Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : June

അ​​ടി​​സ്ഥാ​​ന വി​​ക​​സ​​ന മേ​​ഖ​​ല​​ക​​ളു​​ടെ ഉ​​ത്പാ​​ദ​​നം ജൂ​​ണി​​ൽ ഉ​​യ​​ർ​​ന്നു

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യു​​ടെ ഒ​​ൻ​​പ​​ത് അ​​ടി​​സ്ഥാ​​ന വി​​ക​​സ​​ന മേ​​ഖ​​ല​​ക​​ളു​​ടെ ഉ​​ത്പാ​​ദ​​നം ജൂ​​ണി​​ൽ അ​​ഞ്ച് മാ​​സ​​ത്തെ ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ൽ.

സി​​മ​​ന്‍റ്, വൈ​​ദ്യു​​തി, ഇ​​രു​​ന്പ​​യി​​ര് എ​​ന്നി​​വ​​യു​​ടെ ഉ​​ത്പാ​​ദ​​നം ഉ​​യ​​ർ​​ന്ന​​തോ​​ടെ​​യാ​​ണ് അ​​ടി​​സ്ഥാ​​നവി​​ക​​സ​​ന മേ​​ഖ​​ല​​ക​​ളു​​ടെ ഉ​​ത്പാ​​ദ​​നവ​​ള​​ർ​​ച്ച ജൂ​​ണി​​ൽ അ​​ഞ്ച് മാ​​സ​​ത്തെ ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ അഞ്ചു ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി​​യ​​ത്. മു​​ൻ​​വ​​ർ​​ഷം ജൂ​​ണി​​ൽ ഇ​​ത് 1.1 ശ​​ത​​മാ​​ന​​വും മു​​ൻ മാ​​സം മേ​​യി​​ൽ 3.2 ശ​​ത​​മാ​​ന​​വു​​മാ​​യി​​രു​​ന്നു.

ഇ​​ന്ന​​ലെ പു​​റ​​ത്തു​​വി​​ട്ട വി​​വ​​ര​​ങ്ങ​​ൾ 2022-23നെ ​​പു​​തി​​യ അ​​ടി​​സ്ഥാ​​നവ​​ർ​​ഷ​​മാ​​ക്കി​​യു​​ള്ള​​താ​​ണ്. മു​​ൻ​​പ് 2011-12 ആ​​യി​​രു​​ന്നു അ​​ടി​​സ്ഥാ​​ന വ​​ർ​​ഷം. കൂ​​ടാ​​തെ, ഇ​​ൻ​​ഡ​​ക്സി​​ലേ​​ക്ക് ഇ​​രു​​ന്പ​​യി​​ര് കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​തോ​​ടെ അ​​ടി​​സ്ഥാ​​ന മേ​​ഖ​​ല​​ക​​ളു​​ടെ എ​​ണ്ണം ഒ​​ൻ​​പ​​താ​​യി ഉ​​യ​​ർ​​ന്നു. മു​​ന്പ് അ​​സം​​സ്കൃ​​ത എ​​ണ്ണ, പെ​​ട്രോ​​ളി​​യം റി​​ഫൈ​​ന​​റി, സി​​മ​​ന്‍റ്, വൈ​​ദ്യു​​തി, പ്ര​​കൃ​​തി​​വാ​​ത​​കം, വ​​ളം, ഫി​​നി​​ഷ്ഡ് സ്റ്റീ​​ൽ, ക​​ൽ​​ക്ക​​രി എ​​ന്ന് പ്ര​​ധാ​​ന എ​​ട്ട് പ്ര​​ധാ​​ന മേ​​ഖ​​ല​​ക​​ളു​​ടെ പ്ര​​ക​​ട​​ന​​മാ​​ണ് സ​​ർ​​ക്കാ​​ർ പ്ര​​തി​​മാ​​സ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ വി​​ല​​യി​​രു​​ത്തി​​യ​​ത്.

വ്യ​​വ​​സാ​​യ, അ​​ടി​​സ്ഥാ​​നസൗ​​ക​​ര്യ വി​​ക​​സ​​ന​​ത്തി​​ന്‍റെ പ്ര​​ധാ​​ന സൂ​​ച​​ക​​മാ​​യി കോ​​ർ സെ​​ക്ട​​ർ സൂ​​ചി​​ക ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നാ​​ൽ ഈ ​​പ​​രി​​ഷ്കാ​​രം വ​​ള​​രെ പ്ര​​ധാ​​ന​​പ്പെ​​ട്ട​​താ​​ണ്. ഉ​​ത്പാ​​ദ​​ന​​ത്തി​​ന്‍റെ നി​​ല​​വി​​ലെ ഘ​​ട​​ന കൂ​​ടു​​ത​​ൽ കൃ​​ത്യ​​മാ​​യി പ്ര​​തി​​ഫ​​ലി​​പ്പി​​ക്കാ​​ൻ പു​​തി​​യ അ​​ടി​​സ്ഥാ​​നവ​​ർ​​ഷം നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​രു​​ന്പ​​യി​​ര് ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത് സൂ​​ചി​​ക​​യു​​ടെ വ്യാ​​പ്തി വ​​ർ​​ധി​​പ്പി​​ക്കു​​ന്നു.

