരിക്കുന്നതിനുമുന്പു പരിശോധിക്കുക.
● വീടിനോടുചേർന്ന് വിറക് അടുക്കാതിരിക്കുക.
● ചിരട്ട, ചകിരി, ഓടിൻകഷണങ്ങൾ അലക്ഷ്യമായി കൂട്ടിയിടരുത്.
● വീട്ടുപരിസരത്തെ കാട്ടുപൊന്തകളും കല്ലുകളും നീക്കംചെയ്യുക.
● മാളങ്ങളോ പൊത്തുകളോ ഉണ്ടെങ്കിൽ സുരക്ഷിതമായി മൂടുക.
● എലികളുടെ സാന്നിധ്യം വീട്ടുപരിസരത്ത് ഉണ്ടാകാതെ ശ്രദ്ധിക്കുക.
● ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വിതറിയിടാതിരിക്കുക.
● പൂച്ചയും നായയും പാന്പിൻകുഞ്ഞുങ്ങളെ വീട്ടിനുള്ളിലെത്തിച്ചേക്കാം.
സഹായം തേടാം
● വീട്ടുപരിസരത്ത് പാന്പിനെ കണ്ടാൽ കരുതലെടുക്കുക.
● സർപ്പ ആപ്പ് വൊളന്റീയറെയോ വനംവകുപ്പിനെയോ അറിയിക്കുക.
● 24 മണിക്കൂർ പ്രവർത്തിക്കുന്ന 1800 425 4733 എന്ന ടോൾ ഫ്രീ നന്പർ.
● കേരളത്തിൽ എല്ലാ ജില്ലകളിലുമായി 3600 സർപ്പ വോളന്റിയർമാർ.
● അടിയന്തരസഹായത്തിനായി 28 റാപ്പിഡ് റെസ്പോണ്‍സ് ടീമുകൾ.
കടിയേറ്റാൽ വേഗം തിരിച്ചറിയണം
കോടാലിയിൽ വയറുവേദനയെത്തുടർന്നാണു കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർമാരാണു പാന്പുകടിച്ചതാണെന്നു തിരിച്ചറിഞ്ഞത്. വെള്ളിക്കെട്ടൻ (ക്രൈറ്റ്) എന്ന ഇനമാണെന്നും കണ്ടെത്തി. ഇന്ത്യയിൽ നാല് അപകടകാരികളായ പാന്പിൻവിഷത്തിനെതിരേ ആന്റിവെനം (പ്രതിവിഷം) ലഭ്യമാണ്. മൂർഖൻ (കോബ്ര), ശംഖുവരയൻ (വെള്ളിക്കെട്ടൻ), ചേനത്തണ്ടൻ (റസൽസ് വൈപ്പർ), അണലി (സോ സ്കെയിൽഡ് വൈപ്പർ) എന്നിവയാണിവ.
"സൈലന്റ് ബൈറ്റ്' ആയതിനാലാണ് വെള്ളിക്കെട്ടന്റെ കടി തിരിച്ചറിയാൻ ബുദ്ധിമുട്ട്. കടിയേറ്റ സ്ഥലത്തു വലിയ ലക്ഷണങ്ങളുണ്ടാകില്ല. വിഷമേറ്റാൽ വയറുവേദന, ഛർദി പോലുള്ള ലക്ഷണങ്ങളുണ്ടാകും. വായുസംബന്ധമായ രോഗമായും തെറ്റിദ്ധരിക്കും. സർക്കാർ, സ്വകാര്യ ആശുപത്രിയിൽ ചികിത്സ ലഭ്യമാണ്. പാന്പുകടിയേറ്റെന്നു സംശയംതോന്നിയാൽ 24 മണിക്കൂർ നിരീക്ഷണവും ആവശ്യമാണ്.
● പാന്പുകടിയേറ്റാൽ നടക്കാനോ ഓടാനോ അനുവദിക്കരുത്.
● കടികൊണ്ട ഭാഗം കത്തി, ബ്ലേഡ് തുടങ്ങി മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ച് കീറിമുറിക്കാതിരിക്കുക.
● വ്യക്തിയെ സമാധാനിപ്പിക്കുക, നിരപ്പുള്ളിടത്തു കിടത്തുക.
