x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ഡോ​ക്ട​ർ​മാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്തി​ല്ല

ടി.​​​എം. ജ​​​യിം​​​സ്
Published: May 15, 2026 12:22 AM IST | Updated: May 15, 2026 12:22 AM IST

ക​​​ൽ​​​പ്പ​​​റ്റ: സം​​​സ്ഥാ​​​ത്ത് മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ൽ സേ​​​വ​​​നം ചെ​​​യ്യു​​​ന്ന ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം ത​​​ത്കാ​​​ലം 56 വ​​​യ​​​സാ​​​യി തു​​​ട​​​രും.

ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ലേ​​​തു​​​പോ​​​ലെ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം 60 വ​​​യ​​​സാ​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​ജ​​​ൻ ഗ്രേ​​​ഡ് 2 റാ​​​ങ്ക് ഹോ​​​ൾ​​​ഡ​​​ർ ഡോ. ​​​കെ​​​സി​​​യ മ​​​റി​​​യം വ​​​ർ​​​ഗീ​​​സ് ഫ​​​യ​​​ൽ ചെ​​​യ്ത ഹ​​​ർ​​​ജി​​​യി​​​ൽ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ൽ 2026 മാ​​​ർ​​​ച്ചി​​​ൽ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വ് മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പ് ന​​​ട​​​പ്പാ​​​ക്കി.

ഡോ. ​​​കെ​​​സി​​​യ മ​​​റി​​​യ​​​ത്തി​​​ന്‍റെ ഹ​​​ർ​​​ജി​​​യി​​​ൽ ഉ​​​ചി​​​ത​​​മാ​​​യ ഉ​​​ത്ത​​​ര​​​വ് മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തി​​​ന് ട്രൈ​​​ബ്യൂ​​​ണ​​​ൽ സ​​​ർ​​​ക്കാ​​​രി​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം ഉ​​​യ​​​ർ​​​ത്ത​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​യ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​നം ആ​​​വ​​​ശ്യ​​​മാ​​​യ വി​​​ഷ​​​യ​​​മാ​​​ണെ​​​ന്നും നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം ഉ​​​യ​​​ർ​​​ത്താ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും നി​​​രീ​​​ക്ഷി​​​ച്ചും ഹ​​​ർ​​​ജി​​​ക്കാ​​​രി​​​ക്ക് മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യു​​​മാ​​​ണ് ട്രൈ​​​ബ്യൂ​​​ണ​​​ൽ ഉ​​​ത്ത​​​ര​​​വ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​ക്കി​​​യ​​​ത്.

പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം 60 വ​​​യ​​​സാ​​​ക്കു​​​ന്ന​​​തി​​​നു ഡോ​​​ക്ട​​​ർ​​​മാ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച നി​​​വേ​​​ദ​​​ന​​​ങ്ങ​​​ളും ഇ​​​തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​കും​​​വ​​​രെ സേ​​​വ​​​ന​​​കാ​​​ലം ദീ​​​ർ​​​ഘി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന അ​​​പേ​​​ക്ഷ​​​യും സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു ഡോ. ​​​കെ​​​സി​​​യ മ​​​റി​​​യ​​​ത്തി​​​ന്‍റെ ഹ​​​ർ​​​ജി.

പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത് വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​ജ​​​ൻ റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് നി​​​യ​​​മ​​​നം ല​​​ഭി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​ത്തെ ബാ​​​ധി​​​ക്കു​​​മെ​​​ന്നും അ​​​തി​​​നാ​​​ൽ ഉ​​​ദ്യ​​​മ​​​ത്തി​​​ൽ​​​നി​​​ന്നു സ​​​ർ​​​ക്കാ​​​ർ പി​​​ന്തി​​​രി​​​യ​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഹ​​​ർ​​​ജി​​​യി​​​ലെ ആ​​​വ​​​ശ്യം.

പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം ഉ​​​യ​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​ന് മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ ഡ​​​യ​​​റ​​​ക്ട​​​ർ 10 അം​​​ഗ സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. സ​​​മി​​​തി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​രം മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​വ​​​ശ്യ​​​മാ​​​യ ശി​​​പാ​​​ർ​​​ശ സ​​​ർ​​​ക്കാ​​​രി​​​ന് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു.

വ​​​രു​​​ന്ന നാ​​​ല് വ​​​ർ​​​ഷ​​​ത്തെ ക​​​ണ​​​ക്കെ​​​ടു​​​ത്താ​​​ൽ നി​​​ല​​​വി​​​ലെ പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യ​​​ത്തി​​​ൽ വി​​​ര​​​മി​​​ക്കു​​​ന്ന വെ​​​റ്റ​​​റി​​​ന​​​റി ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ എ​​​ണ്ണം 343 ആ​​​ണ്. ഇ​​​ത്ര​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് വി​​​ര​​​മി​​​ക്ക​​​ൽ ആ​​​നു​​​കൂ​​​ല്യം 36,83,40,000 കോ​​​ടി രൂ​​​പ​​​യാ​​​ണ്.

അ​​​ടു​​​ത്ത നാ​​​ലു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ 800 വെ​​​റ്റ​​​റി​​​ന​​​റി ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ങ്കി​​​ലും പി​​​എ​​​സ്‌​​​സി മു​​​ഖേ​​​ന പ്ര​​​തീ​​​ക്ഷി​​​ക്കാ​​​വു​​​ന്ന നി​​​യ​​​മ​​​നം 130 മാ​​​ത്ര​​​മാ​​​ണ്. റെ​​​ഗു​​​ല​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല​​​ല്ലാ​​​തെ മൊ​​​ബൈ​​​ൽ വെ​​​റ്റ​​​റി​​​ന​​​റി യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലും രാ​​​ത്രി​​​കാ​​​ല വെ​​​റ്റ​​​റി​​​ന​​​റി സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി 172 പേ​​​ർ​​​ക്ക് കു​​​ടി നി​​​യ​​​മ​​​നം ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യും.

എ​ൻ​പി​എ​സ് (നാ​ഷ​ണ​ൽ പെ​ൻ​ഷ​ൻ സ്കീം) ​തെ​ര​ഞ്ഞെ​ടു​ത്ത മൃ​ഗ​ഡോ​ക്ട​ർ​മാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം 60 വ​യ​സാ​യ​തി​നാ​ൽ 10 വ​ർ​ഷ​ത്തി​നു​ശേ​ഷം നാ​ലു വ​ർ​ഷ​ത്തെ നി​യ​മ​നം ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​പ്പെ​ടാം.
പു​​​തി​​​യ ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ സ്വ​​​കാ​​​ര്യ വെ​​​റ്റ​​​റി​​​ന​​​റി ക്ലി​​​നി​​​ക്കു​​​ക​​​ളി​​​ലാ​​​ണ് ജോ​​​ലി ചെ​​​യ്യു​​​ന്ന​​​ത്.

വെ​​​റ്റ​​​റി​​​ന​​​റി ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ വി​​​ര​​​മി​​​ക്ക​​​ൽ പ്രാ​​​യം ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത് സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റി​​​ന് ഭാ​​​ര​​​മാ​​​കി​​​ല്ല. 56 വ​​​യ​​​സി​​​ൽ വി​​​ര​​​മി​​​ക്കു​​​ന്ന ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ ആ​​​നു​​​കൂല്യ​​​ങ്ങ​​​ൾ മാ​​​റ്റി​​​വ​​​യ്ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യു​​​ടെ അ​​​ടി​​​യ​​​ന്ത​​​ര സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത സ​​​ർ​​​ക്കാ​​​രി​​​ന് ഒ​​​ഴി​​​വാ​​​ക്കാം എ​​​ന്നി​​​രി​​​ക്കേ വ​​​കു​​​പ്പി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം 60 വ​​​യ​​​സാ​​​യി ഉ​​​യ​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും ഡ​​​യ​​​റ​​​ക്ട​​​ർ ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​രു​​​ന്നു.

Tags : animal protection department retirement doctors retirement age

Recent News

Corehub Up