Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stranded

മലയാളി പർവതാരോഹക നേപ്പാൾ മലനിരകളിൽ കുടുങ്ങി

തിരുവല്ല: മലയാളി പർവതാരോഹക നേപ്പാളിലെ മലനിരകളിൽ കുടുങ്ങി. തിരുവല്ല സ്വദേശി സീന സാറ മജ്നു യാത്രക്കിടയിലെ അപകട വിവരം സമൂഹമാധ്യമത്തിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്.

തിരുവല്ലയിലെ നാഷണൽ കോളജിന്‍റെ ഡയറക്ടർ കൂടിയാണ് സാറ. നേപ്പാളിൽ സമു​ദ്രനിരപ്പിൽ നിന്ന്​ 6119 അടി ഉയരത്തിലുളള ലൊബൂചെ കൊടുമുടിയിലേക്കായിരുന്നു യാത്ര. ഏഴാം ദിവസം ഇവിടെ എത്തിയ ശേഷം ഇറങ്ങുന്നതിനിടെയാണ്​ അപകടമുണ്ടായത്​. അബദ്ധത്തിൽ താഴേക്ക്​ വീഴുകയായിരുന്നു. വീഴ്ച മൂലം തന്‍റെ കൈയ്ക്കു ക്ഷതമേറ്റിട്ടുണ്ടെന്നും വേദനയുണ്ടെന്നും പറഞ്ഞു.

മുമ്പും ഇവർ ​ലൊബൂച്ച കയറിയിട്ടുള്ളതാണ്​. അപകട വിവരം അറിഞ്ഞതിനു പിന്നാലെ ഭർത്താവ് മജ്​നു എം. രാജൻ സീനയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ അഭ്യർഥിച്ചതായും മജ്നു പറഞ്ഞു.
‌
സഹായം തേടി ബിജെപി നേതാവ് അനൂപ് ആന്‍റണി നേപ്പാളിലെ ഇന്ത്യൻ എംബസിയുമായി ബന്​ധപ്പെട്ടു. വിഷയം വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായും അനൂപ്​ ആന്‍റണി അറിയിച്ചു.

International

ആ​ശ്വാ​സം; സൗ​ദി​യി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്ക് പി​ഴ​യി​ല്ലാ​തെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ അ​നു​മ​തി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ കു​ടു​ങ്ങി​പ്പോ​യ സ​ന്ദ​ര്‍​ശ​ക വി​സ​ക്കാ​ര്‍​ക്കും ഉം​റ തീ​ർ​ഥാ​ട​ക​ര്‍​ക്കും പി​ഴ​യി​ല്ലാ​തെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ അ​നു​മ​തി ന​ൽ​കി സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.

മേ​ഖ​ല​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ഭ​ര​ണ​കൂ​ടം ന​ല്‍​കി​യ പ്ര​ത്യേ​ക നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ഏ​പ്രി​ല്‍ 18ന​കം ഈ ​ആ​നു​കൂ​ല്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മ​ട​ങ്ങാ​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

2026 ഫെ​ബ്രു​വ​രി 25 മു​ത​ല്‍ വീ​സ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​വ​ര്‍​ക്കാ​ണ് ഈ ​ഇ​ള​വു​ക​ള്‍ ബാ​ധ​കം. ഫാ​മി​ലി വി​സി​റ്റ് വി​സ ഉ​ള്‍​പ്പെ​ടെ എ​ല്ലാ​ത്ത​രം സ​ന്ദ​ര്‍​ശ​ക വി​സ​ക​ള്‍​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്. കൂ​ടാ​തെ ഉം​റ വി​സ, ട്രാ​ന്‍​സി​റ്റ് വി​സ, ഫൈ​ന​ല്‍ എ​ക്‌​സി​റ്റി​ലു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്കും ഇ​തി​ന്‍റെ ഗു​ണം ല​ഭി​ക്കും.

ഇ​ത്ത​ര​ക്കാ​ര്‍​ക്ക് യാ​തൊ​രു​വി​ധ പി​ഴ​യോ അ​ധി​ക ഫീ​സോ ന​ല്‍​കാ​തെ ത​ന്നെ രാ​ജ്യ​ത്തെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി നേ​രി​ട്ട് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാം. ഇ​തി​നാ​യി വീ​സ പു​തു​ക്കേ​ണ്ട​തി​ല്ല. പാ​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സു​ക​ളി​ലോ മ​റ്റ് മ​ന്ത്രാ​ല​യ​ങ്ങ​ളി​ലോ മു​ന്‍​കൂ​ട്ടി അ​നു​മ​തി തേ​ടി പോ​കേ​ണ്ട​തി​ല്ല. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ഇ​മി​ഗ്രേ​ഷ​ന്‍ കൗ​ണ്ട​റു​ക​ളി​ല്‍ വ​ച്ച് ത​ന്നെ ന​ട​പ​ടി​ക​ള്‍ ല​ളി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാം.