● ആന്റി സ്നേക് വെനമുള്ള ആശുപത്രിയിൽ എത്തിക്കുക.
ഓർക്കുക
● പച്ചമരുന്നുകൾ ഒഴിവാക്കുക.
● മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകരുത്.
● മുറിവേറ്റ ഭാഗം പൊള്ളിക്കാതിരിക്കുക.
● പാന്പുകടിയേറ്റ ഭാഗത്തു മുറുക്കിക്കെട്ടുന്നത് ഒഴിവാക്കുക.
ഭയമല്ല, ജാഗ്രത
ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പാന്പുകൾക്കു പങ്കുണ്ട്. എലി, പ്രാണികൾ, ചെറുജീവികൾ എന്നിവയുടെ എണ്ണം പെരുകാതെ നോക്കുന്നതിലും രോഗവ്യാപനം തടയുന്നതിലും പാന്പുകൾക്കു ഗണ്യമായ പങ്കുണ്ട്. കീടങ്ങളെ നിയന്ത്രിച്ചു പരോക്ഷമായി കാർഷികവിളകളെയും സംരക്ഷിക്കുന്നു.
കേരളത്തിൽ 120ലധികവും ഇന്ത്യയിൽ 340ലധികവും വ്യത്യസ്ത പാന്പുവർഗങ്ങളുണ്ട്. ഇവയെല്ലാം 1972ലെ വന്യജീവിസംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രതിവർഷം 50,000 പാന്പുകടിമരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ ഇന്ത്യക്കു "പാന്പുകടിയുടെ തലസ്ഥാന'മെന്ന ദുഷ്പേരുണ്ട്. പാന്പുകളുടെ ഇണചേരൽകാലം ആരംഭിച്ചാൽ മനുഷ്യരെ കണ്ടാലും ഇഴഞ്ഞുമാറാൻ സാധ്യതയില്ല. ഇരവിഴുങ്ങി കിടക്കുന്നെന്നുകരുതി അടുത്തുചെല്ലാനോ ആക്രമിക്കാനോ ശ്രമിച്ചാൽ കടിയേറ്റേക്കാം. അതിനാൽ പാന്പുകളെ ഒഴിവാക്കാനുള്ള മുൻകരുതലുകളാണ് ആവശ്യം.
Kerala
നിലമ്പൂർ: അങ്കണവാടിയിൽ എട്ടടിയോളം നീളമുള്ള മൂർഖൻ പാമ്പ്. അടുക്കളയിലെ പാത്രങ്ങൾക്കിടയിലായിരുന്നു പാമ്പ് പതിയിരുന്നത്. നിലമ്പൂർ റെയിൽവേ തൊണ്ടിയിൽ തോട്ട പൊയിൽ അങ്കണവാടിയിലെ അടുക്കളയ്ക്കു സമീപം പാത്രങ്ങൾക്ക് ഇടയിലാണു പാമ്പ് ഉണ്ടായിരുന്നത്.
കുട്ടികൾക്കു ഭക്ഷണം പാചകം ചെയ്യാനായി അധ്യാപിക പാത്രം എടുക്കുന്നതിനിടയിൽ പാമ്പ് ചാടി ചീറ്റി വരികയായിരുന്നു. ഭയന്നുപോയ അധ്യാപിക ഉടൻ തന്നെ കുട്ടികളെ അടുത്തുള്ള വീട്ടിലേക്കു മാറ്റി സുരക്ഷിതരാക്കി.
തുടർന്ന് അയൽവാസികളെയും എമർജൻസി റെസ്ക്യൂഫോഴ്സ് അംഗങ്ങളെയും വിവരം അറിയിക്കുകയും ചെയ്തു. ഇആർഎഫ് അംഗവും സ്നേകക് റെസ്ക്യൂവർമാരുമായ, മജീദ് , ജംഷീർ എന്നിവർ എത്തി ടൈലുകൾക്ക് ഇടയിൽ കയറി ഇരുന്ന മൂർഖനെ പിടികൂടി. പാമ്പിനെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനു കൈമാറി. തലനാരിഴയ്ക്കു വലിയഅപകടം ഒഴിവായ ആശ്വാസത്തിലാണ് അധ്യാപികയും രക്ഷിതാക്കളും.