ജൂ​​ണി​​ലെ വ​​ള​​ർ​​ച്ച​​യ്ക്കു കാ​​ര​​ണം

  • സി​​മ​​ന്‍റ്, വൈ​​ദ്യു​​തി: ഇ​​വ ര​​ണ്ടി​​ന്‍റെ​​യും ഉ​​ത്പാ​​ദ​​നം ജൂ​​ണി​​ൽ 9.8% വീ​​തം വ​​ർ​​ധി​​ച്ചു.
  • പു​​തു​​താ​​യി ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ ഇ​​രു​​ന്പ​​യി​​ര് ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ 43.9% വ​​ർ​​ധ​​ന​​വു​​ണ്ടാ​​യി.
  • അ​​സം​​സ്കൃ​​ത എ​​ണ്ണ, പ്ര​​കൃ​​തി വാ​​ത​​കം, റി​​ഫൈ​​ന​​റി ഉ​​ത്പ​​ന്ന​​ങ്ങ​​ൾ, വ​​ളം എ​​ന്നി​​വ​​യു​​ടെ ഉ​​ത്പാ​​ദ​​ന​​ത്തി​​ലു​​ണ്ടാ​​യ ഇ​​ടി​​വ് പ​​രി​​ഹ​​രി​​ക്കാ​​ൻ ഈ ​​മേ​​ഖ​​ല​​ക​​ളി​​ലെ വ​​ള​​ർ​​ച്ച സ​​ഹാ​​യി​​ച്ചു.
  • മേ​​യ് മാ​​സ​​ത്തെ അ​​പേ​​ക്ഷി​​ച്ച് ജൂ​​ണി​​ലു​​ണ്ടാ​​യ ഈ ​​മു​​ന്നേ​​റ്റം സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​ദ്യ പാ​​ദ​​ത്തി​​ന്‍റെ അ​​വ​​സാ​​ന​​ത്തി​​ൽ കൂ​​ടു​​ത​​ൽ ക​​രു​​ത്താ​​ർ​​ജി​​ച്ച വേ​​ഗ​​ത്തെ സൂ​​ചി​​പ്പി​​ക്കു​​ന്നു.

ഏ​​പ്രി​​ൽ-​​ജൂ​​ണ്‍ പാ​​ദ​​ത്തി​​ലെ പ്ര​​ക​​ട​​നം

2026-27 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​ദ്യ പാ​​ദ​​ത്തി​​ൽ (ഏ​​പ്രി​​ൽ-​​ജൂ​​ണ്‍) ഈ ​​പ്ര​​ധാ​​ന മേ​​ഖ​​ല​​ക​​ൾ 3.6 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ ഇ​​ത് ഒ​​രു ശ​​ത​​മാ​​നം മാ​​ത്ര​​മാ​​യി​​രു​​ന്നു.

മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് അ​​ടി​​സ്ഥാ​​നസൗ​​ക​​ര്യ വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ ക​​രു​​ത്തോ​​ടെ​​യാ​​ണ് സാ​​ന്പ​​ത്തി​​കവ​​ർ​​ഷം ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത് എ​​ന്ന് ആ​​ദ്യ പാ​​ദ​​ത്തി​​ലെ ക​​ണ​​ക്കു​​ക​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്നു. എ​​ന്നാ​​ലും വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലെ പ്ര​​ക​​ട​​നം ഇ​​പ്പോ​​ഴും അ​​സ​​മ​​മാ​​യ രീ​​തി​​യി​​ലാ​​ണ് തു​​ട​​രു​​ന്ന​​ത്.

NRI

"ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​രം' ജൂ​ൺ ആ​റി​ന് ന്യൂ​കാ​സ്റ്റി​ൽ വെ​സ്റ്റി​ൽ

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ കാ​യി​ക പ്രേ​മി​ക​ൾ കാ​ത്തി​രി​ക്കു​ന്ന 2026ലെ ​വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ന് വേ​ദി​യൊ​രു​ങ്ങു​ന്നു. ജൂ​ൺ ആറിന് കൗ​ണ്ടി ലി​മെ​റി​ക്കി​ലെ ന്യൂ​കാ​സ്റ്റി​ൽ വെ​സ്റ്റ് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ (Eir Code: V42 N611) വ​ച്ചാ​ണ് മ​ത്സ​രം.

