x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഘാ​ന​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് ക്രൊ​യേ​ഷ്യ

സ്പോർട്സ് ഡെസ്ക്
Published: June 28, 2026 07:38 AM IST | Updated: June 28, 2026 07:38 AM IST

ഘാന - ക്രൊയേഷ്യ മത്സരത്തിൽനിന്ന്

ഫി​ലാ​ഡ​ൽ​ഫി​യ: ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​രാ​യ ഘാ​ന​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് ക്രൊ​യേ​ഷ്യ. ഫി​ലാ​ഡ​ൽ​ഫി​യ സ്റ്റേ​ഡി​യ​ത്തി​ൽ ആ​വ​സാ​നം വ​രെ പൊ​രു​തി​യ ശേ​ഷ​മാ​ണ് ഘാ​ന കീ​ഴ​ട​ങ്ങി​യ​ത്. ജ​യ​ത്തോ​ടെ ക്രൊ​യേ​ഷ്യ നോ​ക്കൗ​ട്ട് (റൗ​ണ്ട് ഓ​ഫ് 32) ഘ​ട്ട​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി.
ക്രൊ​യേ​ഷ്യ​ക്കാ​യി യു​വ​താ​രം പീ​റ്റ​ർ സു​സി​ച്ച്, നി​കോ​ള വ്ലാ​സി​ച്ച് എ​ന്നി​വ​ർ സ്കോ​ർ ചെ​യ്ത​പ്പോ​ൾ ഡെ​റി​ക് ലു​ക്കാ​സെ​ൻ ആ​ണ് ഘാ​ന​യു​ടെ ആ​ശ്വാ​സ ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

ഈ ​വി​ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് എ​ൽ-​ൽ നി​ന്ന് ആ​റ് പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ക്രൊ​യേ​ഷ്യ പ്രീ-​ക്വാ​ർ​ട്ട​റി​ലേ​ക്ക് മു​ന്നേ​റി​യ​ത്. ഇ​തേ ഗ്രൂ​പ്പി​ൽ നി​ന്ന് ഇം​ഗ്ല​ണ്ട് ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യി നേ​ര​ത്തെ യോ​ഗ്യ​ത ഉ​റ​പ്പാ​ക്കി​യി​രു​ന്നു. തോ​റ്റെ​ങ്കി​ലും മി​ക​ച്ച മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി ഘാ​ന​യും നോ​ക്കൗ​ട്ടി​ൽ ഇ​ടം​പി​ടി​ച്ചു.

Tags : Croatia Ghana football

Recent News

Corehub Up