National
മുംബൈ: വന്ദേഭാരത് എക്സ്പ്രസിനുള്ളിൽ പാമ്പിനെ തുറന്നുവിട്ട യുവാവ് പിടിയിൽ. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ജഗൻ അർജുൻ ഭാലെയെ ആണ് സെൻട്രൽ റെയിൽവേ ആർപിഎഫ് ഉദ്യോഗസ്ഥർ ഇന്ന് അറസ്റ്റ് ചെയ്തത്. മുംബൈ-സോലാപുർ വന്ദേ ഭാരത് എക്സ്പ്രസിൽ ഡിസംബർ 27-നായിരുന്നു സംഭവം.
സി-16 കോച്ചിലെ ശുചിമുറിയ്ക്കുള്ളിലാണ് പാമ്പിനെ കണ്ടത്. പിന്നാലെ റെയിൽവേ ജീവനക്കാർ ശുചിമുറി പൂട്ടുകയും കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തു. ട്രെയിൻ സോലാപുറിലെത്തിയതിന് പിന്നാലെ പാമ്പിനെ പിടികൂടി.
ആർപിഎഫ് നടത്തിയ വിശദമായ അന്വേഷത്തിന് പിന്നാലെയാണ് ജഗനെ ഇന്ന് പിടികൂടാനായത്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ സിസിടിവി ദൃശ്യങ്ങളും പോലീസിന് സഹായകമായി. കല്യാണിലെ റെയിൽവേ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.
NRI
ഡെന്റൺ കൗണ്ടി: ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ ചരിത്രത്തിലാദ്യമായി വെസ്റ്റേൺ ഡയമണ്ട്ബാക്ക് റാറ്റിൽസ്നേക്ക് ഇനത്തിൽപ്പെട്ട വിഷപ്പാമ്പിനെ കണ്ടെത്തി. മേഖലയിൽ ഈ പാമ്പിന്റെ സാന്നിധ്യം ഔദ്യോഗികമായി രേഖപ്പെടുത്തുന്നത് ഇതാദ്യമായാണ്.
ആർഗൈലിലെ ഒരു വീടിന്റെ ഗാരേജിലാണ് പാമ്പിനെ കണ്ടത്. വന്യജീവികളെ കൈകാര്യം ചെയ്യുന്ന റോബ് ബോൾസ് എന്ന വിദഗ്ധനാണ് മൂന്നര അടി നീളമുള്ള പാമ്പിനെ പിടികൂടിയത്.
സാധാരണയായി കാണപ്പെടുന്ന ഉപദ്രവകാരിയല്ലാത്ത ബുൾസ്നേക്ക് ആയിരിക്കുമെന്നാണ് അദ്ദേഹം ആദ്യം കരുതിയതെങ്കിലും പരിശോധനയിൽ ഇത് അപകടകാരിയായ റാറ്റിൽസ്നേക്ക് ആണെന്ന് തെളിഞ്ഞു.
പാമ്പിനെ പിന്നീട് യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ ആർലിംഗ്ടൺ റിസർച്ച് സെന്ററിലേക്ക് പഠനത്തിനായി മാറ്റി. ടെക്സസിലെ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നായാണ് വെസ്റ്റേൺ ഡയമണ്ട്ബാക്ക് റാറ്റിൽസ്നേക്ക് അറിയപ്പെടുന്നത്.
തണുപ്പ് കാലമായതിനാൽ അഭയം തേടിയാകാം പാമ്പ് ഗാരേജിൽ എത്തിയതെന്ന് ശാസ്ത്രജ്ഞനായ ഗ്രെഗ് പാൻഡെലി പറഞ്ഞു.
National
മഥുര (ഉത്തർപ്രദേശ്): തന്നെ കടിച്ച ഒന്നരയടി നീളമുള്ള പാന്പിനെ ജാക്കറ്റിലിട്ട് മുപ്പത്തിയൊന്പതുകാരൻ ആശുപത്രിയിൽ ചികിത്സയ്ക്കെത്തി. മഥുര സ്വദേശി ദീപക് ആണ് ഇന്നലെ ഡോക്ടറെ കാണിക്കാനായി പാന്പിനെ ശരീരത്ത് ഒളിപ്പിച്ച് എത്തിയത്.