ന്യൂ​കാ​സ്റ്റി​ൽ വെ​സ്റ്റ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ (NICA) നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​പോ​രാ​ട്ട​ത്തി​ൽ അ​യ​ർ​ല​ണ്ടി​ലെ പ്ര​ഗ​ത്ഭ​രാ​യ നി​ര​വ​ധി ടീ​മു​ക​ളാ​ണ് പോ​രാ​ടു​ന്ന​ത്.

രാ​വി​ലെ ഒമ്പതിന് ആ​രം​ഭി​ക്കു​ന്ന വ​ടം​വ​ലി മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കാ​യി ഒ​ന്നാം സ​മ്മാ​ന​മാ​യി 1000 യൂ​റോ​യും ര​ണ്ടാം സ​മ്മാ​ന​മാ​യി 750 യൂ​റോ​യും മൂ​ന്നാം സ​മ്മാ​ന​മാ​യി 500 യൂ​റോ​യും നാ​ലാം സ​മ്മാ​ന​മാ​യി 250 യൂ​റോ​യും ന​ൽ​കും.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ന്യൂ​കാ​സ്റ്റി​ൽ വെ​സ്റ്റ് സ​മ്മ​ർ ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ക​ർ​ഷ​ക​മാ​യ സി​നി​മാ​റ്റി​ക് ഡാ​ൻ​സ് മ​ത്സ​ര​വും അ​ര​ങ്ങേ​റും. സി​നി​മാ​റ്റി​ക് ഡാ​ൻ​സ് മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 150, 100, 50 യൂ​റോ​ എ​ന്നി​ങ്ങ​നെ സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​താ​ണ്.

വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് 100 യൂ​റോ​ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സും സി​നി​മാ​റ്റി​ക് ഡാ​ൻ​സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് 50 യൂ​റോ​ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഇ​വ കൂ​ടാ​തെ കാ​ണി​ക​ൾ​ക്കാ​യി ഗാ​ന​മേ​ള, വൈ​വി​ധ്യ​മാ​ർ​ന്ന ഇ​ന്ത്യ​ൻ ഫു​ഡ് സ്റ്റാ​ളു​ക​ൾ, കു​ട്ടി​ക​ൾ​ക്കാ​യി ബൗ​ൺ​സിം​ഗ് കാ​സി​ൽ തു​ട​ങ്ങി നി​ര​വ​ധി വി​നോ​ദ പ​രി​പാ​ടി​ക​ളും സ​മ്മ​ർ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

രാ​ത്രി ഒമ്പത് വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​പ​രി​പാ​ടി​യി​ലേ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ഗ്രൗ​ണ്ടി​ൽ ല​ഭ്യ​മാ​യി​രി​ക്കും.

മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പര്യ​മു​ള്ള ടീ​മു​ക​ൾ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നു​മാ​യി താ​ഴെ കാ​ണു​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക: സി​ബി ജോ​ണി - 087 141 8392, ടി​നു ജോ​യ് - 089 488 2360.

International

ജൂണില്‍ കര്‍ദിനാള്‍മാരുടെ സമ്മേളനം

വ​ത്തി​ക്കാ​ന്‍ സി​റ്റി: ജൂ​ണ്‍ 26, 27 തീ​യ​തി​ക​ളി​ല്‍ ക​ര്‍ദി​നാ​ള്‍മാ​രു​ടെ സ​മ്മേ​ള​നം ന​ട​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍പാ​പ്പ എ​ല്ലാ ക​ര്‍ദി​നാ​ള്‍മാ​ര്‍ക്കും ക​ത്ത​യ​ച്ചു. വി​ശു​ദ്ധ​രാ​യ പ​ത്രോ​സി​ന്‍റെ​യും പൗ​ലോ​സി​ന്‍റെ​യും തി​രു​നാ​ള്‍ദി​ന​ത്തി​ല്‍ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ബ​സി​ലി​ക്ക​യി​ല്‍ അ​ര്‍പ്പി​ക്കു​ന്ന വി​ശു​ദ്ധ കു​ര്‍ബാ​ന​യോ​ടെ സ​മ്മേ​ള​നം സ​മാ​പി​ക്കും.

