x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ​ക്ക് മാ​ന്യ​മാ​യ വേ​ത​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഐ​എം​എ

വെബ് ഡെസ്ക്
Published: June 28, 2026 06:39 AM IST | Updated: June 28, 2026 06:39 AM IST

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന വേ​ത​നം തി​ക​ച്ചും അ​പ​ര്യാ​പ്ത​വും നി​രാ​ശാ​ജ​ന​ക​വു​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ കേ​ര​ള ഘ​ട​കം. രാ​ജ്യ​ത്തെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ​തും ഏ​റ്റ​വും ക​ഠി​ന​വു​മാ​യ പ്ര​ഫ​ഷ​ണ​ൽ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി രോ​ഗി​ക​ളു​ടെ ജീ​വ​ൻ നേ​രി​ട്ട് കൈ​കാ​ര്യം ചെ​യ്യു​ന്ന യു​വ​ഡോ​ക്ട​ർ​മാ​ർ​ക്ക് ല​ഭി​ക്കു​ന്ന പ്ര​തി​ഫ​ലം അ​വ​രു​ടെ യോ​ഗ്യ​ത​യോ​ടു നീ​തി പു​ല​ർ​ത്തു​ന്ന​ത​ല്ല.

സ​മീ​പ​കാ​ല​ത്ത് തൃ​ശൂ​ർ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് പ്ര​സി​ദ്ധീ​ക​രി​ച്ച വി​ജ്ഞാ​പ​ന​ത്തി​ൽ എം​ബി​ബി​എ​സ് യോ​ഗ്യ​ത​യു​ള്ള ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ​ക്ക് പ്ര​തി​മാ​സം 42,000 രൂ​പ മാ​ത്ര​മാ​ണ് വേ​ത​ന​മാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

അ​ഞ്ച​ര വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​വും നി​ർ​ബ​ന്ധി​ത പ​രി​ശീ​ല​ന​വും പൂ​ർ​ത്തി​യാ​ക്കി അ​ടി​യ​ന്ത​ര ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളി​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ക​യും മെ​ഡി​ക്കോ​ലീ​ഗ​ൽ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ വ​ഹി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു ഡോ​ക്ട​ർ​ക്ക് കു​റ​ഞ്ഞ വേ​ത​നം ന​ൽ​കു​ന്ന​ത് തീ​ർ​ത്തും അ​ന്യാ​യ​മാ​ണെ​ന്നും ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​എം.​എ​ൻ. മേ​നോ​നും സെ​ക്ര​ട്ട​റി ഡോ. ​റോ​യ് ആ​ർ. ച​ന്ദ്ര​നും അ​റി​യി​ച്ചു.

Tags : IMA decent salary junior doctors

Recent News

Corehub Up