കടിച്ച പാന്പ് ഏതാണെന്നു ഡോക്ടർ ചോദിക്കുന്നതും ഉടൻതന്നെ ജാക്കറ്റിൽനിന്നു പാന്പിനെ പുറത്തെടുക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ആശുപത്രിയിലെത്തിയവരുടെ ജീവൻ അപകടത്തിലാക്കുന്ന പ്രവൃത്തി അനുവദിക്കാനാവില്ലെന്നും പാന്പുമായി മുറിക്കു പുറത്തിറങ്ങണമെന്ന് ചീഫ് മെഡിക്കൽ ഓഫീസറും ഡോക്ടറും ദീപകിനോട് ആവശ്യപ്പെട്ടു. പിന്നീട് പോലീസിനെ വിളിച്ചുവരുത്തി പാന്പിനെ രക്ഷപ്പെടുത്തി.
അതേസമയം, കടിച്ച പാന്പിനെ ദീപക് വളർത്തുന്നതാണോ എന്നു സംശയിക്കുന്നതായും ഇതേക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
National
ചെന്നൈ: ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനായി മക്കള്‍ പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം.
സര്‍ക്കാര്‍ സ്കൂളിലെ ലബോറട്ടറി അസിസ്റ്റന്റായ ഇ.പി. ഗണേശ(56)നെ ഒക്ടോബറില്‍ പൊത്താതുര്‍പേട്ട ഗ്രാമത്തിലെ തന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അപകടമരണമാണെന്ന് ആദ്യം കരുതിയ കേസാണ് പിന്നീട് കൊലപാതകമാണെന്ന് തെളിഞ്ഞത്.
ഉറക്കത്തിനിടെ പാമ്പ് കടിയേറ്റ് മരിച്ചതായാണ് കുടുംബം നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞത്. അപകട മരണമായി കണക്കാക്കി പോലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
എന്നാല്‍ ഒരു ഇന്‍ഷുറന്‍സ് കമ്പനി സംശയാസ്പദമായ ചില കാര്യങ്ങള്‍ ഉന്നയിച്ചതോടെയാണ് എസ്ഐടി അന്വേഷണം നടത്തുകയും സംഭവം കൊലപാതകമാണെന്ന് തെളിയുകയും ചെയ്തത്.
സംഭവത്തില്‍ പൊത്താതുര്‍പേട്ട സ്വദേശികളായ മോഹന്‍ രാജ്(26), ഹരിഹരന്(27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഗണേശന്റെ പേരില്‍ മൂന്ന് കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ ഉണ്ടായിരുന്നു.
കുടുംബത്തിന്റെ വരുമാനത്തെക്കാള്‍ വലിയ തുക പ്രീമിയമായി അടയ്ക്കുന്ന പോളിസികളായിരുന്നു ഇവയെല്ലാം. ഇത് കമ്പനിയുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് പോലീസിനെ വിവരമറിയിച്ചത്.
പിതാവിനെ കൊലപ്പെടുത്താനായി വലിയ ആസൂത്രണമാണ് മക്കള്‍ നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിഷ പാമ്പുകളെ വാങ്ങാന്‍ സഹായിച്ച കൂട്ടാളികളെയും പോലീസ് പിടികൂടി.
മരണത്തിന് ഏകദേശം ഒരാഴ്ച മുമ്പ് ഒരു മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് പിതാവിന്റെ കാലില്‍ കടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മാരകമല്ലാത്തതിനാല്‍ പദ്ധതി പരാജയപ്പെട്ടു. പിന്നീട് വളരെ വിഷമുള്ള ഒരു ക്രെയ്റ്റ് പാമ്പിനെ(മഞ്ഞവരയൻ) കൊണ്ട് കടിപ്പിക്കുകയായിരുന്നു.
സംശയം ഉണ്ടാവാതിരിക്കാനായി പാമ്പിനെ വീടിനുള്ളില്‍ വച്ച് കൊല്ലുകയും ചെയ്തു. ആറ് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
National
താനെ: മുംബൈയിൽ ഭാര്യയെ വിഷപാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ ഭർത്താവിനെ അറസ്റ്റ് ചെയ്ത് ബദ്ലാപൂർ പോലീസ്. മൂന്ന് വർഷത്തോളം നീണ്ട അന്വേഷണത്തിന് ശേഷമാണ് രൂപേഷ് എന്ന നാൽപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തത്. നീരജ രൂപഷ് അംബേക്കർ എന്ന യുവതിയാണ് 2022 ജൂലൈ 10 ന് ബദ്ലാപൂരിൽ മരിച്ചത്.
