കൊച്ചി: കൂത്താട്ടുകുളം താമരക്കാട് പ്രദേശത്ത് പ്രവർത്തിക്കുന്ന തടിമില്ലിലെ തൊഴിലാളിക്ക് സൂര്യാതപമേറ്റു. ഒഡീഷ സ്വദേശിയായ പാണ്ഡവ ബൈര (27)യ്ക്കാണ് സൂര്യാതപമേറ്റത്. ബൈരയുടെ ഇരു കൈകളിലും കഴുത്തിലും ആണ് സൂര്യാതപമേറ്റ് പൊളളിയത്.
ഇരു കൈത്തണ്ടകളിലും വലിയ കുമിളകളായി തൊലി വീർത്തു പൊങ്ങിയ നിലയിലാണ്. വ്യാഴാഴ്ച ഉച്ചയോടെ ഇയാളെ കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ തനിക്ക് ഉണ്ടായത് സൂര്യാതപമല്ല, പൊടികൊണ്ടുള്ള അലർജിയാണ് എന്നാണ് പരിക്കേറ്റ തൊഴിലാളിയുടെ വിശദീകരണം. എന്നാൽ ഇത് സൂര്യാതപം മൂലമുള്ള പൊള്ളലാണെന്നാണ് കൂത്താട്ടുകുളം സിഎച്ച്സിയിലെ ഡോക്ടർമാരുടെ വിലയിരുത്തൽ.
Tags : sunburn odisha native koothattukulam doctors