എ​ന്നാ​ല്‍ 2026 ഏ​പ്രി​ല്‍ 18ന​കം മ​ട​ങ്ങാ​ത്ത​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

International

ഇന്ത്യൻ എൽപിജി കപ്പൽ കുടുങ്ങി; ത​ല​യ്ക്കു മു​ക​ളി​ലൂ​ടെ മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും

മും​ബൈ: അ​മേ​രി​ക്ക-​ഇ​സ്രയേ​ൽ സ​ഖ്യ​വും ഇറാനും ത​മ്മി​ലു​ള്ള യു​ദ്ധം രൂക്ഷമായിത്തുടരുന്നതിനിടെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​നു സ​മീ​പം 34 ജീ​വ​ന​ക്കാ​രു​മാ​യി ഇ​ന്ത്യ​ൻ എ​ൽ​പി​ജി ക​പ്പ​ൽ കു​ടു​ങ്ങി​. ക്യാ​പ്റ്റ​ൻ വീ​രേ​ന്ദ്ര വി​ശ്വ​ക​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ​കൂ​റ്റ​ൻ ടാ​ങ്ക​റി​ൽ 36 ല​ക്ഷം ഗാ​ർ​ഹി​ക സി​ലി​ണ്ട​റു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പാ​ച​ക​വാ​ത​ക​മാ​ണു​ള്ള​ത്. മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ക​പ്പ​ലി​നു മു​ക​ളി​ലൂ​ടെ നി​ര​ന്ത​രം പ​റ​ക്കു​ന്ന​തു ജീ​വ​ന​ക്കാ​രെ ക​ടു​ത്ത ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

കു​വൈ​റ്റി​ലെ മി​ന അ​ൽ അ​ഹ​മ്മ​ദിയിൽനിന്ന് ഗു​ജ​റാ​ത്തി​ലെ ദീ​ൻ​ദ​യാ​ൽ ക​ണ്ട്‌ല തു​റ​മു​ഖ​ത്തേ​ക്കു പു​റ​പ്പെ​ട്ട​താ​ണ് ക​പ്പ​ൽ. ഫെ​ബ്രു​വ​രി 28 മു​ത​ൽ ​സ​മു​ദ്ര​പാ​ത​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നു ക​പ്പ​ലി​നു യാ​ത്ര തു​ട​രാ​നാ​യി​ട്ടി​ല്ല. നി​ല​വി​ൽ യു​എ​ഇ​യ്ക്കു സ​മീ​പ​മു​ള്ള മി​ന സ​ഖ​ർ തു​റ​മു​ഖ മേ​ഖ​ല​യി​ൽ ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ക​യാ​ണ് ക​പ്പ​ൽ. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ സു​ര​ക്ഷാ അ​ക​മ്പ​ടി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ത​ങ്ങ​ൾ​ക്കു സു​ര​ക്ഷി​ത​മാ​യി മ​ട​ങ്ങാ​ൻ ക​ഴി​യൂ എന്നു ക്യാ​പ്റ്റ​ൻ വി​ശ്വ​ക​ർ​മ സ​ന്ദേ​ശ​ത്തി​ലൂ​ടെ അ​റി​യി​ച്ചു.
"മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ഞ​ങ്ങ​ളു​ടെ തലയ്ക്കുമുകളിലൂടെയാണു പാ​യു​ന്ന​ത്. എ​ങ്ങും സൈ​റ​ൺ മു​ഴ​ങ്ങു​ന്നു. ഏ​തു നി​മി​ഷ​വും എ​ന്തും സം​ഭ​വി​ക്കാം എ​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഞ​ങ്ങ​ൾ...' ക്യാ​പ്റ്റ​ൻ അ​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.
ക​പ്പ​ലി​ൽ 60 ദി​വ​സ​ത്തേ​ക്കു​ള്ള അവശ്യസാധനങ്ങൾ മാത്രമാണുള്ളത്. ഇന്‍റ​ർ​നെ​റ്റ് ഇ​ല്ലാ​ത്ത​തി​നാ​ൽ നാ​ട്ടി​ലെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും കപ്പൽ ജീവനക്കാർക്കു സാ​ധിക്കാത്ത സാഹചര്യമാണുള്ളത്.