ക​ഴി​ഞ്ഞ ജ​നു​വ​രി ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ല്‍ മാ​ര്‍പാ​പ്പ ക​ര്‍ദി​നാ​ള്‍മാ​രു​ടെ സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ര്‍ത്തി​രു​ന്നു. ത​ദ​വ​സ​ര​ത്തി​ല്‍, വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞു ഫ്രാ​ന്‍സി​സ് മാ​ര്‍പാ​പ്പ​യു​ടെ ആ​ദ്യ അ​പ്പൊ​സ്ത​ലി​ക് പ്ര​ബോ​ധ​ന​മാ​യ ‘സു​വി​ശേ​ഷ​ത്തി​ന്‍റെ ആ​ന​ന്ദം’ (ഇ​വ​ഞ്ചേ​ലി ഗൗ​ദി​യും) എന്നതിനെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ളും ഉ​ള്‍ക്കാ​ഴ്ച​ക​ളും ക​ര്‍ദി​നാ​ള്‍മാ​ര്‍ പ​ങ്കു​വ​ച്ചി​രു​ന്നു.

ഈ ​പ​ഠ​ന​ങ്ങ​ള്‍ വി​ല​യേ​റി​യ പൈ​തൃ​ക​മാ​ണെ​ന്നതിനാൽ അ​തു സം​ര​ക്ഷി​ക്കാ​നും കൂ​ടു​ത​ല്‍ ആ​ഴ​ത്തി​ല്‍ വി​വേ​ച​ന​ത്തോ​ടെ അ​പ​ഗ്ര​ഥി​ക്കാ​നു​മു​ള്ള ത​ന്‍റെ ആ​ഗ്ര​ഹം വെ​ളി​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് ജൂ​ണി​ല്‍ ക​ര്‍ദി​നാ​ള്‍മാ​രു​ടെ സ​മ്മേ​ള​നം മാ​ര്‍പാ​പ്പ വി​ളി​ച്ചു​ചേ​ര്‍ത്തി​രി​ക്കു​ന്ന​ത്.

വ്യ​ക്തി​പ​ര​മാ​യ ത​ല​ത്തി​ല്‍ സ്‌​നാ​നം സ്വീ​ക​രി​ച്ച ഓ​രോ വ്യ​ക്തി​യെ​യും ക്രി​സ്തു​വു​മാ​യു​ള്ള ക​ണ്ടു​മു​ട്ട​ലി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നും അ​ങ്ങ​നെ ജീ​വി​ക്കു​ന്ന​തും അ​നു​ഭ​വി​ക്കു​ന്ന​തു​മാ​യ ഒ​രു വി​ശ്വാ​സ​ത്തി​ലേ​ക്ക് പ​ക്വ​ത പ്രാ​പി​ക്കാനും ഒ​രു മി​ഷ​ന​റി അ​ജ​പാ​ല​ന പ​രി​ച​ര​ണ​ത്തി​ലേ​ക്ക് മാ​റാ​ന്‍ മാ​ര്‍പാ​പ്പ ക​ര്‍ദി​നാ​ള്‍മാ​രെ ക്ഷ​ണി​ക്കു​ന്നു.

ദൈ​വം ലോ​ക​ത്തെ സ്‌​നേ​ഹി​ക്കു​ന്നു​വെ​ന്ന ആ​ശ​യ​വി​നി​മ​യ​മാ​ണു പ​ങ്കു​വ​യ്ക്ക​പ്പെ​ടേ​ണ്ട​തെ​ന്നും സ​ഭ ന്യൂ​ന​പ​ക്ഷ​മാ​യി​രി​ക്കാ​വു​ന്ന സ​ന്ദ​ര്‍ഭ​ങ്ങ​ളി​ല്‍പ്പോ​ലും “എ​ല്ലാ​വ​ര്‍ക്കും പ്ര​ത്യാ​ശ ന​ല്‍കു​ന്ന ഒ​രു ചെ​റി​യ ആ​ട്ടി​ന്‍കൂ​ട്ട​മാ​യി’’ ജീ​വി​ക്കാ​ന്‍ അ​വ​ള്‍ വി​ളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് ക​ത്തി​ല്‍ മാ​ര്‍പാ​പ്പ അ​ടി​വ​ര​യി​ട്ടു പ​റ​യു​ന്നു.

