കൊല്ലം: കൊല്ലം പോരുവഴിയില് 10 വയസുകാരനു സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറിയില് ജിബി കവിത ദമ്പതികളുടെ മകന് ദേവനന്ദിനാണ് ഇന്നലെ സൂര്യാതപമേറ്റത്. കൈയ്ക്കും തോളിനും അടക്കം പൊള്ളലേറ്റു.
കുട്ടിയെ സമീപത്തെ ആശുപത്രിയില് എത്തിച്ചു ചികിത്സ നല്കി.ഇന്നലെ പുറത്ത് കളിച്ചുകൊണ്ടിരിക്കവേയാണ് സംഭവമുണ്ടായത്. കൈയ്ക്കും തോളിനും താടിയുടെ ഭാഗത്തുമാണ് പൊള്ളലേറ്റിരിക്കുന്നത്. തോളിന്റെ ഭാഗത്താണ് കൂടുതല് പൊള്ളലേറ്റത്.