International

കറാച്ചി വിമാനത്താവളത്തിൽ മലയാളികൾ കുടുങ്ങി

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ മൂന്ന് മലയാളികൾ കുടുങ്ങി. പാലക്കാട് സ്വദേശികളായ കൃഷ്ണദാസ്, ഭാര്യ ഡോ. രശ്മി മേനോൻ, മകൾ സ്മൃതി മേനോൻ എന്നിവരാണ് കറാച്ചിയിൽ കുടുങ്ങിയിരിക്കുന്നത്. അസർബൈജാനിൽനിന്നും എയർ അറേബ്യ വിമാനത്തിൽ കുവൈറ്റിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

യുദ്ധ സാഹചര്യത്തെ തുടർന്നു ഇവർ സഞ്ചരിച്ച വിമാനം അടിയന്തരമായി കറാച്ചിയിൽ ഇറക്കുകയായിരുന്നു. മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യൻ പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചതായി നോർക്ക റൂട്ട്സ് അറിയിച്ചു. നോർക്ക റൂട്ട്സ് വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടു. കൊളംബോ വഴി ഇവരെ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം.

National

ആകാശം അശാന്തം! വിമാനങ്ങൾ റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ

തിരുവനന്തപുരം: പശ്ചിമേഷ്യ സംഘർഷ ഭരിതമായതോടെ വ്യോമഗതാഗതവും തടസപ്പെട്ടു. മേഖലയിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി എയർ ഇന്ത്യ മിഡിൽ ഈസ്റ്റിലേക്കുള്ള തങ്ങളുടെ എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് എയർ ഇന്ത്യ അറിയിച്ചു. സംഘർഷത്തെത്തുടർന്ന് യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതാണ് സർവീസുകളെ ബാധിക്കാൻ പ്രധാന കാരണം.

തിരുവനന്തപുരത്തുനിന്ന് ഗൾഫ് മേഖലയിലേക്കു പോകേണ്ടിയിരുന്ന 12 വിമാനങ്ങളുടെ യാത്ര റദ്ദാക്കി. യുഎഇ, ഖത്തർ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങൾ വ്യോമപാത അടച്ചതോടെ പല വിമാന സർവീസുകളും റദ്ദാക്കി.

തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള ഒട്ടേറെ വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ വിമാനത്തിന്‍റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

തിരുവനന്തപുരത്തുനിന്നു ദുബായി, അബുദാബി, ദമാം, ദോഹ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്, എയർ അറേബ്യ, ഇത്തിഹാദ്, എമിറേറ്റ്സ് എന്നിവയുടെ 12 സർവീസുകളാണ് റദ്ദാക്കിയത്.

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് ഇൻഡിഗോയുടെ ആറു സർവീസുകളും എയർഇന്ത്യ എക്സ്പ്രസിന്‍റെ നാല് സർവീസുകളും റദ്ദാക്കി. ഇത്തിഹാദിന്‍റെ മൂന്ന് സർവീസുകളും എമിറേറ്റ്‌സിന്‍റെ രണ്ട് സർവീസുകളും ഖത്തർ എയർവേയ്‌സ്, സ്‌പൈസ് ജെറ്റ്, എയർഅറേബ്യ, ആകാശ് എയർ, ഒമാൻ എയർ എന്നിവയുടെ ഒരു സർവീസും റദ്ദാക്കി. കൊച്ചിയിലേക്ക്‌ വരേണ്ടിയിരുന്ന ഏഴ് സർവീസുകളും റദ്ദായി.

കോഴിക്കോട്ടുനിന്ന് ഇൻഡിഗോ എയറിന്‍റെ മൂന്നുസർവീസുകളും എയർ ഇന്ത്യ എക്സ്പ്രസിന്‍റെ നാലുസർവീസുകളും സ്പൈസ് ജെറ്റിന്‍റെ ഒരു വിമാനവുമാണ് റദ്ദാക്കിയത്. ഖത്തറിലേക്കും തിരിച്ചുമുള്ള സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചതായി അധികൃതർ വ്യക്തമാക്കി.

ശനിയാഴ്ച ഇന്ത്യയിൽ നിന്നുള്ള 410 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്ന് 444 വിമാനങ്ങൾ കൂടി റദ്ദാക്കാനാണ് സാധ്യതയെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ രാജ്യാന്തര വിമാന ഗതാഗതത്തിന്‍റെ 29 ശതമാനവും യുഎഇ വഴിയാണ് നടക്കുന്നത്. അതിനാൽ ഈ നിയന്ത്രണങ്ങൾ വിമാനക്കമ്പനികളെയും യാത്രക്കാരെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.

Latest News

Corehub Up