ക​ത്ത് ഉ​പ​സം​ഹ​രി​ച്ചു​കൊ​ണ്ട്, ക​ര്‍ദി​നാ​ള്‍മാ​രു​ടെ സേ​വ​ന​ത്തി​നു​ള്ള ത​ന്‍റെ ന​ന്ദി മാ​ര്‍പാ​പ്പ ആ​വ​ര്‍ത്തി​ക്കു​ക​യും ജൂ​ണി​ലെ ക​ണ്‍സി​സ്റ്റ​റി​ക്കു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ക്കാ​യി കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ തു​ട​ര്‍ന്ന് അ​റി​യി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

NRI

ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ൻ ജൂ​ണി​ൽ അ​മേ​രി​ക്ക​യി​ൽ

അ​റ്റ്ലാ​ന്‍റാ: കു​ടും​ബ​ജീ​വി​തം ന​യി​ക്കു​ന്ന​വ​ർ​ക്ക് സ​മാ​ധാ​ന ജീ​വി​ത സ​ന്ദേ​ശ​വു​മാ​യി ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ൻ അ​മേ​രി​ക്ക​യി​ൽ. ജൂ​ൺ ആ​ദ്യ​വാ​രം മു​ത​ൽ ഒ​ക്‌‌​ടോ​ബ​ർ 31 വ​രെ അ​മേ​രി​ക്ക​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ക്ലാ​സു​ക​ൾ ന​ൽ​കും.

തി​രു​വ​ച​ന ബോ​ധ്യ​ങ്ങ​ളി​ൽ ഊ​ന്നി കു​ടും​ബാം​ഗ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ൾ, ദാ​മ്പ​ത്യ ബ​ന്ധ​ത്തി​ന്‍റെ മ​ഹ​ത്വം, മാ​താ​പി​താ​ക്ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം, മാ​താ​പി​താ​ക്ക​ളും മ​ക്ക​ളും കാ​ത്തു സൂ​ക്ഷി​ക്കേ​ണ്ട പ​ര​സ്പ​ര ബ​ഹു​മാ​നം, പ്രാ​ർ​ഥ​നാ ജീ​വി​തം തു​ട​ങ്ങി​യ നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ഓ​രോ ക്ലാ​സു​ക​ളി​ലും അ​ദ്ദേ​ഹം വ്യാ​ഖ്യാ​നി​ച്ച് ന​ൽ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: എ​ബ്ര​ഹാം മാ​ത്യു - 678 866 5336, താ​രാ കു​ര്യ​ൻ - 423 316 8272.

NRI

സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ വോ​ട്ടെ​ടു​പ്പ് ജൂ​ണി​ല്‍

ബെ​ര്‍​ലി​ന്‍: സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡി​ലെ കു​ടി​യേ​റ്റ വി​രു​ദ്ധ സ്വി​സ് പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഈ ​വ​ര്‍​ഷം ജൂ​ണി​ല്‍ റ​ഫ​റ​ണ്ട​ത്തി​ലേ​ക്ക് പോ​കാ​ന്‍ ആ​വ​ശ്യ​മാ​യ ഒ​പ്പു​ക​ള്‍ നേ​ടി​യ​ത് രാ​ജ്യ​ത്തേ​യ്ക്കു​ള്ള കു​ടി​യേ​റ്റ​ത്തി​ന് പൂ​ട്ടു​വീ​ഴു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കു​ടി​യേ​റ്റ സ​മൂ​ഹം.

അ​തേ​സ​മ​യം, ഈ ​നീ​ക്കം സാ​മ്പ​ത്തി​ക കു​ഴ​പ്പ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് നി​യ​മ​നി​ർ​മാ​താ​ക്ക​ളും ബി​സി​ന​സ് ഗ്രൂ​പ്പു​ക​ളും വാ​ദി​ക്കു​ന്ന​ത് വ​ലി​യൊ​രു യാ​ഥാ​ഥ്യ​ത്തി​ലേ​ക്ക് വി​ര​ല്‍​ചൂ​ണ്ടു​ന്നു. രാ​ജ്യ​ത്തി​ന്‍റെ ജ​ന​സം​ഖ്യ 10 ദ​ശ​ല​ക്ഷ​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണോ വേ​ണ്ട​യോ എ​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡ് റ​ഫ​റ​ണ്ടം ന​ട​ത്തു​ന്ന​ത്.

വ​ല​തു​പ​ക്ഷ, കു​ടി​യേ​റ്റ വി​രു​ദ്ധ സ്വി​സ് പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി (എ​സ്പി​പി) ആ​ണ് ഈ ​ആ​വ​ശ്യം മു​ന്നോ​ട്ട് വ​ച്ച​ത്. വോ​ട്ടെ​ടു​പ്പി​ന് വി​ധേ​യ​മാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ഒ​പ്പു​ക​ള്‍ ഈ ​നി​ര്‍​ദ്ദേ​ശ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ജൂ​ണ്‍ 14ന് ​അ​ത് ബാ​ല​റ്റ് ബോ​ക്സി​ലേ​ക്ക് പോ​കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ ബു​ധ​നാ​ഴ്ച വെ​ളി​പ്പെ​ടു​ത്തി.

സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ ഏ​ക​ദേ​ശം 9.1 ദ​ശ​ല​ക്ഷം ആ​ളു​ക​ള്‍ വ​സി​ക്കു​ന്നു​ണ്ട്. വി​ദേ​ശ​ത്തു നി​ന്നു​ള്ള​വ​ര്‍, പ്ര​ധാ​ന​മാ​യും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍, ജ​ന​സം​ഖ്യ​യു​ടെ 30 ശ​ത​മാ​ന​മാ​ണെ​ന്ന് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡ് - യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ സ്വ​ത​ന്ത്ര സ​ഞ്ചാ​ര ക​രാ​റും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യി​ല്‍ മാ​റ്റം വ​രു​ത്താ​നാ​ണ് നി​ര്‍​ദേ​ശം ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്വി​സ് പൗ​ര​ന്മാ​രും റ​സി​ഡ​ന്‍​സി പേ​പ്പ​റു​ക​ളു​ള്ള വി​ദേ​ശ പൗ​ര​ന്മാ​രും ഉ​ള്‍​പ്പെ​ടെ ജ​ന​സം​ഖ്യ 2050ന് ​മു​മ്പ് 9.5 ദ​ശ​ല​ക്ഷ​ത്തി​ലെ​ത്തി​യാ​ല്‍, ജ​ന​സം​ഖ്യാ വ​ള​ര്‍​ച്ച പ​രി​മി​ത​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം എ​ന്ന​താ​ണ് ആ​ശ​യം.

അ​ഭ​യാ​വ​കാ​ശ​ങ്ങ​ള്‍, കു​ടും​ബ പു​ന​രേ​കീ​ക​ര​ണം, റ​സി​ഡ​ന്‍​സി പെ​ര്‍​മി​റ്റ് വി​ത​ര​ണം എ​ന്നി​വ സം​ബ​ന്ധി​ച്ച മാ​റ്റ​ങ്ങ​ള്‍ ഈ ​ന​ട​പ​ടി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടും. നി​ര്‍​ദേ​ശ​പ്ര​കാ​രം, സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡ് സ​ര്‍​ക്കാ​ര്‍ ജ​ന​സം​ഖ്യാ വ​ള​ര്‍​ച്ച​യെ ന​യി​ക്കു​ന്ന രാ​ജ്യാ​ന്ത​ര ക​രാ​റു​ക​ളെ​ക്കു​റി​ച്ച് വീ​ണ്ടും ച​ര്‍​ച്ച ന​ട​ത്താ​ന്‍ ശ്ര​മി​ക്കും.

10 ദ​ശ​ല​ക്ഷം പ​രി​ധി ക​ട​ന്നാ​ല്‍, ജ​ന​സം​ഖ്യാ പ​രി​ധി പാ​ലി​ക്കു​ന്ന​തി​ന് അ​ധി​കാ​രി​ക​ള്‍ ല​ഭ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. അ​തി​ല്‍ ഇ​യു​വു​മാ​യു​ള്ള സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ന്‍റെ സ്വ​ത​ന്ത്ര സ​ഞ്ചാ​ര ക​രാ​ര്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടു​ന്നു.

നി​ല​വി​ല്‍ സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ താ​മ​സി​ക്കു​ന്ന​വ​രി​ല്‍ 27 ശ​ത​മാ​നം ആ​ളു​ക​ള്‍ പൗ​ര​ത്വ​മി​ല്ലാ​ത്ത​വ​രാ​ണ്. ഭാ​വി​യി​ല്‍ ഉ​ണ്ടാ​കു​ന്ന ജ​ന​സം​ഖ്യാ വ​ർ​ധ​ന​വ് വീ​ടു​ക​ളു​ടെ വാ​ട​ക വ​ര്‍​ധി​ക്കു​ന്ന​തി​നും അ​തു​പോ​ലെ പൊ​തു സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് മേ​ല്‍ അ​മി​ത സ​മ്മ​ര്‍​ദ​ത്തി​നും ഇ​ട​യാ​ക്കു​ന്നു എ​ന്നും സ്വി​റ്റ​സ​ര്‍​ല​ന്‍​ഡി​ലെ ഏ​റ്റ​വും വ​ലി​യ രാ​ഷ്ട്രീ​യ ക​ക്ഷി​യാ​യ സ്വി​സ് പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി വെ​ളി​പ്പെ​ടു​ത്തി.

