x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​വി വില്പന കുതിച്ചു; ജൂ​ണി​ൽ ഇ​വി വി​ഹി​തം 12.5 ശതമാനം

വെബ്ഡെസ്ക്
Published: July 12, 2026 10:54 PM IST | Updated: July 12, 2026 10:54 PM IST

പ്രതീകാത്മക ചിത്രം

മുംബൈ: ഇ​ന്ത്യ​ൻ വാ​ഹ​ന​വി​പ​ണി ഇ​ല​ക്‌​ട്രി​ക് യു​ഗ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​യി ജൂ​ണി​ലെ റീ​ട്ടെ​യി​ൽ ക​ണ​ക്കു​ക​ൾ. ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ട്ടോ​മൊ​ബൈ​ൽ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​ഫ്എ​ഡി​എ) പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് പ്ര​കാ​രം, രാ​ജ്യ​ത്ത് ജൂ​ണി​ൽ 3,06,220 ല​ക്ഷം ഇ​വി​ക​ൾ വി​റ്റു. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ വി​റ്റ 1,88,054 യൂ​ണി​റ്റു​ക​ളേ​ക്കാ​ൾ 63 ശ​ത​മാ​നം വ​ർ​ധനയാണിത്. ഇ​തോ​ടെ മൊ​ത്തം വാ​ഹ​ന വി​ല്പന​യി​ൽ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ വി​ഹി​തം ആ​ദ്യ​മാ​യി 12.5 ശ​ത​മാ​ന​ത്തി​ലെ​ത്തി.

കാ​റു​ക​ളി​ൽ പു​തി​യ ഉ​യ​രം

യാ​ത്രാ​വാ​ഹ​ന വി​ഭാ​ഗ​ത്തി​ലും ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ പു​തി​യ ഉ​യ​രം കീ​ഴ​ട​ക്കി. 2025 ജൂ​ണി​നേ​ക്കാ​ൾ ര​ണ്ടു മ​ട​ങ്ങി​ല​ധി​കം വ​ർ​ധി​ച്ച് ഇ​ത്ത​വ​ണ 31,823 ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ൾ വി​റ്റ​ഴി​ഞ്ഞ​ത് പ്ര​തി​മാ​സ റി​ക്കാ​ർ​ഡാ​ണ്. മു​ൻ മാ​സ​ത്തേ​ക്കാ​ൾ 19.3 ശ​ത​മാ​ന​വും ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​നേ​ക്കാ​ൾ 107.8 ശ​ത​മാ​ന​വും വ​ള​ർ​ച്ച​യാ​ണ് ഇ​ത്ത​വ​ണ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2025 ജൂ​ണി​ൽ 15,318 യൂ​ണി​റ്റു​ക​ളു​ടെ വി​ൽ​പ്പ​ന ന​ട​ന്നു.

മൊ​ത്തം കാ​ർ​വി​പ​ണി​യു​ടെ ഏ​ക​ദേ​ശം 7.7 ശ​ത​മാ​ന​വും ഇ​പ്പോ​ൾ ഇ​ല​ക്‌​ട്രി​ക് മോ​ഡ​ലു​ക​ളാ​ണ്. മേ​യി​ൽ 6.6 ശ​ത​മാ​ന​ത്തി​ലാ​യി​രു​ന്നു. ഈ ​വി​ഭാ​ഗ​ത്തി​ൽ ടാ​റ്റ മോ​ട്ടോ​ഴ്സ് മു​ൻ​തൂ​ക്കം നി​ല​നി​ർ​ത്തു​ന്പോ​ൾ മ​ഹീ​ന്ദ്ര, ജെ​എ​സ്ഡ​ള്യു എം​ജി മോ​ട്ടോ​ർ, ബി​വൈ​ഡി, വി​ൻ​ഫാ​സ്റ്റ് തു​ട​ങ്ങി​യ ക​ന്പ​നി​ക​ളും വി​പ​ണി വി​ക​സി​പ്പി​ക്കു​ക​യാ​ണ്.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ 10.6 %

ഈ ​വി​ഭാ​ഗ​ത്തി​ൽ 1.93 ല​ക്ഷം ഇ​ല​ക്‌​ട്രി​ക് സ്കൂ​ട്ട​റു​ക​ളും മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ളും വി​റ്റ​ഴി​ഞ്ഞ​തോ​ടെ ഇ​വി വി​ഹി​തം ആ​ദ്യ​മാ​യി 10.6 ശ​ത​മാ​ന​ത്തി​ലെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ വി​റ്റി 1,10,719 യൂ​ണി​റ്റു​ക​ളേ​ക്കാ​ൾ 74.98 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് ഈ ​ജൂ​ണി​ലു​ണ്ടാ​യ​ത്.

മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ല​ക്‌​ട്രി​ക് ആ​ധി​പ​ത്യം

ജൂ​ണി​ൽ വി​റ്റ​ഴി​ച്ച മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ 64.1 ശ​ത​മാ​ന​വും ഇ​ല​ക്‌​ട്രി​ക്കാ​യി​രു​ന്നു. ജൂ​ണി​ൽ 77,448 യൂ​ണി​റ്റു​ക​ൾ വി​റ്റു. മു​ൻ വ​ർ​ഷം ഇ​തേ മാ​സം 60,802 യൂ​ണി​റ്റു​ക​ളാ​ണ് വി​റ്റ​ത്. ന​ഗ​ര​ങ്ങ​ളി​ലെ യാ​ത്രാ- ച​ര​ക്ക് സേ​വ​ന​ങ്ങ​ളി​ലാ​ണ് ഇ​ല​ക്‌​ട്രി​ക് ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ​യും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ​യും ഉ​പ​യോ​ഗം വ​ർ​ധി​ച്ച​താ​ണ് ഇ​തി​ന് പ്ര​ധാ​ന കാ​ര​ണം.

വാ​ണി​ജ്യ ഇ​ല​ക്‌​ട്രി​ക് വാഹന വില്പന ഉയർന്നു

വാ​ണി​ജ്യ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ല​യാ​ണ് ജൂ​ണി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 163.7 ശ​ത​മാ​നം വ​ർ​ധ​ന​യി​ൽ 3214 യൂ​ണി​റ്റി​ലെ​ത്തി. മു​ൻ വ​ർ​ഷം ജൂ​ണി​ൽ 1219 യൂ​ണി​റ്റു​ക​ളു​ടെ സ്ഥാ​ന​ത്തു​നി​ന്നാ​ണ് ഈ ​വ​ള​ർ​ച്ച.

വാ​ഹ​ന​മേ​ഖ​ല​യു​ടെ പ്ര​തീ​ക്ഷ

12.5% എ​ന്ന​ത് വെ​റും ക​ണ​ക്ക് മാ​ത്ര​മ​ല്ല. ഇ​ന്ത്യ​ൻ വാ​ഹ​ന​വി​പ​ണി പെ​ട്രോ​ൾ, ഡീ​സ​ൽ കേ​ന്ദ്രീ​കൃ​ത ഘ​ട്ട​ത്തി​ൽ​നി​ന്ന് ബ​ദ​ൽ ഊ​ർ​ജ വ​ഹ​ന​ങ്ങ​ളി​ലേ​ക്കു​ള്ള സ്ഥി​ര​മാ​യ മാ​റ്റ​ത്തി​ന്‍റെ സൂ​ച​ന​യാ​ണ്. പ്ര​ത്യേ​കി​ച്ച് മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും വൈ​ദ്യു​തീ​ക​ര​ണം അ​തി​വേ​ഗം മു​ന്നേ​റു​ന്പോ​ൾ. ഇ​തോ​ടെ 2030 ആ​കു​ന്ന​തോ​ടെ 30% ഇ​വി വി​ഹി​തം എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് ഇ​ന്ത്യ ക​ട​ക്കു​മെ​ന്ന് വി​പ​ണി പ്ര​തീ​ക്ഷി​ക്കു​ന്നു.

Tags : EV Sales Surge Demand up 12.5 percent June Business Entrepreneur Startup Market Money Commodity Economy MarketWatch TradePolicy Growth Sales Finance ECommerce Budgeting SavingMoney Stocks RealEstate Investment Income Funds

Recent News

Corehub Up