അപകട മരണം എന്നായിരുന്നു സംഭവത്തേക്കുറിച്ച് ആദ്യം വന്ന വിവരങ്ങൾ. എന്നാൽ ദൃക്സാക്ഷികളിൽ രണ്ട് പേരുടെ മൊഴികളിലെ വൈരുധ്യത്തെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. ഭാര്യയുമായുള്ള തർക്കങ്ങൾ പതിവായതോടെ രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് നടത്തിയ പദ്ധതിയിലാണ് നീരജ മരണപ്പെടുന്നത്.
റിഷികേശ് രമേശ് ചൽകേ, കുനാൽ വിശ്വനാഥ് ചൗധരി എന്ന സുഹൃത്തുക്കളുടെ സഹായത്തോടെയാണ് നീരജയുടെ ഭർത്താവ് രൂപേഷ് കൊലപാതകം ആസൂത്രണം ചെയ്തത്. പരിചയമുള്ള പാമ്പ് പിടുത്തക്കാരനായ ചേതൻ വിജയ് ദുതനിൽ നിന്നും വിഷപ്പാമ്പിനെ വാങ്ങിയ ശേഷം നീരജയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു. രൂപേഷിന്റെ സുഹൃത്തുക്കളെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പൊലീസ് വിശദമാക്കുന്നത്. തലച്ചോറിൽ രക്തസ്രാവമുണ്ടായി ഭാര്യ മരിച്ചുവെന്നായിരുന്നു രൂപേഷ് ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. കാൽ മസാജ് ചെയ്ത് നൽകുന്നതായി ധരിപ്പിച്ച് മൂന്ന് തവണയാണ് നീരജയെ പാത്രത്തിൽ കരുതിയിരുന്ന പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചത്. വിഷബാധയേറ്റ് സംഭവ സ്ഥലത്ത് വച്ചുതന്നെ നീരജ മരിച്ചു. സംഭവം തലച്ചോറിലെ രക്ത സ്രാവം പോലെയാക്കുന്നതിലും രൂപേഷ് വിജയിച്ചിരുന്നു.
Kerala
നീലേശ്വരം: വീട്ടുപറമ്പിലെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ അയല്‍വാസിയായ യുവതി സാഹസികമായി പിടികൂടി ചാക്കിലാക്കി. നീലേശ്വരം കടിഞ്ഞിമൂലയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെയാണ് കടിഞ്ഞിമൂലയിലെ ഗിരിജയുടെ വീട്ടില്‍ പെരുമ്പാമ്പിനെ കണ്ടത്. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസിയായ ദിവ്യ പ്രകാശന് പാന്പിനെ കണ്ട് പേടിച്ചു പിൻമാറാൻ തയാറായില്ല.
പാമ്പിനെ പിടിക്കാനുള്ള പരിശീലനമൊന്നും കിട്ടിയില്ലെങ്കിലും പിടികൂടാൻ തന്നെ തീരുമാനിച്ചു. ഇതിനിടയില്‍ അടുത്ത പറമ്പിലേക്കു കടന്ന പാമ്പിനെ പിന്നാലെ ചെന്ന ദിവ്യ ഒരു കമ്പിന്റെ മാത്രം സഹായത്തോടെ സാഹസികമായി പിടികൂടി ചാക്കിലാക്കി. ഇതോടെ കണ്ടുനിന്നവർക്ക് ആശ്വാസം. പലരും ദിവ്യയെ അഭിനന്ദിച്ചു. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. എന്നാൽ, പാമ്പിനെ ഏറ്റുവാങ്ങിയെങ്കിലും പരിശീലനമില്ലാത്തയാൾ പിടിച്ചതിനെ അത്ര പ്രോത്സാഹിപ്പിക്കാൻ അവർ തയാറായില്ല.