1999 മു​ത​ല്‍ പാ​ര്‍​ട്ടി തു​ട​ര്‍​ച്ച​യാ​യി എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും രം​ഗ​ത്തു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​വ​ര്‍ മു​ന്നി​ല്‍ ത​ന്നെ​യാ​ണ്. എ​ന്നാ​ല്‍ വി​ദേ​ശി​ക​ള്‍ ന​ട​ത്തു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി പാ​ര്‍​ട്ടി കു​ടി​യേ​റ്റ​ത്തി​നെ​തി​രെ​യും വ​ന്‍ പ്ര​ചാ​ര​ണം ന​ട​ത്തി​വ​രു​ന്നു​ണ്ട്.

നി​ര്‍​ദേ​ശം എ​ത്ര​ത്തോ​ളം ജ​ന​പ്രി​യ​മാ​ണ്?

ന​വം​ബ​റി​ല്‍ ര​ണ്ട് പ​ത്ര​ങ്ങ​ള്‍​ക്കു​വേ​ണ്ടി ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ലീ​വാ​സ് ന​ട​ത്തി​യ ഒ​രു വോ​ട്ടെ​ടു​പ്പി​ല്‍, പ്ര​തി​ക​രി​ച്ച​വ​രി​ല്‍ 48 ശ​ത​മാ​നം പേ​ര്‍ ഈ ​ന​ട​പ​ടി​യെ അ​നു​കൂ​ലി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി, 41 ശ​ത​മാ​നം പേ​ര്‍ ഇ​തി​നെ എ​തി​ര്‍​ക്കു​ക​യും 11 ശ​ത​മാ​നം പേ​ര്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.

എ​ന്നി​രു​ന്നാ​ലും സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡി​ന്‍റെ കൂ​ട്ടാ​യ രാ​ഷ്ട്ര​ത്ത​ല​വ​ന്‍, ഫെ​ഡ​റ​ല്‍ കൗ​ണ്‍​സി​ല്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്, മി​ക്ക രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും ബി​സി​ന​സ് അ​സോ​സി​യേ​ഷ​നു​ക​ളും ഈ ​നീ​ക്ക​ത്തെ എ​തി​ര്‍​ക്കു​ന്നു.

കു​ടി​യേ​റ്റം ഇ​ല്ലെ​ങ്കി​ല്‍, സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡ് ആ​രോ​ഗ്യ സം​ര​ക്ഷ​ണം, പൊ​തു​ഗ​താ​ഗ​തം, ഹോ​സ്പി​റ്റാ​ലി​റ്റി, നി​ർ​മാ​ണം എ​ന്നി​വ​യി​ല്‍ തൊ​ഴി​ലാ​ളി ക്ഷാ​മം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് അ​വ​ര്‍ വാ​ദി​ക്കു​ന്നു. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളി​ല്ലാ​തെ ക​മ്പ​നി​ക​ള്‍ വി​ദേ​ശ​ത്തേ​ക്ക് താ​മ​സം മാ​റു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

Business

ജൂ​​ണി​​ലെ താ​​രം ഹ്യു​​ണ്ടാ​​യി ക്രെ​​റ്റ

മുംബൈ: ജൂ​​ണി​​ൽ ഇ​​ന്ത്യ​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​റ്റ​​ഴി​​ക്ക​​പ്പെ​​ട്ട കാ​​ർ ക്രെ​​റ്റ​​യെ​​ന്ന് ഹ്യു​​ണ്ടാ​​യി ഇ​​ന്ത്യ പ്ര​​ഖ്യാ​​പി​​ച്ചു. ജൂ​​ണി​​ൽ 15,786 യൂ​​ണി​​റ്റു​​ക​​ളു​​ടെ വി​​ൽ​​പ്പ​​ന​​യാ​​ണ് ന​​ട​​ന്ന​​ത്.


മാ​​ർ​​ച്ച്, ഏ​​പ്രി​​ൽ മാ​​സ​​ങ്ങ​​ളി​​ലും ഇ​​ന്ത്യ​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​റ്റ​​ഴി​​ക്ക​​പ്പെ​​ട്ട മോ​​ഡ​​ലാ​​യി​​രു​​ന്നു ഈ ​​ജ​​ന​​പ്രി​​യ മി​​ഡ്-​​സൈ​​സ് എ​​സ്‌‌​​യു​​വി.


