x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രു​ന്ന് കു​റി​പ്പ​ടി​യി​ലെ അ​വ്യ​ക്ത​ത: ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍


Published: April 22, 2026 03:24 AM IST | Updated: April 22, 2026 03:24 AM IST

കോ​ഴി​ക്കോ​ട്: വ്യ​ക്ത​വും വാ​യി​ക്കാ​ൻ ക​ഴി​യു​ന്ന​തു​മാ​യ മ​രു​ന്നി​ന്‍റെ കു​റി​പ്പ​ടി ന​ൽ​കു​ന്ന​തി​നാ​യി ഡോ​ക്ട​ർ​മാ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കു നി​ർ​ദേ​ശം ന​ൽ​കി. മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചെ​റൂ​പ്പ ഹെ​ൽ​ത്ത് യൂ​ണി​റ്റി​ൽ വ്യ​ക്ത​മ​ല്ലാ​ത്ത കു​റി​പ്പ​ടി കാ​ര​ണം മ​രു​ന്ന് മാ​റി ന​ൽ​കി വ​യോ​ധി​ക​ൻ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.

ര​ക്ത​സ​മ്മ​ര്‍​ദ​ത്തി​നു​ള്ള CILNIDIPINE 10 mg എ​ന്ന മ​രു​ന്നി​നു പ​ക​രം GLIMEPRIRIDE എ​ന്ന മ​രു​ന്നാ​ണു ന​ൽ​കി​യ​ത്. ഡോ​ക്ട​റു​ടെ കു​റി​പ്പി​ലെ അ​വ്യ​ക്ത​ത​യാ​ണ് മ​രു​ന്ന് മാ​റി ന​ൽ​കാ​ൻ കാ​ര​ണം. സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ഡി​എം​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ​ഗ്ധ സ​മി​തി രൂ​പ​വ​ത്ക​രി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ഉ​ചി​ത​മാ​യ വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

Tags : drug prescription doctors guidelines Government Human Rights Commission

Recent News

Corehub Up