മതിയായ പരിശീലനമില്ലാതെ പൊതുജനങ്ങള്‍ പാമ്പുകളെ പിടികൂടുന്നത് അപകടകരമാണെന്ന മുന്നറിയിപ്പോടെയാണ് രാത്രി വൈകി വനംവകുപ്പ് ജീവനക്കാരെത്തി പെരുമ്പാമ്പിനെ ഏറ്റുവാങ്ങിയത്. ഇനി പാമ്പിനെ കണ്ടാൽ വനംവകുപ്പിനെ വിളിക്കുകയാണ് വേണ്ടതെന്ന നിർദേശവും നൽകിയാണ് അവർ മടങ്ങിയത്. ദിവ്യ പാമ്പിനെ പിടിക്കാൻ സന്നദ്ധയാണെങ്കിൽ പരിശീലനം നേടണമെന്ന് ഉപദേശിക്കുകയും ചെയ്തു.
Kerala
തിരുവനന്തപുരം: വീടിനുമുന്നിൽവച്ച് പാമ്പ് കടിച്ച് മൂന്നാം ക്ലാസുകാരൻ മരിച്ചു. ജനാർദനപുരം തൊടിയിൽ വീട്ടിൽ അമ്പു വിശ്വനാഥിന്റെയും അതിഥി സത്യന്റെയും മകൻ ആദിനാഥ് (എട്ട്) ആണ് മരിച്ചത്.
ജനാർദനപുരം ഗവ. എംവിഎൽപി സ്കൂൾ വിദ്യാർഥിയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. വീടിനുള്ളിലേക്ക് കയറിയപ്പോൾ മുൻഭാഗത്തെ പടിയിൽക്കിടന്ന പാമ്പിനെ അറിയാതെ ആദിനാഥ് ചവിട്ടുകയും തുടർന്ന് കടിയേൽക്കുകയുമായിരുന്നു.
ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തിച്ചു. ബന്ധുക്കളും നാട്ടുകാരും സമീപത്ത് പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകവേ യാത്രാ മധ്യേ മരണംസംഭവിക്കുകയായിരുന്നു.
District News
പാലോട്: റബർപാൽ എടുക്കുന്നതിനിടെ വീട്ടമ്മ പാമ്പ് കടിയേറ്റു മരിച്ചു. പെരിങ്ങമ്മല കൊല്ലരുകോണം എആർജെ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന വനജ(45) യാണ് മരിച്ചത്. സംസ്കാരം ഇന്ന് നടക്കും.
ഇന്നലെ രാവിലെ പെരിങ്ങമ്മല സെന്റ് മേരിസിലെ റബർ തോട്ടത്തിൽ ഭർത്താവ് ചന്ദ്രൻ ടാപ്പിംഗ് നടത്തുന്ന തോട്ടത്തിലായിരുന്നു സംഭവം.
വനജയെ കാണാത്തതിനെ തുടർന്ന് ഭർത്താവ് നടത്തിയ തിരച്ചിലിനിടെയാണ് കാലിൽ മുറിവേറ്റ് തോട്ടത്തിൽ കിടക്കുന്നത് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാമ്പ് കടിയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. മക്കൾ: രേവതി ചന്ദ്രൻ, രേഷ്മ ചന്ദ്രൻ.
Kerala
കാഞ്ഞങ്ങാട്: രാത്രിയിൽ പാതയോരത്തുനിന്ന് ഫോണിൽ സംസാരിച്ചുനിൽക്കേ യുവാവിന്റെ കാലിൽ ചുറ്റിപ്പിടിച്ച് പെരുമ്പാമ്പ്. മനസ്സാന്നിധ്യം വിടാതെ യുവാവ് പാമ്പിനെ കുടഞ്ഞുമാറ്റി പിടികൂടി ചാക്കിൽ കെട്ടി. ഒരു തവണ പാമ്പ് ചാക്കിൽനിന്നു രക്ഷപ്പെട്ടെങ്കിലും വീണ്ടും പിടികൂടി ചാക്കിലാക്കി കാഞ്ഞങ്ങാട്ടെ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ സുരക്ഷിതമായി എത്തിച്ച് മാവുങ്കാൽ പുതിയകണ്ടത്തെ മണികണ്ഠൻ താരമായി.