“ക്രെ​​റ്റ വെ​​റു​​മൊ​​രു ഉ​​ത്പ​​ന്ന​​മ​​ല്ല, 12 ല​​ക്ഷ​​ത്തി​​ല​​ധി​​കം ഇ​​ന്ത്യ​​ൻ കു​​ടും​​ബ​​ങ്ങ​​ളു​​ടെ വി​​കാ​​ര​​മാ​​ണ്. ക​​ഴി​​ഞ്ഞ ദ​​ശ​​ക​​ത്തി​​ൽ, ബ്രാ​​ൻ​​ഡ് ക്രെ​​റ്റ എ​​സ്‌യു​​വി മേ​​ഖ​​ല​​യെ സ്ഥി​​ര​​മാ​​യി പു​​ന​​ർ​​നി​​ർ​​വ​​ചി​​ക്കു​​ക​​യും ഇ​​ന്ത്യ​​യി​​ലെ ഹ്യു​​ണ്ടാ​​യി​​യു​​ടെ വ​​ള​​ർ​​ച്ച​​യു​​ടെ ശ​​ക്ത​​മാ​​യ ഒ​​രു സ്തം​​ഭ​​മാ​​യി തു​​ട​​രു​​ക​​യും ചെ​​യ്തു. രാ​​ജ്യ​​ത്ത് 10 വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​വേ​​ള​​യി​​ൽ ജൂ​​ണി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​റ്റ​​ഴി​​ക്ക​​പ്പെ​​ടു​​ന്ന മോ​​ഡ​​ലാ​​യി മാ​​റു​​ന്ന​​ത്, ഇ​​ന്ത്യ​​ൻ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ ബ്രാ​​ൻ​​ഡി​​ൽ അ​​ർ​​പ്പി​​ച്ച സ്നേ​​ഹ​​ത്തി​​ന്‍റെ​​യും വി​​ശ്വാ​​സ​​ത്തി​​ന്‍റെ​​യും തെ​​ളി​​വാ​​ണ്. 2015ൽ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ​​ശേ​​ഷം ഓ​​രോ വ​​ർ​​ഷ​​വും രാ​​ജ്യ​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​റ്റ​​ഴി​​ക്ക​​പ്പെ​​ടു​​ന്ന മി​​ഡ്-​​സൈ​​സ് എ​​സ്‌യു​​വി​​യാ​​ണ് ഹ്യു​​ണ്ടാ​​യി ക്രെ​​റ്റ​​”. ഹ്യു​​ണ്ടാ​​യി മോ​​ട്ടോ​​ർ ഇ​​ന്ത്യ​​യു​​ടെ ഡ​​യ​​റ​​ക്ട​​റും സി​​ഇ​​ഒ​​യു​​മാ​​യ ത​​രു​​ണ്‍ ഗ​​ർ​​ഗ് പ​​റ​​ഞ്ഞു. 2015 ജൂ​​ലൈ​​യി​​ലാ​​ണ് ക്രെ​​റ്റ ഇ​​ന്ത്യ​​ൻ വാ​​ഹ​​ന വി​​പ​​ണി​​യി​​ൽ എ​​ത്തി​​യ​​ത്.


മി​​ഡ് സൈ​​സ് എ​​സ്‌യു​​വി വി​​ഭാ​​ഗ​​ത്തി​​ൽ ക്രെ​​റ്റ മ​​ത്സ​​രി​​ക്കു​​ന്ന​​ത് മാ​​രു​​തി സു​​സു​​ക്കി ഗ്രാ​​ൻ​​ഡ് വി​​റ്റാ​​ര, കി​​യ സെ​​ൽ​​റ്റോ​​സ്, ടാ​​റ്റ ക​​ർ​​വ്, ടൊ​​യോ​​ട്ട അ​​ർ​​ബ​​ൻ ക്രൂ​​യി​​സ​​ർ ഹൈ​​റൈ​​ഡ​​ർ, ഹോ​​ണ്ട എ​​ലി​​വേ​​റ്റ്, സ്കോ​​ഡ കു​​ഷാ​​ഖ്, ഫോ​​ക്സ് വാ​​ഗ​​ണ്‍ ടൈ​​ഗ​​ണ്‍, എം​​ജി ആ​​സ്റ്റ​​ർ എ​​ന്നി​​വ​​യു​​മാ​​യാ​​ണ്.
ക്രെ​​റ്റ പെ​​ട്രോ​​ൾ, ഡീ​​സ​​ൽ വി​​ഭാ​​ഗ​​ത്തി​​ലും ഇ​​ല​​ക്ട്രി​​ക് വാ​​ഹ​​ന​​മാ​​യും ല​​ഭി​​ക്കു​​ന്ന​​താ​​ണ്.

Latest News

Corehub Up