x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​രാ​മൗ​ണ്ട്-​വാ​ർ​ണ​ർ ബ്ര​ദേ​ഴ്സ് ല​യ​നം; യുഎസ് സം​സ്ഥാ​ന​ങ്ങ​ൾ നി​യ​മ​ന​ട​പ​ടി​ക്ക്

വെബ്ഡെസ്ക്
Published: July 14, 2026 10:32 PM IST | Updated: July 14, 2026 10:32 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​യോ​ർ​ക്ക്: പാ​രാ​മൗ​ണ്ടും വാ​ർ​ണ​ർ ബ്ര​ദേ​ഴ്സും ത​മ്മി​ലു​ള്ള ല​യ​നം ത​ട​യാ​ൻ യു​എ​സി​ലെ 12 സം​സ്ഥാ​ന​ങ്ങ​ൾ ഒ​ന്നി​ച്ചു.

ഹോ​ളി​വു​ഡ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മാ​ധ്യ​മ ല​യ​നം കു​ത്ത​ക സൃ​ഷ്ടി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​തി​ലൂ​ടെ മ​ത്സ​രസാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​മെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ചെലവ് വർധിക്കുന്നതി​ന് കാ​ര​ണ​മാ​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് സം​സ്ഥാ​ന​ങ്ങ​ൾ നി​യ​മ​ന​ട​പ​ടി ന​ട​ത്തു​ന്ന​ത്.

പാ​രാ​മൗ​ണ്ടി​ന്‍റെ​യും വാ​ർ​ണ​ർ ബ്ര​ദേ​ഴ്സി​ന്‍റെ​യും ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സു​ക​ളും പ്രൊ​ഡ​ക്‌ഷ​ൻ സ്റ്റു​ഡി​യോ​ക​ളും സ്ഥി​തി​ചെ​യ്യു​ന്ന ക​ലി​ഫോ​ർ​ണി​യ​യു​ടെ നേ​തൃ​ത്വ​ത്തിലാ​ണ് കേ​സ് ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്. പാ​രാ​മൗ​ണ്ട് 110 ബി​ല്യ​ണ്‍ ഡോ​ള​റി​നാ​ണ് വാ​ർ​ണ​ർ ബ്ര​ദേ​ഴ്സ് ഡി​സ്ക​വ​റി​യെ ഏ​റ്റെ​ടു​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

ആ​ന്‍റി​ട്ര​സ്റ്റ് (കു​ത്ത​ക​വി​രു​ദ്ധ) നി​യ​മ​വ്യ​വ​ഹാ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തി​നോ​ടൊ​പ്പം ത​ന്നെ, ഈ ​ല​യ​നം ഉ​ട​ന​ടി ത​ട​യു​ന്ന​തി​നാ​യി ഒ​രു പ്രാ​ഥ​മി​ക നി​രോ​ധ​ന ഉ​ത്ത​ര​വി​നും അ​വ​ർ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.

ഈ ​ഇ​ട​പാ​ട് തി​യ​റ്റ​റു​ക​ൾ​ക്കും ടെ​ലി​വി​ഷ​ൻ വി​ത​ര​ണ​ക്കാ​ർ​ക്കും ദോ​ഷം ചെ​യ്യു​മെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ചെ​ല​വ് വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​തു​പോ​ലെ ത​ന്നെ ജീ​വ​ന​ക്കാ​രു​ടെ വേ​ത​ന​ത്തി​ൽ കു​റ​വു​ണ്ടാ​ക്കു​മെ​ന്നും ന്യൂ​യോ​ർ​ക്ക്, അ​രി​സോ​ണ, മി​ന​സോ​ട്ട ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ വാ​ദി​ച്ചു.

Tags : Paramount WarnerBros. merger US regulatory Business Entrepreneur Startup Market Money Commodity Economy MarketWatch TradePolicy Growth Sales Finance ECommerce Budgeting SavingMoney Stocks RealEstate Investment Income Funds

Recent News

Corehub Up