സ്വന്തം നിലയിൽ പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി ഓട്ടോറിക്ഷയിൽ ഫോറസ്റ്റ് ഓഫീസിലെത്തിച്ചിട്ടും വണ്ടിക്കൂലി പോലും കിട്ടാതിരുന്നതിൽ മണികണ്ഠന് ചില്ലറ പരിഭവമുണ്ട്. എങ്കിലും പെരുമ്പാമ്പിനെ ഉപദ്രവിച്ചുവെന്നു പറഞ്ഞ് കേസൊന്നും എടുത്തില്ലല്ലോ എന്ന കാര്യത്തിൽ ആശ്വാസം.
ഞായറാഴ്ച രാത്രി 10 ഓടെ മാവുങ്കാൽ കുശവൻകുന്നിൽ സംസ്ഥാനപാതയോരത്തായിരുന്നു സംഭവം. ഒരാളിനേക്കാൾ നീളവും 20 കിലോയോളം തൂക്കവുമുള്ളതായിരുന്നു പെരുമ്പാമ്പ്. കുടഞ്ഞുകളഞ്ഞിട്ടും പാമ്പ് അധികമൊന്നും അനങ്ങാതെ പാതയോരത്തു കിടക്കുകയായിരുന്നു.
വയർ വീർത്ത നിലയിലുമായിരുന്നു. അവിടെത്തന്നെ ഉപേക്ഷിച്ചുപോയാൽ സംസ്ഥാനപാതയിൽ വണ്ടിയിടിച്ചു ചാകാനിടയുണ്ടെന്നു തോന്നിയതോടെയാണ് മണികണ്ഠൻ പാമ്പിനെ ചാക്കിലാക്കിയത്. നേരം പുലർന്ന ശേഷം വനംവകുപ്പിന് കൈമാറാമെന്നു കരുതി ചാക്കുകെട്ട് സ്വന്തം വീട്ടിലെത്തിച്ച് സൂക്ഷിച്ചു.
വായു കടക്കാനായി ചാക്കിൽ നേരിയ വിടവും ഉണ്ടാക്കിയിരുന്നു. പുലർച്ചെ മൂന്നോടെ എഴുന്നേറ്റു നോക്കിയപ്പോൾ ചാക്കിനുള്ളിൽ പാമ്പിനെ കണ്ടില്ല. ഇതോടെ പരിഭ്രാന്തിയായി. പാമ്പിനെ എടുത്ത് വീട്ടിലെത്തിച്ചത് അബദ്ധമായോ എന്ന ചിന്തയായി.
സമീപത്തുള്ള സുഹൃത്തുക്കളെ വിളിച്ച് വീണ്ടും തെരഞ്ഞപ്പോൾ മുറിയുടെ ചുവരിലെ എയർ ഹോളിൽ പതുങ്ങിക്കിടക്കുന്ന പാമ്പിനെ കണ്ടെത്തി. മുറിക്കുള്ളിലെ കേബിൾ വഴിയാകാം എയർ ഹോളിലേക്ക് കയറിയതെന്ന് കരുതുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ വീണ്ടും ചാക്കിലാക്കിയാണ് രാവിലെ വനംവകുപ്പ് ഓഫീസിലെത്തിച്ചത്.
District News
കൂരാച്ചുണ്ട്: കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് കോഴികളെ കൊന്നു. കൂരാച്ചുണ്ട് പഞ്ചായത്ത് ഒന്നാം വാർഡ് ശങ്കരവയലിൽ താമസിക്കുന്ന വീട്ടമ്മയായ തളിയോത്തുമീത്തൽ കല്യാണിയുടെ വീടിന് സമീപമായുള്ള കോഴിക്കുട്ടിലാണ് പെരുമ്പാമ്പ് കയറി മുട്ടക്കോഴികളെ കൊന്നു ഭക്ഷിച്ചത്.
ഇതിനു മുൻപും ഇവിടെ നിന്നും കോഴികളെ അജ്ഞാത ജീവികൾ കൊന്നിരുന്നു. വീട്ടമ്മയായ കല്യാണി മുട്ടക്കോഴികളെ വളർത്തി അതിൽ നിന്നും ലഭിക്കുന്ന വരുമാനം വഴി ജീവിക്കുന്നയാളാണ്. തുടർന്ന് കക്കയം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.