x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം: സം​ര​ക്ഷി​ത മേ​ഖ​ല​ക​ളി​ൽ പ്ര​വേ​ശ​ന ഫീ​സ് ഒ​ഴി​വാ​ക്കി

വെബ് ഡെസ്ക്
Published: September 30, 2026 07:52 PM IST | Updated: September 30, 2026 07:52 PM IST

പ്രതീകാത്മക ചിത്രം

 തി​രു​വ​ന​ന്ത​പു​രം: വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ സം​ര​ക്ഷി​ത മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ പ്ര​വേ​ശ​ന ഫീ​സ് ഒ​ഴി​വാ​ക്കി. ഒ​ക്ടോ​ബ​ർ ര​ണ്ടു മു​ത​ൽ എ​ട്ടു വ​രെ സം​സ്ഥാ​ന​ത്തെ ദേ​ശീ​യോ​ദ്യാ​ന​ങ്ങ​ൾ, ക​ടു​വാ സ​ങ്കേ​ത​ങ്ങ​ൾ, വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​വേ​ശ​ന ഫീ​സ് ഒ​ഴി​വാ​ക്കി​യ​ത്.

പ്ര​കൃ​തി​യെ​യും വ​ന്യ​ജീ​വി​ക​ളെ​യും അ​ടു​ത്ത​റി​യാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ആ​നു​കൂ​ല്യം. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ എ​ത്തി​ക്കാ​നും പ്ര​കൃ​തി​സ്നേ​ഹം വ​ള​ർ​ത്താ​നും വാ​രാ​ഘോ​ഷം സ​ഹാ​യി​ക്കും.

ഇ​തി​നു​പു​റ​മെ വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം 2026-ലെ ​മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​ലെ പ​ര​മാ​വ​ധി അ​ഞ്ച് പേ​ർ​ക്കും ഒ​ക്ടോ​ബ​ർ എ​ട്ടു മു​ത​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് സം​ര​ക്ഷി​ത മേ​ഖ​ല​ക​ളി​ൽ പ്ര​വേ​ശ​ന ഫീ​സ് ഉ​ണ്ടാ​യി​രി​ക്കി​ല്ല.

Tags : WildlifeWeek WildlifeConservation ProtectedAreas NationalParks Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up