x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ന​സ്വേ​ല​യി​ലെ ഇ​ര​ട്ട ഭൂ​ച​ല​നം; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,430 ആ​യി ഉ​യ​ർ​ന്നു

വെബ് ഡെസ്ക്
Published: June 28, 2026 05:04 AM IST | Updated: June 28, 2026 05:04 AM IST

പ്രതീകാത്മക ചിത്രം

കാ​ര​ക്കാ​സ്: വെ​ന​സ്വേ​ല​യി​ലെ ഇ​ര​ട്ട ഭൂ​ച​ല​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,430 ആ​യി ഉ​യ​ർ​ന്ന​താ​യി ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം. ദു​ര​ന്ത​ത്തി​ൽ 3,200ല​ധി​കം ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും 3,100-ല​ധി​കം ആ​ളു​ക​ൾ ഭ​വ​ന​ര​ഹി​ത​രാ​കു​ക​യും ചെ​യ്ത​താ​യി വെ​നി​സ്വേ​ല​ൻ നാ​ഷ​ണ​ൽ അ​സം​ബ്ലി പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് റോ​ഡ്രി​ഗ​സ് അ​റി​യി​ച്ചു.

50,000ത്തി​ല​ധി​കം ആ​ളു​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യും വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച വെ​ന​സ്വേ​ല​യി​ൽ വെ​റും 39 സെ​ക്ക​ൻ​ഡു​ക​ളു​ടെ ഇ​ട​വേ​ള​യി​ലാ​ണ് 7.2, 7.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ര​ണ്ട് ശ​ക്ത​മാ​യ ഭൂ​ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഒ​രു നൂ​റ്റാ​ണ്ടി​നി​ട​യി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ ഭൂ​ച​ല​ന​ങ്ങ​ളാ​ണി​ത്.

ത​ല​സ്ഥാ​ന​മാ​യ കാ​ര​ക്കാ​സ്, തീ​ര​ദേ​ശ മേ​ഖ​ല​യാ​യ ലാ ​ഗ്വൈ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഭൂ​ച​ല​നം ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച​ത്. നൂ​റു​ക​ണ​ക്കി​ന് കെ​ട്ടി​ട​ങ്ങ​ളാ​ണ് ഇ​വി​ടെ ത​ക​ർ​ന്ന​ടി​ഞ്ഞ​ത്. അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​ർ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. വെ​നി​സ്വേ​ല​യി​ൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ദു​ര​ന്ത​ത്തി​ന്‍റെ വ്യാ​പ്തി ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള 17 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 1,600ഓ​ളം അ​ന്താ​രാ​ഷ്ട്ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ നി​ല​വി​ൽ വെ​നി​സ്വേ​ല​യി​ൽ എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ണ്ട്. ഇ​ന്ത്യ സ​ഹാ​യ​ഹ​സ്ത​വു​മാ​യി 'ഓ​പ്പ​റേ​ഷ​ൻ അ​മി​സ്താ​ദ്' ആ​രം​ഭി​ക്കു​ക​യും ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളും മെ​ഡി​ക്ക​ൽ സ​ഹാ​യ​വും രാ​ജ്യ​ത്തേ​ക്ക് അ​യ​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​തി​നാ​ൽ പ​ല കു​ടും​ബ​ങ്ങ​ളും തെ​രു​വു​ക​ളി​ലും കാ​റു​ക​ളി​ലു​മാ​ണ് രാ​ത്രി​ക​ൾ ക​ഴി​ച്ചു​കൂ​ട്ടു​ന്ന​ത്. ഭൂ​ച​ല​നം മൂ​ലം ഏ​ക​ദേ​ശം 6.7 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ നേ​രി​ട്ടു​ള്ള സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​യ​താ​യാ​ണ് ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​വ​ശി​ഷ്ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്യു​ന്ന​തോ​ടെ മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ ഭ​യ​പ്പെ​ടു​ന്ന​ത്.

Tags : earthquakes Venezuela Death

Recent News

Corehub Up